റേറ്റഡ് കമ്പനികള്‍ പണപ്പെരുപ്പത്തെ അതിജീവിക്കും: എസ് ആന്‍ഡ് പി
ഡെല്‍ഹി: ഇന്ത്യൻ കമ്പനികളെയും ബാങ്കുകളെയും പണപ്പെരുപ്പവും പലിശ നിരക്ക് വര്‍ധനയും ബാധിക്കുമെങ്കിലും റേറ്റിംഗില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ പ്രാപ്തമായവയാണെന്ന് എസ് ആന്‍ഡ് പി റേറ്റിംഗ് ഏജന്‍സി. പണപ്പെരുപ്പം തുടരുന്നതിനാല്‍ പലിശനിരക്കില്‍ ഇനിയും വര്‍ധനവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പോളിസി നിരക്കില്‍ 140 ബേസിസ് പോയിന്റ് വര്‍ധനയുണ്ടായിട്ടും പണപ്പെരുപ്പം ആര്‍ബിഐയുടെ ടോളറന്‍സ് പരിധിയായ 6 ശതമാനത്തിന് മുകളിലാണ്. 20 ശതമാനം കുടിശ്ശികയുള്ള കമ്പനികളുടെ വായ്പാ പ്രൊഫൈല്‍ മോശമായിരിക്കും. ഇത് 570 ബില്യണ്‍ യുഎസ് […]
ഡെല്‍ഹി: ഇന്ത്യൻ കമ്പനികളെയും ബാങ്കുകളെയും പണപ്പെരുപ്പവും പലിശ നിരക്ക് വര്‍ധനയും ബാധിക്കുമെങ്കിലും റേറ്റിംഗില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ പ്രാപ്തമായവയാണെന്ന് എസ് ആന്‍ഡ് പി റേറ്റിംഗ് ഏജന്‍സി.
പണപ്പെരുപ്പം തുടരുന്നതിനാല്‍ പലിശനിരക്കില്‍ ഇനിയും വര്‍ധനവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പോളിസി നിരക്കില്‍ 140 ബേസിസ് പോയിന്റ് വര്‍ധനയുണ്ടായിട്ടും പണപ്പെരുപ്പം ആര്‍ബിഐയുടെ ടോളറന്‍സ് പരിധിയായ 6 ശതമാനത്തിന് മുകളിലാണ്.
20 ശതമാനം കുടിശ്ശികയുള്ള കമ്പനികളുടെ വായ്പാ പ്രൊഫൈല്‍ മോശമായിരിക്കും. ഇത് 570 ബില്യണ്‍ യുഎസ് ഡോളറോളം കടബാധ്യതയുള്ള വലിയ തോതില്‍ റേറ്റുചെയ്യാത്ത ഇന്ത്യയിലെ 800 ലധികം കമ്പനികളുടെ കണക്കുകൾ പ്രകാരമാണ്.
എങ്കിലും, ഇന്ത്യയുടെ തുടര്‍ച്ചയായ ശക്തമായ സാമ്പത്തിക വളര്‍ച്ച കമ്പനികളുടെ വരുമാനത്തെ ഗുണപരമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് ആസ്ഥാനമായുള്ള എസ് ആന്‍ഡ് പി പറഞ്ഞു.
ഉയര്‍ന്ന എണ്ണവില, കയറ്രുമതിയിലെ മന്ദഗതി, വര്‍ധിച്ച പണപ്പെരുപ്പം എന്നിവ കണക്കിലെടുത്ത് ഈ സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനങ്ങള്‍ നേരത്തെ കണക്കാക്കിയ 7.8 ശതമാനത്തില്‍ നിന്ന് 7.3 ശതമാനമായി എസ് ആന്‍ഡ് പി വെട്ടിക്കുറച്ചിരുന്നു.
സാധാരണ മണ്‍സൂണ്‍ കാര്‍ഷികോല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുമെന്നും ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും എസ് ആന്‍ഡ് പി പറഞ്ഞു. കൊവിഡ് വാക്‌സിനേഷന്‍ ഫലപ്രദമായതും, ആളുകള്‍ വൈറസിനൊപ്പം ജീവിക്കാന്‍ പഠിച്ചതും, കോണ്‍ടാക്റ്റ് അധിഷ്ഠിത സേവനങ്ങളുടെ തിരിച്ചുവരവും വളര്‍ച്ച വര്‍ധിപ്പിക്കും.