2021-ൽ സ്വിസ് ബാങ്കിൽ ഇന്ത്യക്കാർ നിക്ഷേപിച്ചത് 30,500 കോടി രൂപ

പല തരം നിക്ഷേപങ്ങളിലും പരീക്ഷണം നടത്തുന്ന ഇന്ത്യക്കാര്‍ക്ക് സ്വിസ് ബാങ്ക് നിക്ഷേപം വെറും 'പരീക്ഷണ'മല്ലെന്ന് തെളിയിക്കുന്ന കണക്കുകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. 2021ല്‍ 3.83 ബില്യണ്‍ സ്വിസ് ഫ്രാങ്ക് ആണ് സ്വിസ് ബാങ്കുകളിലേക്ക് ഒഴുകിയെത്തിയത്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഇത് ഏകദേശം 30,500 കോടി രൂപയിലേറെ വരും. കഴിഞ്ഞ 14 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. കൃത്യമായി പറഞ്ഞാല്‍ സ്വിസ് ബാങ്കിലെ 'ഇന്ത്യന്‍ നിക്ഷേപ'ത്തില്‍ 50 ശതമാനത്തില്‍ അധികം വര്‍ധന ഉണ്ടായിക്കഴിഞ്ഞു. കോവിഡ് പ്രതിസന്ധി രൂക്ഷമായി […]

Update: 2022-06-19 22:00 GMT

പല തരം നിക്ഷേപങ്ങളിലും പരീക്ഷണം നടത്തുന്ന ഇന്ത്യക്കാര്‍ക്ക് സ്വിസ് ബാങ്ക് നിക്ഷേപം വെറും 'പരീക്ഷണ'മല്ലെന്ന് തെളിയിക്കുന്ന കണക്കുകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. 2021ല്‍ 3.83 ബില്യണ്‍ സ്വിസ് ഫ്രാങ്ക് ആണ് സ്വിസ് ബാങ്കുകളിലേക്ക് ഒഴുകിയെത്തിയത്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഇത് ഏകദേശം 30,500 കോടി രൂപയിലേറെ വരും. കഴിഞ്ഞ 14 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. കൃത്യമായി പറഞ്ഞാല്‍ സ്വിസ് ബാങ്കിലെ 'ഇന്ത്യന്‍ നിക്ഷേപ'ത്തില്‍ 50 ശതമാനത്തില്‍ അധികം വര്‍ധന ഉണ്ടായിക്കഴിഞ്ഞു. കോവിഡ് പ്രതിസന്ധി രൂക്ഷമായി നിന്ന 2020ല്‍ 20,700 കോടി രൂപയാണ് സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപമെങ്കില്‍ 2021ല്‍ ഇത് 30,000 കോടി കടന്നു.

കഴിഞ്ഞ വര്‍ഷം സ്വിസ് ബാങ്കിലേക്ക് ഒഴുകിയെത്തിയ ഇന്ത്യന്‍ പണത്തിലെ 602.03 ദശലക്ഷം സ്വിസ് ഫ്രാങ്കും സ്വിസ് ബാങ്ക് ഉപഭോക്താക്കളുടെ പേരിലാണ്. ബാങ്കുകള്‍ വഴി 1,225 ദശലക്ഷവും ട്രസ്റ്റുകള്‍ വഴി 3 ദശലക്ഷം സ്വിസ് ഫ്രാങ്കും ഉള്‍പ്പെടെയാണ് 30,500 കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ ധനം സ്വിസിലേക്ക് എത്തിയത്.

ബോണ്ടുകള്‍, സെക്യൂരിറ്റി തുടങ്ങിയ മാര്‍ഗങ്ങളിലൂടെ 2,002 ദശലക്ഷം സ്വിസ് ഫ്രാങ്കും നിക്ഷേപമായുണ്ട്. ഇതിനുമുന്‍പ് ഇത്തരത്തിലുള്ള നിക്ഷേപം ഏറ്റവും ഉയരത്തിലെത്തിയത് 2006ലാണ്. അക്കാലയളവില്‍ 6.5 ബില്യന്‍ സ്വിസ് ഫ്രാങ്കാണ് ഇന്ത്യക്കാര്‍ നിക്ഷേപിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇത് കള്ളപ്പണമോ ?

ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ചുള്ള കണക്കല്ല ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളതെന്നും എസ്എന്‍ബിയുടെ ഔദ്യോഗിക ഡേറ്റയാണെന്നും വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാനും ബംഗ്ലേദേശുമൊക്കെ സ്വിസ് ബാങ്കില്‍ വലിയ തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്. നിലവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ട് പ്രകാരം പാക്കിസ്ഥാന്റെ നിക്ഷേപം വര്‍ധിച്ച് 712 ദശലക്ഷം സ്വിസ് ഫ്രാങ്കും, ബംഗ്ലദേശിന്റെ നിക്ഷേപം 872 ദശലക്ഷം ഫ്രാങ്കുമായി. മറ്റുള്ള 239 ബാങ്കുകളില്‍ നിന്നുള്ള ആകെ നിക്ഷേപം 2.25 ട്രില്യന്‍ സ്വിസ് ഫ്രാങ്കായി ഉയര്‍ന്നു.

2021ലെ കണക്കുപ്രകാരം 1.5 ട്രില്യന്‍ സ്വിസ് ഫ്രാങ്കാണ് (118 ലക്ഷം കോടി) സ്വിസ് ബാങ്കിലെ ആകെ വിദേശ നിക്ഷേപം.

വിദേശ രാജ്യങ്ങളില്‍ യുകെയാണ് സ്വിസ് ബാങ്കിലേക്ക് കൂടുതല്‍ നിക്ഷേപം നടത്തി ഒന്നാം സ്ഥാനത്തുള്ളത്. അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. ആദ്യ 10 രാജ്യങ്ങളുടെ നിരയില്‍ വെസ്റ്റ് ഇന്‍ഡീസ്, ജര്‍മ്മനി, ഫ്രാന്‍സ്, സിംഗപ്പൂര്‍, ഹോങ്കോംഗ്, ലക്‌സംബര്‍ഗ്, ബഹാമാസ്, നെതര്‍ലന്‍ഡ്സ്, കേമാന്‍ ഐലന്‍ഡ്സ്, സൈപ്രസ് എന്നിവരാണുള്ളത്.

Tags:    

Similar News