വിപണി ഏതു ദിശയിലും നീങ്ങാം, പ്രതികൂല ഘടകങ്ങളേറെ

ഇന്നലത്തെ മികച്ച നേട്ടത്തിനു ശേഷം ഇന്ത്യന്‍ വിപണി ഇന്നും മുന്നേറുമെന്ന് പ്രതീക്ഷിക്കാനാവില്ല. കാരണം, അടിസ്ഥാനപരമായ സമ്പദ് ഘടനയിലെ ദൗര്‍ബല്യങ്ങള്‍ അതേപടി നിലനില്‍ക്കുകയാണ്. രൂപ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിടിവിലാണ്. ഇന്നലെ ഡോളറിനെതിരെ 77.57 ലാണ് ക്ലോസ് ചെയ്തത്. ഇതിനു പ്രധാന കാരണമായ ആഗോള ക്രൂഡ് വില വര്‍ദ്ധനവ് ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. യുക്രെയ്ന്‍ സംഘര്‍ഷം ഉടനെങ്ങും അവസാനിക്കുന്ന ലക്ഷണവുമില്ല. എല്ലാറ്റിനുമുപരി ഏപ്രിലിലെ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 15.08 ശതമാനത്തിലെത്തി നില്‍ക്കുന്നു. ഭക്ഷണ, ഊര്‍ജ്ജ, ലോഹ വിലകളിലുണ്ടാകുന്ന അസാധാരണമായ […]

Update: 2022-05-17 22:20 GMT
trueasdfstory

ഇന്നലത്തെ മികച്ച നേട്ടത്തിനു ശേഷം ഇന്ത്യന്‍ വിപണി ഇന്നും മുന്നേറുമെന്ന് പ്രതീക്ഷിക്കാനാവില്ല. കാരണം, അടിസ്ഥാനപരമായ സമ്പദ്...

