രൂപയില്‍ വ്യാപാരം, നേട്ടം 30-36 ബില്യണ്‍ ഡോളര്‍,പിന്തുണച്ച് ഏഷ്യന്‍ രാജ്യങ്ങള്‍
അന്തര്‍ദേശീയ വ്യാപരം ഇന്ത്യന്‍ രൂപയില്‍ ആകാമെന്ന ആര്‍ബി ഐ തീരുമാനത്തോടെ ഈ ഇനത്തില്‍ വര്‍ഷം 3,600 കോടി ഡോളറിന്‍റെ നേട്ടം രാജ്യത്തിന് ഉണ്ടാകുമെന്ന് കണക്കാക്കുന്നു. വിവിധ രാജ്യങ്ങളുമായി ഇങ്ങനെ ബിസനസ് നടത്തുന്നതോടെ ഡോളറിന്റെ സമ്മര്‍ദം കുറയുമെന്നും പ്രതീക്ഷയുണ്ട്. ഇന്ത്യ ഗവണ്‍മെന്റ് ബോണ്ടുകള്‍ക്കും ഇത് അനുകൂല ഘടമകമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. അതിനിടെ, ആഗോള തലത്തില്‍ വ്യാപാര സംബന്ധമായ ഇടപാടുകള്‍ രൂപയില്‍ ആകാമെന്ന റിസര്‍വ് ബാങ്കിന്റെ തീരുമാനത്തെ പിന്തുണച്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ ചിലതും രംഗത്തു വന്നു. ഡോളറിനെതിരെ കറന്‍സികളുടെ വിലയിലുണ്ടാകുന്ന കനത്ത […]
അന്തര്‍ദേശീയ വ്യാപരം ഇന്ത്യന്‍ രൂപയില്‍ ആകാമെന്ന ആര്‍ബി ഐ തീരുമാനത്തോടെ ഈ ഇനത്തില്‍ വര്‍ഷം 3,600 കോടി ഡോളറിന്‍റെ നേട്ടം രാജ്യത്തിന് ഉണ്ടാകുമെന്ന് കണക്കാക്കുന്നു. വിവിധ രാജ്യങ്ങളുമായി ഇങ്ങനെ ബിസനസ് നടത്തുന്നതോടെ ഡോളറിന്റെ സമ്മര്‍ദം കുറയുമെന്നും പ്രതീക്ഷയുണ്ട്. ഇന്ത്യ ഗവണ്‍മെന്റ് ബോണ്ടുകള്‍ക്കും ഇത് അനുകൂല ഘടമകമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
അതിനിടെ, ആഗോള തലത്തില്‍ വ്യാപാര സംബന്ധമായ ഇടപാടുകള്‍ രൂപയില്‍ ആകാമെന്ന റിസര്‍വ് ബാങ്കിന്റെ തീരുമാനത്തെ പിന്തുണച്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ ചിലതും രംഗത്തു വന്നു. ഡോളറിനെതിരെ കറന്‍സികളുടെ വിലയിലുണ്ടാകുന്ന കനത്ത ഇടിവ് നിയന്ത്രിക്കുകയാണ് ലക്ഷ്യം. നിലവില്‍ ഇന്ത്യയും റഷ്യയും ഇടപാടുകള്‍ രൂപയിലും റൂബിളിലും നടത്തുന്നുണ്ട്. കയറ്റുമതി, ഇറക്കുമതി ഇടപാടുകള്‍ ഇന്ത്യന്‍ രൂപയില്‍ നടത്തുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്. മുന്‍പ് യു എസ് ഡോളര്‍, പൗണ്ട്, യൂറോ, യെന്‍ കറന്‍സികളില്‍ മാത്രമാണ് അന്താരാഷ്ട്ര വ്യാപാരം നടത്താന്‍ അനുമതി ഉണ്ടായിരുന്നത്.
കയറ്റുമതി, ഇറക്കുമതി ഇടപാടുകളില്‍ ഇന്ത്യന്‍ കറന്‍സിയുടെ പ്രാമുഖ്യം വര്‍ധിപ്പിക്കുകയാണ് ഇതുവഴി റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്. ഡോളറിനെതിരെ രൂപയുടെ വന്‍ തകര്‍ച്ച കൂടി കണക്കിലെടുത്താണ് ഈ നീക്കം. ഇതോടെ ഏഷ്യന്‍ രാജ്യങ്ങളായ യുഎഇ, ഇന്തോനേഷ്യ, ശ്രീലങ്ക, മ്യാന്‍മാര്‍, എന്നീ രാജ്യങ്ങളും വാണിജ്യ ഇടപാടുകള്‍ സ്വന്തം കറന്‍സിയിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ്.
ഡോളറിനെതിരെ കറന്‍സികളുടെ വിലയിടിവ് തടയുന്നതോടൊപ്പം രാജ്യങ്ങള്‍ തമ്മില്‍ നിരോധനം ഏര്‍പ്പെടുത്തുന്ന സാഹചര്യങ്ങളിലും ഈ നീക്കം ഗുണം ചെയ്യും. നിലവില്‍ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്ക്‌മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വ്യാപാരം പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.