ഇന്ത്യന്‍ ഇവി വിപണി 2030ഓടെ 17 ദശലക്ഷം യൂണിറ്റ് വില്പന നേടും
മുംബൈ: ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണി 2021-2030 കാലയളവില്‍ 49 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ വളരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഇന്ത്യ എനര്‍ജി സ്റ്റോറേജ് അലയന്‍സ് റിപ്പോര്‍ട്ട്. ഈ വിഭാഗത്തിന്റെ അളവ് 2030 ഓടെ 17 മില്യണ്‍ വാര്‍ഷിക വില്‍പ്പന കടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ധിച്ചുവരുന്ന ഇന്ധന വില, പുതിയ കമ്പനികളുടെ കടന്നുവരവ്, ഇവി സാങ്കേതികവിദ്യയിലെ പുരോഗതി, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുടര്‍ച്ചയായ സബ്സിഡി പിന്തുണ, കൂടാതെ എമിഷന്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ നടപ്പാക്കിയത് തുടങ്ങിയ ഘടകങ്ങളാല്‍ ഈ വളര്‍ച്ച പ്രതീക്ഷിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ […]
മുംബൈ: ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണി 2021-2030 കാലയളവില്‍ 49 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ വളരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഇന്ത്യ എനര്‍ജി സ്റ്റോറേജ് അലയന്‍സ് റിപ്പോര്‍ട്ട്.
ഈ വിഭാഗത്തിന്റെ അളവ് 2030 ഓടെ 17 മില്യണ്‍ വാര്‍ഷിക വില്‍പ്പന കടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ധിച്ചുവരുന്ന ഇന്ധന വില, പുതിയ കമ്പനികളുടെ കടന്നുവരവ്, ഇവി സാങ്കേതികവിദ്യയിലെ പുരോഗതി, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുടര്‍ച്ചയായ സബ്സിഡി പിന്തുണ, കൂടാതെ എമിഷന്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ നടപ്പാക്കിയത് തുടങ്ങിയ ഘടകങ്ങളാല്‍ ഈ വളര്‍ച്ച പ്രതീക്ഷിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
2020ല്‍ ഇന്ത്യയിലെ ഇവി വ്യവസായം കോവിഡിനെ തുടര്‍ന്നുണ്ടായ മാന്ദ്യത്തില്‍ നിന്ന് അതിവേഗം കരകയറിയതായി റിപ്പോര്‍ട്ട് പറയുന്നു.
ആഭ്യന്തര വിപണിയിലെ മൊത്തം 4.67 ലക്ഷം ഇവി വില്‍പ്പനയുടെ 50 ശതമാനവും ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗമാണ്. എന്നിരുന്നാലും മറ്റ് വിഭാഗങ്ങളും ശ്രദ്ധേയമായ വളര്‍ച്ച കാണിച്ചു. 2021 നും 2030 നും ഇടയില്‍ വാര്‍ഷിക ബാറ്ററി ആവശ്യം 41 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ (സിഎജിആര്‍) വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 142 ജിഗാവാട്ട് വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് പറഞ്ഞു.
ഇ-റിക്ഷകള്‍ക്കുള്ള ഉയര്‍ന്ന ഡിമാന്‍ഡ് മൂലം 2021-ല്‍ ലെഡ്-ആസിഡ് ബാറ്ററികള്‍ ഇന്ത്യന്‍ ഇവി വിപണിയില്‍ ആധിപത്യം പുലര്‍ത്തി. ഇത് വിപണിയുടെ 81 ശതമാനം വരും. ലിഥിയം-അയണ്‍ ബാറ്ററികളുടെ വിപണി വിഹിതവും ക്രമാനുഗതമായി വളരുകയാണ്. 2021-ല്‍ ആദ്യമായി ഈ ബാറ്ററികളുടെ ആവശ്യം 1 GWh പരിധി കവിഞ്ഞു.
ഇവികള്‍ അന്തിമ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകവുമാക്കുന്നതിനുള്ള വഴികള്‍ പരിശോധിക്കുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച എഫ്എഎംഇ II ഇന്‍സെന്റീവ് സ്‌കീം 2024 വരെ നീട്ടിയതിനാല്‍ 1.8 ദശലക്ഷത്തിലധികം ഇവികകള്‍ക്ക് പ്രയോജനം ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.