വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വീണ്ടും $3 ബില്യണ്‍ ഇടിവ്

മുംബൈ: ഓഗസ്റ്റ് 26 ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം 561.046 ബില്യണ്‍ ഡോളറായി; 3.007 ബില്യണ്‍ ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 19 ന് അവസാനിച്ച മുന്‍ ആഴ്ചയില്‍ കരുതല്‍ ധനം 6.687 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 564.053 ബില്യണ്‍ ഡോളറായിരുന്നു. മൊത്തത്തിലുള്ള കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തികളിലും (എഫ്‌സിഎ), സ്വര്‍ണ കരുതല്‍ ശേഖരത്തിലും ഉണ്ടായ ഇടിവാണ് ഇതിനു കാരണമായത്. പ്രസ്തുത ആഴ്ചയില്‍ എഫ്‌സിഎ 2.571 ബില്യണ്‍ ഡോളര്‍ […]

Update: 2022-09-03 00:28 GMT

മുംബൈ: ഓഗസ്റ്റ് 26 ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം 561.046 ബില്യണ്‍ ഡോളറായി; 3.007 ബില്യണ്‍ ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 19 ന് അവസാനിച്ച മുന്‍ ആഴ്ചയില്‍ കരുതല്‍ ധനം 6.687 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 564.053 ബില്യണ്‍ ഡോളറായിരുന്നു.

മൊത്തത്തിലുള്ള കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തികളിലും (എഫ്‌സിഎ), സ്വര്‍ണ കരുതല്‍ ശേഖരത്തിലും ഉണ്ടായ ഇടിവാണ് ഇതിനു കാരണമായത്. പ്രസ്തുത ആഴ്ചയില്‍ എഫ്‌സിഎ 2.571 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 498.645 ബില്യണ്‍ ഡോളറായി.

വിദേശ നാണയ ആസ്തികളില്‍ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ ഡോളര്‍ ഇതര യൂണിറ്റുകളുടെ മൂല്യവര്‍ധനയോ അല്ലെങ്കില്‍ മൂല്യത്തകർച്ചയുടെയോ ഫലവും ഉള്‍പ്പെടുന്നു.

ഇക്കാലയളവിൽ സ്വര്‍ണശേഖരം 271 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 39.643 ബില്യണ്‍ ഡോളറായി. പ്രത്യേക ഡ്രോയിംഗ് അവകാശങ്ങള്‍ (എസ്ഡിആര്‍) 155 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 17.832 ബില്യണ്‍ ഡോളറായി.

ഐഎംഎഫുമായുള്ള രാജ്യത്തിന്റെ കരുതല്‍ നിലയും റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ 10 ദശലക്ഷം ഡോളര്‍ കുറഞ്ഞ് 4.926 ബില്യണ്‍ ഡോളറായതായി ഡാറ്റ കാണിക്കുന്നു.

Tags:    

Similar News