ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം 4.7 ശതമാനമായി കുറച്ച് നോമുറ

നടപ്പു സാമ്പത്തിക വര്‍ഷം വളര്‍ച്ച മന്ദഗതിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം നേരത്തെയുള്ള 5.4% ല്‍ നിന്ന് 4.7% ആയി കുറച്ച് നോമുറ. വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം മൂലം ലോകമെമ്പാടും മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണ് നോമുറ വളര്‍ച്ചാ പ്രവചനത്തിൽ കുറവു വരുത്തിയത്. ഉയര്‍ന്ന പണപ്പെരുപ്പം, പണനയം കര്‍ശനമാക്കല്‍, മുരടിച്ച സ്വകാര്യ മൂലധന വളര്‍ച്ച, വൈദ്യുതി പ്രതിസന്ധി, ആഗോള വളര്‍ച്ചാ മാന്ദ്യം എന്നിവ മൂലമാണ് 2023 ലെ വളര്‍ച്ചാ പ്രവചനം താഴ്ത്തിയതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ കമ്പനി അറിയിച്ചു. ഇന്ത്യന്‍ […]

Update: 2022-07-13 03:03 GMT

നടപ്പു സാമ്പത്തിക വര്‍ഷം വളര്‍ച്ച മന്ദഗതിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം നേരത്തെയുള്ള 5.4% ല്‍ നിന്ന് 4.7% ആയി കുറച്ച് നോമുറ. വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം മൂലം ലോകമെമ്പാടും മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണ് നോമുറ വളര്‍ച്ചാ പ്രവചനത്തിൽ കുറവു വരുത്തിയത്. ഉയര്‍ന്ന പണപ്പെരുപ്പം, പണനയം കര്‍ശനമാക്കല്‍, മുരടിച്ച സ്വകാര്യ മൂലധന വളര്‍ച്ച, വൈദ്യുതി പ്രതിസന്ധി, ആഗോള വളര്‍ച്ചാ മാന്ദ്യം എന്നിവ മൂലമാണ് 2023 ലെ വളര്‍ച്ചാ പ്രവചനം താഴ്ത്തിയതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ കമ്പനി അറിയിച്ചു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കോവിഡിന് മുമ്പുള്ളതിനേക്കാള്‍ വേഗത്തില്‍ വളരുന്നുണ്ട്. ഉപഭോഗം, നിക്ഷേപം, വ്യവസായം, ബാഹ്യ മേഖലകൾ എന്നിവയിലെല്ലാം വളർച്ച പ്രകടമാകുന്നുണ്ട്. എന്നിരുന്നാലും, പണപ്പെരുപ്പം ഉയര്‍ന്നു തന്നെ തുടരുന്നു. സിപിഐ പണപ്പെരുപ്പം ഏപ്രിലിലെ 7.8 ശതമാനത്തില്‍ നിന്ന് മെയ് മാസത്തില്‍, വാര്‍ഷികാടിസ്ഥാനത്തില്‍, 7.04 ശതമാനമായി കുറഞ്ഞു. റീട്ടെയില്‍ പണപ്പെരുപ്പം ജൂണില്‍ നേരിയ തോതില്‍ കുറഞ്ഞ് 7.01 ശതമാനത്തിലേക്ക് എത്തി. ഭക്ഷ്യ വിലകളിലുണ്ടായ ചെറിയ കുറവാണ് ഇതിനു കാരണം. എന്നിരുന്നാലും, ഇത് ആര്‍ബിഐയുടെ സഹന പരിധിയ്ക്കു മുകളില്‍ തന്നെയാണ് തുടരുന്നത്.

ഉപഭോക്തൃ വില സൂചികയടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2021 ജൂണില്‍ 6.26 ശതമാനവുമായിരുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡാറ്റ പ്രകാരം, 2022 ജൂണില്‍ ഭക്ഷ്യ പണപ്പെരുപ്പം 7.75 ശതമാനമാണ്. മുന്‍ മാസം ഇത് 7.97 ശതമാനമായിരുന്നു.

Tags:    

Similar News