മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം വൈകുന്നുവോ? പരിഹാരമുണ്ട്

സാധാരണ ആരോഗ്യ ഇന്‍ഷുറന്‍സ് ഉപഭോക്താക്കളെ പോലെയല്ല മുതിര്‍ന്ന പൗരന്മാര്‍. പലപ്പോഴും അവരുടെ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കാന്‍ കാലതമാസം നേരിടുന്നുണ്ടെന്ന് പരാതിയുണ്ട്. ഇത് ദേശീയതലത്തില്‍ തന്നെ ഒരു പശ്നമായി ഇന്‍ഷുറന്‍സ് കമ്പനികളും ഉപഭോക്താക്കളും തിരിച്ചറിയുന്നുമുണ്ട്. എന്തുകൊണ്ടാണ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി 60 കഴിഞ്ഞവര്‍ക്ക് ഇത്തരം ഒരു കാലതാമസം വ്യാപകമായി ഉണ്ടാകുന്നത് ? അറിയിക്കാന്‍ വൈകുന്നു ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയില്‍ വെളിപ്പെട്ട പ്രധാന കാര്യം ഇന്‍ഷുറന്‍സ് കമ്പനികളെ ക്ലെയിം ആവശ്യകത അറിയിക്കുന്നതില്‍ മുതിര്‍ന്ന പൗരന്മാര്‍ അലംഭാവം കാണിക്കുന്നുവെന്നാണ്. […]

Update: 2022-07-12 04:00 GMT

സാധാരണ ആരോഗ്യ ഇന്‍ഷുറന്‍സ് ഉപഭോക്താക്കളെ പോലെയല്ല മുതിര്‍ന്ന പൗരന്മാര്‍. പലപ്പോഴും അവരുടെ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കാന്‍ കാലതമാസം നേരിടുന്നുണ്ടെന്ന് പരാതിയുണ്ട്. ഇത് ദേശീയതലത്തില്‍ തന്നെ ഒരു പശ്നമായി ഇന്‍ഷുറന്‍സ് കമ്പനികളും ഉപഭോക്താക്കളും തിരിച്ചറിയുന്നുമുണ്ട്. എന്തുകൊണ്ടാണ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി 60 കഴിഞ്ഞവര്‍ക്ക് ഇത്തരം ഒരു കാലതാമസം വ്യാപകമായി ഉണ്ടാകുന്നത് ?

അറിയിക്കാന്‍ വൈകുന്നു

ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയില്‍ വെളിപ്പെട്ട പ്രധാന കാര്യം ഇന്‍ഷുറന്‍സ് കമ്പനികളെ ക്ലെയിം ആവശ്യകത അറിയിക്കുന്നതില്‍ മുതിര്‍ന്ന പൗരന്മാര്‍ അലംഭാവം കാണിക്കുന്നുവെന്നാണ്. ഇന്‍ഷുറന്‍സ് ബ്രോക്കറേജ് സ്ഥാപനമായ സെക്യുവര്‍ നൗവാണ് സര്‍വേ നടത്തിയത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുന്നത് സംബന്ധിച്ച പ്രക്രിയയില്‍ ഇന്‍ഷുറന്‍സ് കമ്പനികളും, ആശുപത്രികളും പിന്തുണ നല്‍കണമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. ചികിത്സയ്ക്കായി മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയേണ്ടി വരുന്നുണ്ട്. മാത്രമല്ല താരതമ്യേന ഉയര്‍ന്ന ചികിത്സാ ചെലവും ഇവക്കുണ്ടാകുന്നുണ്ട്.

പ്രീമിയം തുക കണക്കാക്കിയാല്‍ 30 വയസുള്ള ഒരാള്‍ നല്‍കുന്നതിനേക്കാള്‍ 6 ഇരട്ടി തുകയാണ് 75 വയസുള്ള ഒരാള്‍ നല്‍കേണ്ടത്. സര്‍വെ പ്രകാരം 60 വയസില്‍ താഴെയുള്ളവര്‍ക്ക് 23 ദിവസം കൊണ്ട് ക്ലെയിം ലഭിക്കുമ്പോള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ക്ലെയിം സെറ്റില്‍മെന്റിനായി 28 ദിവസമെടുക്കും

വയറിളക്കം, കാന്‍സര്‍, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ക്ലെയിം സെറ്റില്‍മെന്റുകളുടെ അനുപാതം കുറവാണെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. എന്നിരുന്നാലും, ഹൃദ്രോഗങ്ങളുടെ കാര്യത്തില്‍ ക്ലെയിം സെറ്റില്‍മെന്റ് അനുപാതം കൂടുതലാണ്.

അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റാകുമ്പോള്‍ തന്നെ ക്ലെയിം സംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെടുക എന്നുള്ളതാണ് കാലതാമസം ഒഴിവാക്കാനുള്ള മാര്‍ഗം. ഓര്‍ക്കുക ഇതിന് വരുത്തുന്ന കാലതാമസം സ്വാഭാവികമായും ക്ലെയിം ലഭിക്കുന്നതിന് ഉണ്ടാകും.

റീ- ഇന്‍ഷുറന്‍സ്: പ്രശ്ന പരിഹാരത്തിന് സമിതി

ഇന്‍ഷുറര്‍മാര്‍ക്കും റീ-ഇന്‍ഷൂറര്‍മാര്‍ക്കും ഇടയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കാനൊരുങ്ങുകയാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). ഐആര്‍ഡിഎഐ അടുത്തിടെ ലൈഫ്, നോണ്‍-ലൈഫ് ഇന്‍ഷുറന്‍സ്, റീഇന്‍ഷുറര്‍മാരുടെ പ്രതിനിധികളുമായി ഹൈദരാബാദില്‍ വെച്ച് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് വ്യാപനം ഇനിയും വര്‍ധിപ്പിക്കുന്നതിന് റീ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആശങ്കകളും ചര്‍ച്ചയില്‍ വിശകലനം ചെയ്തു.

ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നോണ്‍-ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും റീ-ഇന്‍ഷൂറര്‍മാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒമ്പതംഗ പാനല്‍ രൂപീകരിച്ചു. ഐസിഐസിഐ ലോംബാര്‍ഡ് ജനറലിന്റെ എംഡിയും സിഇഒയുമായ ഭാര്‍ഗവ് ദാസ്ഗുപ്തയെ പാനലിന്റെ ചെയര്‍മാനായി തിരഞ്ഞെടുത്തു. ഏഴ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ ടാസ്‌ക് ഫോഴ്‌സ് ലൈഫ് ഇന്‍ഷുറന്‍സ് വിഭാഗത്തെയും റീ-ഇന്‍ഷുറര്‍മാരെയും പരിശോധിക്കും. ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് സിഇഒയും എംഡിയുമായ നവീന്‍ തഹില്യാനിക്കാണ് ഇതിന്റെ നേതൃത്വം.

റീഇന്‍ഷുറന്‍സ് നിരക്കുകളുടെ സ്ഥിരത, റീഇന്‍ഷുറര്‍ നേരിടുന്ന പരിമിതികള്‍, ഫിനാന്‍ഷ്യല്‍ റീഇന്‍ഷുറന്‍സ് സൊല്യൂഷനുകള്‍ എന്നിവയെക്കുറിച്ച് പഠിക്കാനും ശുപാര്‍ശകള്‍ നല്‍കാനും ലൈഫ് ഇന്‍ഷുറന്‍സ് പാനലിനോട് ഐആര്‍ഡിഎഐ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News