അമേരിക്ക പലിശ വീണ്ടും ഉയര്‍ത്തി, 94 ന് ശേഷമുള്ള ഉയര്‍ന്ന നിരക്കില്‍

പ്രതീക്ഷിച്ചത് പോലെ തന്നെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ നിരക്ക് ഉയര്‍ത്തി. ഇക്കുറി മുക്കാല്‍ ശതമാനമാണ് കൂട്ടിയത്. 1994 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കു വര്‍ദ്ധനയാണിത്. ഇതോടെ അമേരിക്കയിലെ ഫണ്ട് നിരക്ക് 1.5 ശതമാനത്തിനും 1.7 ശതമാനത്തിനും മധ്യേ എത്തി. നിക്ഷേപകരെല്ലാവരും ഫെഡിന്റെ പ്രവചനത്തില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ്. പണപ്പെരുപ്പത്തിൻറെ പിടിയിലമർന്ന ആഗോള സമ്പദ് വ്യവസ്ഥകൾ ഇപ്പോൾ അതിന് പരിഹാരം കാണാനുള്ള തീവ്ര ശ്രമത്തിലാണ്. വളർച്ചയെ ദോഷകരമായി ബാധിക്കുമെന്നതിനാൽ രണ്ട് മാസം മുമ്പ് വരെ പലിശ കൂട്ടാതെ […]

Update: 2022-06-16 00:06 GMT

പ്രതീക്ഷിച്ചത് പോലെ തന്നെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ നിരക്ക് ഉയര്‍ത്തി. ഇക്കുറി മുക്കാല്‍ ശതമാനമാണ് കൂട്ടിയത്. 1994 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കു വര്‍ദ്ധനയാണിത്. ഇതോടെ അമേരിക്കയിലെ ഫണ്ട് നിരക്ക് 1.5 ശതമാനത്തിനും 1.7 ശതമാനത്തിനും മധ്യേ എത്തി. നിക്ഷേപകരെല്ലാവരും ഫെഡിന്റെ പ്രവചനത്തില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ്. പണപ്പെരുപ്പത്തിൻറെ പിടിയിലമർന്ന ആഗോള സമ്പദ് വ്യവസ്ഥകൾ ഇപ്പോൾ അതിന് പരിഹാരം കാണാനുള്ള തീവ്ര ശ്രമത്തിലാണ്. വളർച്ചയെ ദോഷകരമായി ബാധിക്കുമെന്നതിനാൽ രണ്ട് മാസം മുമ്പ് വരെ പലിശ കൂട്ടാതെ പിടിച്ച് നിന്ന് കേന്ദ്ര ബാങ്കുകൾ മാറി ചിന്തിക്കുന്നു എന്നു മാത്രമല്ല, പണപ്പെരുപ്പം വരുതിയിലാകുന്നതുവരെ നടപടി തുടരും എന്ന മുന്നറിയിപ്പും നൽകുന്നു. അമേരിക്കൻ ഫെഡ് റിസർവ്,ബാങ്ക് ഒാഫ് ഇംഗ്ലണ്ട്, ആർ ബി െഎ തുടങ്ങിയവയെല്ലാം ഇതേ പാതയിലാണ്.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് 0.75 ശതമാനം നിരക്ക് വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് ഏഷ്യന്‍ വിപണികളിലെല്ലാം ആശ്വാസ മുന്നേറ്റം പ്രകടമായി. നിരക്കു വര്‍ദ്ധന കഠിനമാണെങ്കിലും ഇതിലൂടെ അമേരിക്കന്‍ സമ്പദ്ഘടനയെ മെച്ചപ്പെടുത്താനാകുമെന്നുള്ള ശുഭപ്രതീക്ഷയാണ് അവരെ നയിക്കുന്നത്. എന്നാല്‍, തൊഴിലില്ലായ്മ നിരക്കും ഉയരുന്ന പണപ്പെരുപ്പവും വെല്ലുവിളികളായി തുടരുമെന്ന് ഫെഡ് പ്രവചനം പറയുന്നു. ഇതിനെ മറികടക്കുവാന്‍ വരും മാസങ്ങളിലും 50-75 ബേസിസ് പോയിന്റ് നിരക്കില്‍ വര്‍ദ്ധനവ് അനിവാര്യമാണെന്ന് ഫെഡ് കണക്കാക്കുന്നു. ഈ നിലയില്‍ പോയാല്‍ വര്‍ഷാന്ത്യത്തോടെ ഫെഡ് നിരക്ക് 3.4 ശതമാനം വരെയെത്താം.

2024 ല്‍ മാത്രമേ ഈ നിരക്കില്‍ ഏതെങ്കിലും തരത്തില്‍ കുറവുവരുത്താനുദ്ദേശിക്കുന്നുള്ളുവെന്നും ഫെഡ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി ജിഡിപി വളര്‍ച്ച 1.7 ശതമാനമായി കുറയുമെന്നും അവര്‍ കണക്കാക്കുന്നു. ഇന്നലെ പുറത്തു വന്ന റീട്ടെയില്‍ സെയില്‍സ് കണക്കുകള്‍ അമേരിക്കന്‍ സമ്പദ്ഘടനയിലെ ദൗര്‍ബല്യം വെളിപ്പെടുത്തുന്നതാണ്. അവിടെ ചെലവഴിക്കല്‍ നെഗറ്റീവായി മാറുകയാണ് ചെയ്തത്. ആഗോളത്തലത്തില്‍ പണപ്പെരുപ്പം സമ്പദ് വ്യവസ്ഥകള്‍ക്ക് വലിയ ഭീഷണിയായതിനെ തുടര്‍ന്ന് പ്രമുഖ രാജ്യങ്ങളെല്ലാം പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. യു എസ് ഫെഡറല്‍ റിസര്‍വ് മുമ്പ് രണ്ട് തവണകളായി മറ്റൊരു 0.75 ശതമാനത്തിന്റെ വര്‍ധന വരുത്തിയിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടും നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചിരുന്നു.

വര്‍ധിച്ചു വരുന്ന പണപ്പെരുപ്പ സമര്‍ദം തടഞ്ഞ് സമ്പദ് വ്യവസ്ഥയെ പിടിച്ച് നിര്‍ത്താന്‍ തുടര്‍ച്ചയായ രണ്ടാം മാസവും റിപ്പോ നിരക്കില്‍ ആര്‍ ബിഐ വര്‍ധന വരുത്തിയിരുന്നു. മേയ് രണ്ടാം വാരം റിപ്പോ നിരക്കില്‍ അര ശതമാനമാണ് വര്‍ധന വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 4.90 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ മാസം തുടക്കത്തില്‍ നിരക്ക് .4 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. 2018 ലാണ് മുമ്പ് റിപ്പോ നിരക്കില്‍ വര്‍ധന വരുത്തിയത്.

Tags:    

Similar News