വീണ്ടും ആരോഗ്യ ഇൻഷുറൻസ് മേഖല ലക്ഷ്യമിട്ട് എൽഐസി; റെഗുലേറ്റർ കനിയുമോ?
മുംബൈ: ലൈഫ് ഇൻറൻസ് കോർപ്പറേഷൻ (എൽഐസി) മെഡിക്ലെയിം വിഭാഗത്തിലേക്ക് വീണ്ടും പ്രവേശിക്കാൻ ഒരുങ്ങുന്നു. അധികൃതരുടെ ഭാഗത്തു നിന്ന് ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകുകയും ആവശ്യമായ അനുമതികൾ ലഭിക്കുകയും ചെയ്താൻ ഉടൻ തന്നെ മെഡിക്ലയിം പോളിസികൾ ആരംഭിക്കാൻ കഴിയുമെന്ന് എൽഐസി ചെയർമാൻ എം ആർ കുമാർ പറഞ്ഞു. ലൈഫ് ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ വീണ്ടും പ്രവേശിക്കണമെന്ന് അടുത്തിടെ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (Irdai ) യുടെ പുതിയ ചെയർമാൻ ദേബാശിഷ് പാണ്ഡ […]
മുംബൈ: ലൈഫ് ഇൻറൻസ് കോർപ്പറേഷൻ (എൽഐസി) മെഡിക്ലെയിം
വിഭാഗത്തിലേക്ക് വീണ്ടും പ്രവേശിക്കാൻ ഒരുങ്ങുന്നു.
അധികൃതരുടെ ഭാഗത്തു നിന്ന് ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകുകയും
ആവശ്യമായ അനുമതികൾ ലഭിക്കുകയും ചെയ്താൻ ഉടൻ തന്നെ മെഡിക്ലയിം പോളിസികൾ ആരംഭിക്കാൻ കഴിയുമെന്ന് എൽഐസി ചെയർമാൻ എം ആർ കുമാർ പറഞ്ഞു.
ലൈഫ് ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ
വീണ്ടും പ്രവേശിക്കണമെന്ന് അടുത്തിടെ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (Irdai ) യുടെ പുതിയ ചെയർമാൻ ദേബാശിഷ് പാണ്ഡ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് എൽഐസി വീണ്ടും ഈ മേഖലയിൽ പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചത്.
“ഞങ്ങൾ ഇതിനകം വിവിധ ദീർഘകാല ആരോഗ്യ സംരക്ഷണ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. കൂടുതൽ ആരോഗ്യ ഉൽപ്പന്നങ്ങൾ
പുറത്തിറക്കുന്നതിനുള്ള നിർദ്ദേശങ്ങൾ വിലയിരുത്തി വരികയാണ്,“ എം ആർ കുമാർ പറഞ്ഞു.
നഷ്ടപരിഹാരം അടിസ്ഥാനമാക്കിയുള്ള ആരോഗ്യ പദ്ധതികളായ
മെഡിക്ലെയിം പോളിസികളാണ് രാജ്യത്ത് ഏറ്റവും കൂടുതൽ
വിറ്റഴിക്കപ്പെടുന്ന ആരോഗ്യ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ. എന്നിരുന്നാലും,
2016 ൽ Irdai നഷ്ടപരിഹാരം അടിസ്ഥാനമാക്കിയുള്ള ആരോഗ്യ
പദ്ധതികൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ ലൈഫ് ഇൻഷുറൻസ്
കമ്പനികളോട് ആവശ്യപ്പെട്ടു. അന്നുമുതൽ ലൈഫ് ഇൻഷുറൻസ് കമ്പനികൾക്ക് നിശ്ചിത തുക വാഗ്ദാനം ചെയ്യുന്ന ആരോഗ്യ പദ്ധതികൾ മാത്രമേ നൽകാൻ അനുവാദമുള്ളൂ.
നഷ്ടപരിഹാരം അടിസ്ഥാനമാക്കിയുള്ള ആരോഗ്യ ഇൻഷുറൻസ്
പദ്ധതി അനുസരിച്ചു ഇൻഷ്വർ ചെയ്ത തുകയിൽ നിന്ന്, ഫിക്സഡ് ബെനിഫിറ്റ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾക്ക് കീഴിൽ ചികിൽസയ്ക്കായി ചെലവഴിച്ച തുകയുടെ ഒരു നിശ്ചിത ശതമാനമാണ് തിരിച്ചു നൽകുന്നത്.
എന്നാൽ, ഇക്കാര്യത്തിൽ മൂല്യനിർണ്ണയം നടത്തുക മാത്രമാണ് ചെയ്തതെന്ന് പാണ്ട പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.
ആരോഗ്യ ഇൻഷുറൻസ് പോളിസികൾ വിൽക്കാൻ ലൈഫ് ഇൻഷുറർമാരെ അനുവദിക്കുന്നതിന്റെ ഗുണവും ദോഷവും വിലയിരുത്തി വരികയാണെന്നും ഇതേവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം
വ്യക്തമാക്കി.
ആഗോളതലത്തിൽ, മിക്ക വിപണികളിലും ലൈഫ് ഇൻഷുറൻസ് ആരോഗ്യ പോളിസികൾ വിൽക്കുന്നുണ്ട്. നിലവിൽ രാജ്യത്ത് 24.50 ലക്ഷം ലൈഫ് ഇൻഷുറൻസ് ഏജന്റുമാരുണ്ട്. എന്നാൽ ജനറൽ, ഹെൽത്ത് ഇൻഷുറൻസ് വിഭാഗങ്ങളിലായി 3.60 ലക്ഷം ഏജന്റുമാർ മാത്രമാണുള്ളത്.
ആരോഗ്യ ഇൻഷുറൻസ് മേഖലയിലേക്ക് ലൈഫ് ഇൻഷുറർമാരെ
അനുവദിച്ചാൽ, ഏജന്റുമാരുടെ എണ്ണം 600 ശതമാനം ഉയരുകയും ആരോഗ്യ ഇൻഷുറൻസ് വർദ്ധിപ്പിക്കുകയും ചെയ്യും.