തൊഴിലില്ലാത്തവർ പെരുകുന്നു; ഓഗസ്റ്റില്‍ വർധിച്ചത് 8.3 ശതമാനം: സിഎംഐഇ
മുംബൈ: സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ (സിഎംഐഇ) കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.3 ശതമാനമായി ഉയര്‍ന്നു. ജൂലൈയില്‍ തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനവും തൊഴിലില്ലായ്മ 397 ദശലക്ഷവുമായിരുന്നെന്ന് സിഎംഐഇ കണക്കുകള്‍ വ്യക്തമാക്കി. സാധാരണയായി നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് ഗ്രാമങ്ങളിലേതിനേക്കാൾ കൂടുതലാണ്. സാധാരണ അത് 8 ശതമാനമാണ്; ഗ്രാമങ്ങളിൽ 7 ശതമാനവും. ഓഗസ്റ്റില്‍ നഗരത്തിലെ തൊഴിലില്ലായ്മ നിരക്ക് 9.6 ശതമാനമായി കുത്തനെ ഉയർന്നപ്പോൾ ഗ്രാമീണ തൊഴിലില്ലായ്മ […]
മുംബൈ: സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ (സിഎംഐഇ) കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.3 ശതമാനമായി ഉയര്‍ന്നു. ജൂലൈയില്‍ തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനവും തൊഴിലില്ലായ്മ 397 ദശലക്ഷവുമായിരുന്നെന്ന് സിഎംഐഇ കണക്കുകള്‍ വ്യക്തമാക്കി.
സാധാരണയായി നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് ഗ്രാമങ്ങളിലേതിനേക്കാൾ കൂടുതലാണ്. സാധാരണ അത് 8 ശതമാനമാണ്; ഗ്രാമങ്ങളിൽ 7 ശതമാനവും. ഓഗസ്റ്റില്‍ നഗരത്തിലെ തൊഴിലില്ലായ്മ നിരക്ക് 9.6 ശതമാനമായി കുത്തനെ ഉയർന്നപ്പോൾ ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് ജൂലൈയിലെ 6.1 ശതമാനത്തില്‍ നിന്ന് ഓഗസ്റ്റില്‍ 7.7 ശതമാനമായി ഉയർന്നെന്നു സിഎംഐഇ മാനേജിങ് ഡയറക്ടര്‍ മഹേഷ് വ്യാസ് പറഞ്ഞു.
അതേസമയം തൊഴില്‍ നിരക്ക് 37.6 ശതമാനത്തില്‍ നിന്ന് 37.3 ശതമാനമായി കുറഞ്ഞു. മണ്‍സൂണ്‍ അവസാനിക്കുന്നതോടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുമെന്നതിനാല്‍ ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് കുറയാനിടയുണ്ട്. എന്നിരുന്നാലും, നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് വരും മാസങ്ങളില്‍ എങ്ങനെയായിരിക്കുമെന്ന് വ്യക്തമല്ലെന്നും മഹേഷ് വ്യാസ് കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റില്‍ 37.3 ശതമാനത്തോടെ ഹരിയാനയിലാണ് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ രേഖപ്പെടുത്തിയത്. ജമ്മു കശ്മീരില്‍ ഇത്് 32.8 ശതമാനവും, രാജസ്ഥാനില്‍ 31.4 ശതമാനവും, ജാര്‍ഖണ്ഡില്‍ 17.3 ശതമാനവും, ത്രിപുരയില്‍ 16.3 ശതമാനവും ആയിരുന്നു. 0.4 ശതമാനത്തോടെ ഛത്തീസ്ഗഡിലാണ് തൊഴിലില്ലായ്മ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്.