രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിൽ, ഡോളറിനെതിരെ 80-ല്‍
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 7 പൈസ ഇടിഞ്ഞ് 80.05ല്‍ എത്തി. ആഗോള മാര്‍ക്കറ്റില്‍ ഡോളര്‍ ശക്തമാകുന്നതും ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയാവുകയാണ്. ഇന്റര്‍ബാങ്ക് ഫോറെക്‌സ് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 80.00 എന്ന നിലയിലായിരുന്നു രൂപ. നിമിഷങ്ങള്‍ക്കകം തന്നെ 80.05 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം താഴ്ന്നു. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ 79.98 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. ബെന്റ് ക്രൂഡ് വില ബാരലിന് 106.3 ഡോളര്‍ […]
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 7 പൈസ ഇടിഞ്ഞ് 80.05ല്‍ എത്തി. ആഗോള മാര്‍ക്കറ്റില്‍ ഡോളര്‍ ശക്തമാകുന്നതും ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയാവുകയാണ്. ഇന്റര്‍ബാങ്ക് ഫോറെക്‌സ് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 80.00 എന്ന നിലയിലായിരുന്നു രൂപ. നിമിഷങ്ങള്‍ക്കകം തന്നെ 80.05 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം താഴ്ന്നു.
കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ 79.98 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. ബെന്റ് ക്രൂഡ് വില ബാരലിന് 106.3 ഡോളര്‍ എന്ന നിലയിലാണുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കൂടിയതും ആഭ്യന്തര ഓഹരി വിപണിയില്‍ നിന്ന് വന്‍ തോതില്‍ വിദേശ നിക്ഷേപം പിന്‍വലിക്കപ്പെട്ടതുമാണ് ഡോളറിന് കരുത്തേകിയത്. യുഎസ് ഫെഡറലിന്റെ പലിശനിരക്ക് പ്രഖ്യാപനം വരുന്നതിനാല്‍ രൂപ ഇനിയും സമ്മര്‍ദ്ദത്തില്‍ തുടര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍.