എഎംസി-കൾ ജൂണ്‍ പാദത്തില്‍ തുറന്നത് 51 ലക്ഷം നിക്ഷേപക അക്കൗണ്ടുകള്‍
ഡെല്‍ഹി: മ്യൂച്വല്‍ ഫണ്ടുകളെ കുറിച്ചുള്ള അവബോധം വര്‍ധിക്കുകയും ഡിജിറ്റൈസേഷനിലുടെ ഇടപാടുകള്‍ എളുപ്പമാക്കുകയും ചെയ്തതോടെ ആസ്തി കൈകാര്യ കമ്പനികള്‍ (എഎംസി) ജൂണ്‍ പാദത്തില്‍ 51 ലക്ഷം നിക്ഷേപക അക്കൗണ്ടുകള്‍ കൂട്ടിചേര്‍ത്തു. ഇതോടെ മൊത്തം അക്കൗണ്ടുകൾ 13.46 കോടിയായി. ഇക്കാരണത്താൽ നടപ്പ് സാമ്പത്തിക വര്‍ഷം പ്രതീക്ഷ നല്‍കുന്നതായിരിക്കുമെന്ന് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്ത്യയുടെ (Amfi) കണക്കുകളാണ് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 3.2 കോടി നിക്ഷേപക അക്കൗണ്ടുകള്‍ കൂട്ടിച്ചേര്‍ത്തതായി വ്യക്തമാക്കുന്നത്. മാര്‍ച്ച് പാദത്തില്‍ 93 ലക്ഷം അക്കൗണ്ടുകള്‍ […]
ഡെല്‍ഹി: മ്യൂച്വല്‍ ഫണ്ടുകളെ കുറിച്ചുള്ള അവബോധം വര്‍ധിക്കുകയും ഡിജിറ്റൈസേഷനിലുടെ ഇടപാടുകള്‍ എളുപ്പമാക്കുകയും ചെയ്തതോടെ ആസ്തി കൈകാര്യ കമ്പനികള്‍ (എഎംസി) ജൂണ്‍ പാദത്തില്‍ 51 ലക്ഷം നിക്ഷേപക അക്കൗണ്ടുകള്‍ കൂട്ടിചേര്‍ത്തു. ഇതോടെ മൊത്തം അക്കൗണ്ടുകൾ 13.46 കോടിയായി.
ഇക്കാരണത്താൽ നടപ്പ് സാമ്പത്തിക വര്‍ഷം പ്രതീക്ഷ നല്‍കുന്നതായിരിക്കുമെന്ന് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്ത്യയുടെ (Amfi) കണക്കുകളാണ് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 3.2 കോടി നിക്ഷേപക അക്കൗണ്ടുകള്‍ കൂട്ടിച്ചേര്‍ത്തതായി വ്യക്തമാക്കുന്നത്.
മാര്‍ച്ച് പാദത്തില്‍ 93 ലക്ഷം അക്കൗണ്ടുകള്‍ ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് പാദത്തേക്കാള്‍ ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നിക്ഷേപ അക്കൗണ്ടുകള്‍ കുറവായിരുന്നുവെങ്കിലും, വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും നിക്ഷേപം തുടര്‍ന്നു. കണക്കുകള്‍ അനുസരിച്ച്, 43 ഫണ്ട് ഹൌവ്‌സുകളുടെ ഫോളിയോ എണ്ണം 2022 മാര്‍ച്ചിലെ 12.95 കോടിയില്‍ നിന്ന് 2022 ജൂണില്‍ 13.46 കോടിയായി ഉയര്‍ന്നു. മൂന്ന് മാസ കാലയളവില്‍ 51 ലക്ഷത്തിന്റെ നേട്ടം രേഖപ്പെടുത്തി.
51 ലക്ഷം കൂട്ടിച്ചേര്‍ത്തതില്‍ 35 ലക്ഷം ഫോളിയോകളും ഇക്വിറ്റി അധിഷ്ഠിത പദ്ധതികളില്‍ ചേര്‍ത്തു. ഇക്വിറ്റി അധിഷ്ഠിത പദ്ധതികളില്‍ അക്കൗണ്ടുള്ള നിക്ഷേപകരുടെ എണ്ണം മാര്‍ച്ച് പാദത്തിലെ 8.63 കോടിയില്‍ നിന്ന് ജൂണ്‍ പാദത്തില്‍ 8.98 കോടിയായി ഉയര്‍ന്നു.
എന്നിരുന്നാലും, ഡെറ്റ് (debt) അധിഷ്ഠിത പദ്ധതികളില്‍ അക്കൗണ്ടുള്ള നിക്ഷേപകരുടെ എണ്ണം അവലോകന കാലയളവില്‍ 2.43 ലക്ഷം കുറഞ്ഞ് 73.65 ലക്ഷമായി. ഡെറ്റ് വിഭാഗത്തില്‍, ലിക്വിഡ് ഫണ്ടുകള്‍ 17.5 ലക്ഷം ഫോളിയോകളുടെ എണ്ണത്തില്‍ ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നു.
പിന്നാലെ ലോ ഡ്യൂറേഷന്‍ ഫണ്ടുകള്‍ (10.14 ലക്ഷം), കോര്‍പ്പറേറ്റ് ബോണ്ട് ഫണ്ടുകള്‍ (6.38 ലക്ഷം), അള്‍ട്രാ ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകള്‍ (6.15 ലക്ഷം) കൂടാതെ ഓവര്‍നൈറ്റ് ഫണ്ടുകള്‍ (6.11 ലക്ഷം) എന്നിവയുമുണ്ട്.