ആഗോള വിപണിയുടെ ചുവടു പിടിച്ച് ദലാൽ സ്ട്രീറ്റും മുന്നേറി
ആഗോള വിപണിയിൽ നടന്ന ശുഭകരമായ വാർത്തകൾ ദലാൽ സ്ട്രീറ്റിലും ആധിപത്യം സ്ഥാപിച്ചു. അമേരിക്കയിലെ സാമ്പത്തിക സൂചന കണക്കുകൾ അമേരിക്കൻ സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കിയിരുന്ന ആശങ്കയെ ശമിപ്പിച്ചതിനാൽ വളരെ മികച്ച പ്രതികരണമാണ് നിക്ഷേപകരിൽ നിന്നും ഉണ്ടായത്. ആഗോള ഓഹരികളിൽ ഉണ്ടായ മുന്നേറ്റത്തെ പിന്തുടർന്ന് ഇന്ത്യൻ വിപണിയും ഉയർന്നു. ഇന്ത്യൻ ജി ഡി പി വളർച്ചയിൽ ഇടിവുണ്ടാകുമെന്നു മൂഡിസ് ഇൻവെസ്റ്റർ സർവീസ് ന്റെ പ്രവചനമുണ്ടായിരുന്നുവെങ്കിൽകൂടിയും ആഴ്ചയിലെ തുടർച്ചയായ രണ്ടാം ദിവസവും വിപണി നേട്ടത്തിലാണ് അവസാനിച്ചത്. വെള്ളിയാഴ്ച നിഫ്റ്റി, കഴിഞ്ഞ ആഴ്ചയിലെ […]
ആഗോള വിപണിയിൽ നടന്ന ശുഭകരമായ വാർത്തകൾ ദലാൽ സ്ട്രീറ്റിലും ആധിപത്യം സ്ഥാപിച്ചു. അമേരിക്കയിലെ സാമ്പത്തിക സൂചന കണക്കുകൾ അമേരിക്കൻ സമ്പദ്...
ആഗോള വിപണിയിൽ നടന്ന ശുഭകരമായ വാർത്തകൾ ദലാൽ സ്ട്രീറ്റിലും ആധിപത്യം സ്ഥാപിച്ചു. അമേരിക്കയിലെ സാമ്പത്തിക സൂചന കണക്കുകൾ അമേരിക്കൻ സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കിയിരുന്ന ആശങ്കയെ ശമിപ്പിച്ചതിനാൽ വളരെ മികച്ച പ്രതികരണമാണ് നിക്ഷേപകരിൽ നിന്നും ഉണ്ടായത്. ആഗോള ഓഹരികളിൽ ഉണ്ടായ മുന്നേറ്റത്തെ പിന്തുടർന്ന് ഇന്ത്യൻ വിപണിയും ഉയർന്നു. ഇന്ത്യൻ ജി ഡി പി വളർച്ചയിൽ ഇടിവുണ്ടാകുമെന്നു മൂഡിസ് ഇൻവെസ്റ്റർ സർവീസ് ന്റെ പ്രവചനമുണ്ടായിരുന്നുവെങ്കിൽകൂടിയും ആഴ്ചയിലെ തുടർച്ചയായ രണ്ടാം ദിവസവും വിപണി നേട്ടത്തിലാണ് അവസാനിച്ചത്.
വെള്ളിയാഴ്ച നിഫ്റ്റി, കഴിഞ്ഞ ആഴ്ചയിലെ ക്ലോസിംഗിൽ നിന്നും 0.53 ശതമാനം ഉയർന്നു 16,352.45 ലും സെൻസെക്‌സ് 1 ശതമാനം ഉയർന്നു 54,884.66 ലും വ്യാപാരം അവസാനിപ്പിച്ചു
യുഎസ് ഫെഡറൽ റിസേർവിന്റെ ഏറ്റവും പുതിയ സാമ്പത്തിക നയങ്ങൾ പ്രതിപാദിക്കുന്ന മീറ്റിംഗിന്റെ രേഖ പുറത്തു വിട്ടത് ആഗോള നിക്ഷേപകർക്ക് ശുഭകരമായിരുന്നു. യു എസ് ഫെഡ്, ജൂൺ, ജൂലൈ മാസങ്ങളിൽ പലിശ നിരക്ക് 50 ബേസിസ് പോയിന്റ് വീതം വർധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ സമ്പദ്‌വ്യവസ്ഥ കടുത്ത മാന്ദ്യത്തിലൂടെ കടന്നുപോകുന്ന സാഹചര്യമുണ്ടാവുകയാണെങ്കിൽ വർഷാവസാനം യുഎസ് ഫെഡിന് അനുയോജ്യമായ നയ ക്രമീകരണം നടത്താൻ ഇതുമൂലം സാധിക്കും. മാത്രമല്ല, തുടർന്നുള്ള പലിശ നിർക്കു വർദ്ധനവ് ചെറുത്തു നില്ക്കാൻ അമേരിക്കൻ സമ്പദ് വ്യവസ്ഥ ശക്തമാണെന്നു ഫെഡ് അംഗങ്ങൾ ഐക്യകണ്ഠേന അറിയിച്ചുവെന്നും രേഖ ചൂണ്ടിക്കാട്ടുന്നു.
