എന്‍ആര്‍ഇ നിക്ഷേപകരെ മാടി വിളിക്കാന്‍ ഇന്ത്യന്‍ ബാങ്കുകള്‍, കൂടുതല്‍ പലിശ വാഗ്ദാനം
ബാങ്കുകള്‍ പണദൗര്‍ലഭ്യം മറികടക്കാന്‍ എന്‍ആര്‍ഇ നിക്ഷേപകരെ തേടുന്നു. ഇതിനായി പ്രത്യേക പലിശ പാക്കേജുകളാണ് വാഗ്ദാനം. ആഗോള മാര്‍ക്കറ്റില്‍ രൂപ വില ഇടിയുമ്പോള്‍ ഇത് മറ്റൊരു തരത്തില്‍ അനുഗ്രഹമാകുകയാണ് പ്രവാസികള്‍ക്ക്. ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള രണ്ടു കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ 5.30 ശതമാനം മുതല്‍ 5.50 ശതമാനം വരെ പലിശയായി ഇപ്പോള്‍ നല്‍കുന്നുണ്ട്. യെസ് ബാങ്ക് ആറ് ശതമാനം മുതല്‍ 6.50 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒന്നു […]
ബാങ്കുകള്‍ പണദൗര്‍ലഭ്യം മറികടക്കാന്‍ എന്‍ആര്‍ഇ നിക്ഷേപകരെ തേടുന്നു. ഇതിനായി പ്രത്യേക പലിശ പാക്കേജുകളാണ് വാഗ്ദാനം. ആഗോള മാര്‍ക്കറ്റില്‍ രൂപ വില ഇടിയുമ്പോള്‍ ഇത് മറ്റൊരു തരത്തില്‍ അനുഗ്രഹമാകുകയാണ് പ്രവാസികള്‍ക്ക്. ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള രണ്ടു കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ 5.30 ശതമാനം മുതല്‍ 5.50 ശതമാനം വരെ പലിശയായി ഇപ്പോള്‍ നല്‍കുന്നുണ്ട്. യെസ് ബാങ്ക് ആറ് ശതമാനം മുതല്‍ 6.50 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒന്നു മുതല്‍ 10 വര്‍ഷം വരെ കാലാവധിയുളള നിക്ഷേപങ്ങള്‍ക്ക് ഇത് ബാധകമാണ്.
ഇതിനിടയിലാണ് ലയനത്തോടെ ശക്തമായ സാനിധ്യമായി മാറിയ എച്ചഡിഎഫ്‌സി ബാങ്ക് വിദേശ നിക്ഷേപകര്‍ക്കായി പ്രത്യേക ഡിപ്പോസിറ്റ് വിന്‍ഡോ തുറക്കുന്നത്. എച്ച്ഡിഎഫ്‌സിയില്‍ രണ്ടു കോടി രൂപയ്ക്ക് നിലവില്‍ ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവില്‍ ലഭിക്കുന്നത് 5.35 ശതമാനം മുതല്‍ 5.75 ശതമാനം വരെയാണ്. നിലവിലുള്ള നിരക്കുകളേക്കാള്‍ 50 ബേസിസ് പോയിന്റ് വരെ കൂടുതല്‍ പലിശ ഉറപ്പ് നല്‍കുന്ന എന്‍ആര്‍ഇ (നോണ്‍ റസിഡന്റ് എക്സ്റ്റേണല്‍ അക്കൗണ്ട്) നിക്ഷേപങ്ങള്‍ രണ്ട് ദിവസമാണ് സമാഹരിക്കക്കുന്നത്. പ്രവാസി ഇന്ത്യക്കാര്‍ക്ക് രൂപയില്‍ നിക്ഷേപിക്കാവുന്ന എന്‍ആര്‍ഇ സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഈ മാസം 27, 28 തിയതികളിലാണ് ഇതിനുള്ള സൗകര്യമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 15 മാസം വരെയാകും കാലാവധി. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കറന്‍സിയുടെ വിനിമയ നിരക്കിലെ അപകടസാധ്യതകള്‍ നിക്ഷേപകര്‍ വഹിക്കണം. നിക്ഷേപ പ്ലാന്‍ പ്രതിവര്‍ഷം 6.8% അടയ്ക്കാനാണ് നിര്‍ദ്ദേശിക്കുന്നത്.
രണ്ട് കോടി മുതല്‍ അഞ്ച് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപ തുകകള്‍ക്ക് 12-15 മാസത്തെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍, എച്ച്ഡിഎഫ്‌സി ബാങ്ക് ആഭ്യന്തര നിക്ഷേപകര്‍ക്ക് (ടമ്‌ലൃ)െ 5.756.25 ശതമാനം വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍ പ്രവാസികളില്‍ നിന്ന് പലിശ നിരക്ക് പരിധിയില്ലാതെ എഫ്‌സിഎന്‍ആര്‍ (ബി), എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ നേടാന്‍ ജൂലൈ ആറിന് ബാങ്കുകള്‍ക്ക് ആര്‍ബിഐ അനുമതി നല്‍കിയിരുന്നു. ഇത്തരം ഇളവുകള്‍ യഥാക്രമം ഒക്ടോബര്‍ 31 വരെയും നവംബര്‍ 4 വരെയും ലഭ്യമാണ്.
വിദേശത്ത് നിന്നുള്ള വ്യക്തിഗതവും അല്ലാത്തതുമായ നിക്ഷേപവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉദാരവത്ക്കരിക്കാനുള്ള ആര്‍ബിഐയുടെ തീരുമാനം രാജ്യത്തെക്കുള്ള പണമൊഴുക്ക് ഇരട്ടിയാക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ആര്‍ബിഐയുടെ തീരുമാനപ്രകാരം ഫോറിന്‍ കറന്‍സി നോണ്‍ റെസിഡന്റ് ബാങ്ക് (എഫ്‌സിഎന്‍ആര്‍ (ബി)), എന്‍ആര്‍ഇ ഡെപ്പോസിറ്റുകക്ക് നല്‍കുന്ന പലിശ നിരക്കിന്മേല്‍ ഏര്‍പ്പെടുത്തിയ പരിധി നീക്കിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ ബാങ്കുകളിലേക്ക് പ്രവാസികളുടെ പണം മുന്‍പുള്ളതിനേക്കാള്‍ കൂടുതല്‍ അളവില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇതുവഴി കരുതല്‍ ധനത്തില്‍ വര്‍ധനയുണ്ടാകുമെന്നും കരുതുന്നു.