എച്ച്ഡിഎഫ്‌സി ബാങ്ക് വർഷം 1,500-2,000 ശാഖകൾ തുറക്കും
ഡെല്‍ഹി: എച്ച്ഡിഎഫ്‌സി ബാങ്ക് പ്രതിവര്‍ഷം 1,500 മുതല്‍ 2,000 വരെ ശാഖകള്‍ തുറന്ന് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ശാഖകളുടെ എണ്ണം ഇരട്ടിയാക്കാനൊരുങ്ങുന്നു. നിലവില്‍ ബാങ്കിന് ഇന്ത്യയിലുടനീളം 6,000 ശാഖകളുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍, ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനും (എച്ച്ഡിഎഫ്‌സി), എച്ച്ഡിഎഫ്‌സി ബാങ്കും ലയനം പ്രഖ്യാപിച്ചിരുന്നു. ഇത് ഏകദേശം 15 മുതല്‍ 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒ യുമായ ശശിധര്‍ ജഗദീശന്‍ പറഞ്ഞു. ലയനത്തെ 'പവര്‍ ഓഫ് വണ്‍' എന്ന് വിശേഷിപ്പിച്ച […]
ഡെല്‍ഹി: എച്ച്ഡിഎഫ്‌സി ബാങ്ക് പ്രതിവര്‍ഷം 1,500 മുതല്‍ 2,000 വരെ ശാഖകള്‍ തുറന്ന് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ശാഖകളുടെ എണ്ണം ഇരട്ടിയാക്കാനൊരുങ്ങുന്നു. നിലവില്‍ ബാങ്കിന് ഇന്ത്യയിലുടനീളം 6,000 ശാഖകളുണ്ട്.
ഈ വര്‍ഷം ഏപ്രിലില്‍, ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനും (എച്ച്ഡിഎഫ്‌സി), എച്ച്ഡിഎഫ്‌സി ബാങ്കും ലയനം പ്രഖ്യാപിച്ചിരുന്നു. ഇത് ഏകദേശം 15 മുതല്‍ 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒ യുമായ ശശിധര്‍ ജഗദീശന്‍ പറഞ്ഞു.
ലയനത്തെ 'പവര്‍ ഓഫ് വണ്‍' എന്ന് വിശേഷിപ്പിച്ച ജഗദീശന്‍, അസാധാരണ കഴിവുകള്‍, ആഴത്തിലുള്ള ഉല്‍പ്പന്ന പരിജ്ഞാനം, വൈദഗ്ദ്ധ്യം തുടങ്ങിയവ നിലവിലുള്ള ബാങ്കിംഗ് സംവിധാനത്തിലേക്ക് കൂട്ടിച്ചേര്‍ക്കുമെന്ന് പറഞ്ഞു.
ഈ അവസരം നഷ്ടപ്പെടുത്താന്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് കഴിയില്ല. ഭവനവായ്പകള്‍ വൈകാരിക ഉല്‍പ്പന്നങ്ങളാണെന്നും, അവ ബാങ്കിനെ വളര്‍ത്തുമെന്നും ജഗദീശന്‍ പറഞ്ഞു. ടെലികോം, ഇന്റര്‍നെറ്റ്, ടെലിവിഷന്‍ സേവനങ്ങളുടെ കടന്നുകയറ്റത്തോടെ, മികച്ച വീടുകള്‍ സ്വന്തമാക്കാനുള്ള ആഗ്രഹം രാജ്യത്തുടനീളം വര്‍ധിച്ചതായി അദ്ദേഹം പറഞ്ഞു. കരുതല്‍ ആവശ്യം 26 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി കുറഞ്ഞെന്നും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബാങ്കുകളും എന്‍ബിഎഫ്‌സികളും തമ്മിലുള്ള റെഗുലേറ്ററി ആര്‍ബിട്രേജ് കുറയ്ക്കുന്നത് പോലുള്ള മറ്റ് അനുകൂല ഘടകങ്ങളും ഉണ്ടെന്ന് ലയനത്തിന്റെ സമയത്തെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായത്തില്‍ ഏകദേശം 19 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 36,961 കോടി രൂപയായി. ബാലന്‍സ് ഷീറ്റ് 18.4 ശതമാനം വര്‍ധിച്ച് 20,68,535 കോടി രൂപയായി. അസറ്റ് ക്വാളിറ്റിയുടെ കാര്യത്തില്‍, 2022 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തികൾ മൊത്തം വായ്പകളുടെ 1.17 ശതമാനമാണ്.