യുഎസ്സിലെ പ്രമുഖ റീട്ടെയിൽ കമ്പനികൾ പുറത്തു വിട്ട മികച്ച ഫല പ്രഖ്യാപനങ്ങളും ഉയർന്ന വരുമാന കണക്കുകളുടെ പ്രവചനവും അമേരിക്കൻ സമ്പദ് വ്യവസ്ഥയിൽ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
ഇത് ഇന്ത്യൻ ഐ ടി ഓഹരികളിലും പ്രകടമായിരുന്നു. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എച് സിഎൽ ടെക്നോളജീസ് തുടങ്ങിയ ഓഹരികളിൽ മികച്ച മുന്നേറ്റമുണ്ടായി. ഇന്ത്യൻ ടെക് കമ്പനികളുടെ നല്ലൊരു ഭാഗം വരുമാനവും യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുമാണ്. അതിനാൽ ആഗോള വളർച്ചാ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും മുഖ്യധാരാ ബ്രോക്കറേജുകൾ പുറത്തു വിട്ട താഴ്ന്ന വരുമാന കണക്കുകളുടെ പ്രവചനം വൻ തോതിലുള്ള വിറ്റൊഴിക്കലിന് മുൻപ് സാക്ഷ്യം വഹിച്ചിരുന്നു.
സ്റ്റീൽ ഉല്പാദന രംഗത്തു അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി നിരക്ക് കുറച്ചതും കൂടാതെ കയറ്റുമതി നിരക്കിൽ ചുമത്തിയ വർധനവും വാഹന മേഖലയിലെയും കൺസ്യൂമർ ഡ്യുറബിൾ സ്ഥാപനങ്ങളുടെയും ഓഹരികൾ ശക്തമായ തിരിച്ചു വരവ് നടത്താൻ ഇടയാക്കി. 2021 മുതൽ സ്റ്റീൽ, കോപ്പർ, അലൂമിനിയം, പ്ലാസ്റ്റിക്ക്, എന്നിവയുടെ വിലയിൽ വന്ന നിരന്തരമായ വർധന ഓട്ടോമൊബൈൽ, റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, എയർ കണ്ടീഷണർ എന്നിവയുടെ വിലയെ സാരമായി ബാധിച്ചിരുന്നു. ഇത് ആഭ്യന്തര വിപണിയിൽ ഡിമാൻഡ് കുറയുന്നതിന് കാരണമായി.
അതേസമയം, ഗവൺമെന്റിന്റെ മേൽപ്പറഞ്ഞ നീക്കത്തെത്തുടർന്ന് മോശം നിലയിലായ മെറ്റൽ മേഖലയിലെ ഓഹരികൾ താഴ്ന്ന നിലയിലുള്ള വിലപേശൽ മൂലം അവരുടെ നഷ്ടം വീണ്ടെടുക്കുകയും ചെയ്തു. മുൻനിര ധനകാര്യ മേഖലയിലെ ഓഹരികളും,വായ്പ വളർച്ചയിൽ സ്ഥിരമായ പുരോഗതി കൈവരിച്ചതിനാൽ, വിപണിയിൽ മികച്ച നേട്ടമുണ്ടാക്കി. ആഭ്യന്തര വിപണികളിൽ മുന്നേറ്റം ഉണ്ടായെങ്കിലും നിഫ്റ്റിക്ക് നിർണായക പ്രതിരോധ നിലയായ 16400 കടക്കാൻ കഴിയാത്തത് നിക്ഷേപകർക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്.
അതെ സമയം റേറ്റിംഗ് ഏജൻസി മൂഡി'സ് ഇൻവെസ്റ്റർസ്, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും പലിശനിരക്കും സാമ്പത്തിക വളർച്ചയുടെ വേഗത കുറയ്ക്കുമെന്ന് പ്രസ്താവിച്ചു. അതിനാൽ 2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്റ്റ് (ജിഡിപി) വളർച്ച നിരക്ക് 8.8 ശതമാനമായി കുറയുമെന്ന് പ്രവചിച്ചിട്ടുണ്ട്. മാർച്ചിൽ ഇത് 9.1 ശതമാനമായിരുന്നു.