ബാങ്കിംഗ് ലൈസന്‍സ്: കേരളത്തില്‍ നിന്നടക്കം 6 അപേക്ഷകള്‍ തള്ളി ആര്‍ബിഐ
മുംബൈ: ബാങ്കുകള്‍ ആരംഭിക്കുന്നതിനുള്ള ആറ് സ്ഥാപനങ്ങളുടെ അപേക്ഷ നിരസിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). യുഎഇ എക്‌സ്‌ചേഞ്ച് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, ദി റിപാട്രിയേറ്റ്സ് കോ-ഓപ്പറേറ്റീവ് ഫിനാന്‍സ് ആന്‍ഡ് ഡെവലപ്മെന്റ് ബാങ്ക് ലിമിറ്റഡ് (റെപ്കോ ബാങ്ക്), ചൈതന്യ ഇന്ത്യ ഫിന്‍ ക്രെഡിറ്റ് പ്രൈവറ്റ് ലിമിറ്റഡ്, പങ്കജ് വൈഷ്, വി സോഫ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് തുടങ്ങിയ ആറ് സ്ഥാപനങ്ങളുടെ അപേക്ഷയാണ് നിരസിച്ചത്. മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം നിര്‍ദേശിച്ച […]
മുംബൈ: ബാങ്കുകള്‍ ആരംഭിക്കുന്നതിനുള്ള ആറ് സ്ഥാപനങ്ങളുടെ അപേക്ഷ നിരസിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). യുഎഇ എക്‌സ്‌ചേഞ്ച്...
മുംബൈ: ബാങ്കുകള്‍ ആരംഭിക്കുന്നതിനുള്ള ആറ് സ്ഥാപനങ്ങളുടെ അപേക്ഷ നിരസിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). യുഎഇ എക്‌സ്‌ചേഞ്ച് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, ദി റിപാട്രിയേറ്റ്സ് കോ-ഓപ്പറേറ്റീവ് ഫിനാന്‍സ് ആന്‍ഡ് ഡെവലപ്മെന്റ് ബാങ്ക് ലിമിറ്റഡ് (റെപ്കോ ബാങ്ക്), ചൈതന്യ ഇന്ത്യ ഫിന്‍ ക്രെഡിറ്റ് പ്രൈവറ്റ് ലിമിറ്റഡ്, പങ്കജ് വൈഷ്, വി സോഫ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് തുടങ്ങിയ ആറ് സ്ഥാപനങ്ങളുടെ അപേക്ഷയാണ് നിരസിച്ചത്.
മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം നിര്‍ദേശിച്ച നടപടിക്രമങ്ങള്‍ അനുസരിച്ച് ആറ് അപേക്ഷകളുടെ പരിശോധന പൂര്‍ത്തിയാക്കിയിരുന്നുവെന്നും ആര്‍ബിഐ ഇറക്കിയ പ്രസ്താവനയിലുണ്ട്. ഇവയുടെ മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തില്‍, അപേക്ഷകര്‍ക്ക് ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് തത്വത്തിലുള്ള അംഗീകാരം നല്‍കാന്‍ യോഗ്യരല്ലെന്ന് കണ്ടെത്തിയെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
ആര്‍ബിഐയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ബാങ്ക് രൂപീകരിക്കുന്നതിന് 11 അപേക്ഷകളാണ് റിസര്‍വ് ബാങ്കിന് ലഭിച്ചത്.
ചെറു ബാങ്കുകള്‍ സ്ഥാപിക്കുന്നതിനുള്ള ബാക്കി അഞ്ച് അപേക്ഷകള്‍ കൂടി ആര്‍ബിഐയുടെ പരിഗണനയിലാണ്. വെസ്റ്റ് എന്‍ഡ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്, അഖില്‍ കുമാര്‍ ഗുപ്ത, ദ്വാര ക്ഷേത്രീയ ഗ്രാമിന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, കോസ്മിയ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ടാലി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ അപേക്ഷയാണ് ആര്‍ബിഐയുടെ പരിഗണനയിലുള്ളത്.