കരിമ്പ് കര്‍ഷകര്‍ക്ക് എഥനോള്‍ പ്രിയം; പഞ്ചസാര ഉത്പാദനം കുറഞ്ഞേക്കും

ഡെല്‍ഹി: കരിമ്പ് എഥനോള്‍ നിര്‍മ്മാണത്തിലേക്ക് വഴിതിരിച്ചുവിട്ടതോടെ ഒക്ടോബറില്‍ ആരംഭിക്കുന്ന 2022-23 വിപണന വര്‍ഷത്തില്‍ ഇന്ത്യയുടെ പഞ്ചസാര ഉത്പാദനം 355 ലക്ഷം ടണ്ണായി കുറഞ്ഞേക്കുമെന്ന് ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്റെ (ഐഎസ്എംഎ) റിപ്പോര്‍ട്ട്. ഐഎസ്എംഎ റിപ്പോര്‍ട്ട് പ്രകാരം സെപ്റ്റംബറില്‍ അവസാനിക്കുന്ന നിലവിലെ വിപണന വര്‍ഷത്തില്‍ കണക്ക്കൂട്ടിയിരിക്കുന്നത് 360 ലക്ഷം ടണ്ണാണ്. എഥനോള്‍ നിര്‍മ്മാണത്തിനായി മാറ്റി വയ്ക്കുന്നതിന് മുമ്പുള്ള മൊത്തം പഞ്ചസാര ഉത്പാദനം നിലവിലെ വിപണന വര്‍ഷത്തില്‍ 394 ലക്ഷം ടണ്ണില്‍ നിന്ന് 2022-23 ല്‍ 399.97 ലക്ഷം ടണ്ണായി […]

Update: 2022-07-22 07:27 GMT

ഡെല്‍ഹി: കരിമ്പ് എഥനോള്‍ നിര്‍മ്മാണത്തിലേക്ക് വഴിതിരിച്ചുവിട്ടതോടെ ഒക്ടോബറില്‍ ആരംഭിക്കുന്ന 2022-23 വിപണന വര്‍ഷത്തില്‍ ഇന്ത്യയുടെ പഞ്ചസാര ഉത്പാദനം 355 ലക്ഷം ടണ്ണായി കുറഞ്ഞേക്കുമെന്ന് ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്റെ (ഐഎസ്എംഎ) റിപ്പോര്‍ട്ട്. ഐഎസ്എംഎ റിപ്പോര്‍ട്ട് പ്രകാരം സെപ്റ്റംബറില്‍ അവസാനിക്കുന്ന നിലവിലെ വിപണന വര്‍ഷത്തില്‍ കണക്ക്കൂട്ടിയിരിക്കുന്നത് 360 ലക്ഷം ടണ്ണാണ്. എഥനോള്‍ നിര്‍മ്മാണത്തിനായി മാറ്റി വയ്ക്കുന്നതിന് മുമ്പുള്ള മൊത്തം പഞ്ചസാര ഉത്പാദനം നിലവിലെ വിപണന വര്‍ഷത്തില്‍ 394 ലക്ഷം ടണ്ണില്‍ നിന്ന് 2022-23 ല്‍ 399.97 ലക്ഷം ടണ്ണായി ഉയരുമെന്ന് പ്രതാക്ഷിക്കുന്നു.

2022-23ല്‍ വാര്‍ഷിക ആഭ്യന്തര ഡിമാന്‍ഡ് ഏകദേശം 275 ലക്ഷം ടണ്ണായി കാണക്കാക്കുന്നു. ഇത് കയറ്റുമതിക്ക് 80 ലക്ഷം ടണ്‍ മിച്ചം നല്‍കും. നിലവിലെ വിപണന വര്‍ഷത്തില്‍ ആഭ്യന്തര ലഭ്യതയും വില സ്ഥിരതയും നിലനിര്‍ത്തുന്നതിനായി മെയ് മാസത്തില്‍ കേന്ദ്രം പഞ്ചസാര കയറ്റുമതി 10 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്തി.

2022 ജൂണിന്റെ അവസാനത്തില്‍ ലഭിച്ച ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കി, 2022-23 ല്‍ കരിമ്പിന്‍ കൃഷി 4 ശതമാനം ഉയര്‍ന്ന് 58.28 ലക്ഷം ഹെക്ടറായി കണക്കാക്കുന്നുവെന്ന് ഐഎസ്എംഎ അറിയിച്ചു. ജൂലൈ 10 വരെ മൊത്തം എഥനോള്‍ അളവ് 444.42 കോടി ലിറ്ററാണെന്നും ഇതില്‍ 362.16 കോടി ലിറ്റര്‍ പഞ്ചസാര വ്യവസായത്തില്‍ നിന്നാണ് വിതരണം ചെയ്തതെന്നും ഐഎസ്എംഎ അറിയിച്ചു.

 

Tags:    

Similar News