എട്ടു വര്‍ഷം: രൂപവില ഇടിഞ്ഞത് 25 ശതമാനം അഥവാ 16.59 രൂപ
ഡെല്‍ഹി: ഇന്ത്യന്‍ രൂപയുടെ മൂല്യം 2014 ഡിസംബര്‍ 31 മുതലുള്ള എട്ട് വര്‍ഷത്തിനുള്ളില്‍ 25 ശതമാനത്തോളം ഇടിഞ്ഞുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയില്‍. 2014 ഡിസംബര്‍ 31 ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 63.33 നില ആയിരുന്നു. ഈ വര്‍ഷം ജൂലൈ 11 ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 79.41 ആയിയെന്നും, ജൂണ്‍ 30 ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 78.94 രൂപയായിരുന്നെന്നും ആര്‍ബിഐയുടെ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. ഇപ്പോല്‍ ഒരു ഡോളറിന് 80 […]
ഡെല്‍ഹി: ഇന്ത്യന്‍ രൂപയുടെ മൂല്യം 2014 ഡിസംബര്‍ 31 മുതലുള്ള എട്ട് വര്‍ഷത്തിനുള്ളില്‍ 25 ശതമാനത്തോളം ഇടിഞ്ഞുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയില്‍. 2014 ഡിസംബര്‍ 31 ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 63.33 നില ആയിരുന്നു. ഈ വര്‍ഷം ജൂലൈ 11 ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 79.41 ആയിയെന്നും, ജൂണ്‍ 30 ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 78.94 രൂപയായിരുന്നെന്നും ആര്‍ബിഐയുടെ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. ഇപ്പോല്‍ ഒരു ഡോളറിന് 80 ഇന്ത്യന്‍ രൂപ നല്‍കണം. ഈ വര്‍ഷം മാത്രം 6 ശതമാനമാണ് രൂപവില ഇടിഞ്ഞത്.
തിങ്കളാഴ്ച രൂപ ഡോളറിനെതിരെ 16 പൈസ ഇടിഞ്ഞ് 79.98 ലെത്തിയിരുന്നു. ഉയരുന്ന ക്രൂഡോയില്‍ വിലയും, തുടരുന്ന വിദേശ നിക്ഷേപത്തിന്റെ ഒഴുക്കുമായിരുന്നു ഇതിനു കാരണം. ആഗോള ഘടകങ്ങളായ റഷ്യ-യുക്രെയ്ന്‍ യുദ്ധം, ഉയരുന്ന ക്രൂഡോയില്‍ വില, ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ കര്‍ശന നിയന്ത്രണം എന്നിവയൊക്കെ യുഎസ് ഡോളറിനെതരെ രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായെന്നും സീതാരാമന്‍ പറഞ്ഞു.
വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറിയതാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണം. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ 14 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് പിന്‍വലിച്ചത്. ഈ മാസം ആദ്യം ആര്‍ബിഐ കമ്പനികളുടെ വിദേശ കടമെടുപ്പിന്റെ പരിധി ഉയര്‍ത്തുകയും, സര്‍ക്കാര്‍ ബോണ്ടുകളിലേക്കുള്ള വിദേശ നിക്ഷേപത്തിനായുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്തിരുന്നു. ഈ പ്രഖ്യാപനങ്ങള്‍ വിദേശ നിക്ഷേപത്തെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.