ഇന്നലത്തെ മികച്ച നേട്ടത്തിനു ശേഷം ഇന്ത്യന്‍ വിപണി ഇന്നും മുന്നേറുമെന്ന് പ്രതീക്ഷിക്കാനാവില്ല. കാരണം, അടിസ്ഥാനപരമായ സമ്പദ് ഘടനയിലെ ദൗര്‍ബല്യങ്ങള്‍ അതേപടി നിലനില്‍ക്കുകയാണ്. രൂപ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിടിവിലാണ്. ഇന്നലെ ഡോളറിനെതിരെ 77.57 ലാണ് ക്ലോസ് ചെയ്തത്. ഇതിനു പ്രധാന കാരണമായ ആഗോള ക്രൂഡ് വില വര്‍ദ്ധനവ് ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. യുക്രെയ്ന്‍ സംഘര്‍ഷം ഉടനെങ്ങും അവസാനിക്കുന്ന ലക്ഷണവുമില്ല. എല്ലാറ്റിനുമുപരി ഏപ്രിലിലെ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 15.08 ശതമാനത്തിലെത്തി നില്‍ക്കുന്നു.
ഭക്ഷണ, ഊര്‍ജ്ജ, ലോഹ വിലകളിലുണ്ടാകുന്ന അസാധാരണമായ കുതിപ്പ് എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പതിമൂന്നു മാസമായി പണപ്പെരുപ്പം രണ്ടക്കത്തില്‍ തുടരുകയാണ്. എല്‍ഐസിയുടെ ലിസ്റ്റിംഗ് ഇന്നലെ നിരാശപ്പെടുത്തുന്നതായിരുന്നു. ബിഎസ്ഇയില്‍ 8.62 ശതമാനം ഡിസ്‌കൗണ്ടില്‍ 867 രൂപയില്‍ ആരംഭിച്ച വ്യാപാരം 875 രൂപയില്‍ അവസാനിച്ചു. ഇത് വിപണികള്‍ക്ക് ഒട്ടും ആശ്വാസം നല്‍കുന്നില്ല. റിസര്‍വ് ബാങ്കിന്റെ മോണിട്ടറി പോളിസ് കമ്മിറ്റി മീറ്റിംഗിന്റെ മിനിറ്റ്‌സ് ഇന്ന് പുറത്തു വരും. വിപണി ഇത് ഗൗരവമായി ചര്‍ച്ച ചെയ്‌തേക്കും.
വിദേശ നിക്ഷേപം
എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റ അനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 2,192 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 2,294 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.
ഏഷ്യന്‍ വിപണികള്‍
സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്ന് രാവിലെ 8.46 ന് 0.15 ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. മറ്റ് ഏഷ്യന്‍ വിപണികളിലെല്ലാം സമ്മിശ്ര പ്രതികരണമാണ്. ജപ്പാന്റെ ജിഡിപി കണക്കുകള്‍ നിരാശപ്പെടുത്തുന്നതായിരുന്നുവെങ്കിലും ഇന്ന് നിക്കി സൂചിക 0.62 ശതമാനം നേട്ടത്തിലാണ്. തയ് വാന്‍ വെയിറ്റഡ് 0.93 ശതമാനം ലാഭം കാണിക്കുന്നു. ദക്ഷിണ കൊറിയയിലെ കോസ്പി 0.14 ശതമാനം ഉയര്‍ച്ചയിലാണ്. എന്നാല്‍, ഹോംകോംഗിലെ ഹാങ് സെങ് 0.65 ശതമാനവും, ചൈന എ50 1.10 ശതമാനവും, ഷാങ്ഹായ് സൂചിക 0.50 ശതമാനവും നഷ്ടത്തിലാണ്. ചൈനയിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു എന്ന വാര്‍ത്തയ്ക്കു പിന്നാലെ ഏഷ്യന്‍ ക്രൂഡ് വിപണിയിലും മുന്നേറ്റം ദൃശ്യമാണ്. ഇന്ന് രാവിലത്തെ കണക്കനുസരിച്ച് ബ്രെന്റ് ക്രൂഡ് ബാരലിന് 113 ഡോളറിനടുത്താണ്.
യുഎസ് വിപണി
ഇന്നലെ അമേരിക്കന്‍ വിപണികള്‍ മികച്ച നേട്ടത്തിലായിരുന്നു. ഇന്നലെ പുറത്തു വന്ന റീട്ടെയില്‍ സെയില്‍സ് കണക്കുകള്‍ വിപണിയെ ഉത്തേജിപ്പിച്ചു. ഡൗ ജോണ്‍സ് 1.34 ശതമാനവും, എസ് ആന്‍ഡ് പി 500 2.02 ശതമാനവും, നാസ്ഡാക് 2.76 ശതമാനവും നേട്ടമുണ്ടാക്കി. യുഎസ് ക്രൂഡോയില്‍ ശേഖരത്തിന്റെ കണക്കുകള്‍ ഇന്ന് പുറത്തുവരും. ഇത് ആഗോള ക്രൂഡ് വിപണിയില്‍ ചലനങ്ങളുണ്ടാക്കാന്‍ ശേഷിയുള്ളതാണ്.
കമ്പനി ഫലങ്ങള്‍
വിപണിക്ക് പ്രതീക്ഷ നല്‍കുന്ന സുപ്രധാന ഘടകങ്ങളിലൊന്ന് കമ്പനികളുടെ മികച്ച നാലാംപാദ ഫലങ്ങളാണ്. ഇതുവരെ പുറത്തുവന്നവ ഏറെക്കുറെ പ്രതീക്ഷകള്‍ക്കനുസരിച്ചാണ്. ഇന്ന് പുറത്തു വരാനിരിക്കുന്ന പ്രധാന നാലാംപാദ ഫലങ്ങള്‍ ഇവയാണ്: അരവിന്ദ്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഐടിസി, ജെകെ ലക്ഷ്മി, ലുപിന്‍, മണപ്പുറം ഫിനാന്‍സ്, ആദിത്യ ബിര്‍ള ഫാഷന്‍, പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്, കന്റാബില്‍ റീട്ടെയില്‍.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,645 രൂപ (മേയ് 17)
ഒരു ഡോളറിന് 77.73 രൂപ (മേയ് 18)
ബ്രെന്റ് ക്രൂഡ് ബാരലിന് 112.39 ഡോളര്‍ (8.25 am)
ഒരു ബിറ്റ് കോയിന്റെ വില 24,44,751 രൂപ (8.25 am)
Tags:    

Similar News