ആഗോളതലത്തില്‍ ഉയരുന്ന പലിശ, രൂപ ചരിത്രത്തിലെ താഴ്ന്ന നിലയിൽ

രൂപ ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കില്‍. തിങ്കളാഴ്ച രാവിലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 77.56 ആയി താഴ്ന്നു. ചൈനയിലെ ലോക്ഡൗണ്‍ ആശങ്കകളും, യുദ്ധവും, ഉയരുന്ന പലശ നിരക്ക് സൃഷ്ടിക്കുന്ന അനിശ്ചിതത്വവുമെല്ലാം രൂപയുടെ ശക്തി ക്ഷയിപ്പിക്കുകയാണ്. മാര്‍ച്ചിലാണ് രൂപ ഏറ്റവും താഴ്ന്ന നിലവാരം രേഖപ്പെടുത്തിയത്. ഡോളറിനെതിരെ 77.05 രൂപയായിരുന്നു അന്ന്. ആഗോള സമ്പദ് വ്യവസ്ഥകളില്‍ പണപ്പെരുപ്പം പിടിമുറക്കുന്നതും ഇതിനെ മറികടക്കാന്‍ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തുന്നതും ഡോളറിനെ ശക്തമാക്കുന്നു. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് അമേരിക്കയും […]

Update: 2022-05-09 01:16 GMT

രൂപ ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കില്‍. തിങ്കളാഴ്ച രാവിലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 77.56 ആയി താഴ്ന്നു. ചൈനയിലെ ലോക്ഡൗണ്‍ ആശങ്കകളും, യുദ്ധവും, ഉയരുന്ന പലശ നിരക്ക് സൃഷ്ടിക്കുന്ന അനിശ്ചിതത്വവുമെല്ലാം രൂപയുടെ ശക്തി ക്ഷയിപ്പിക്കുകയാണ്. മാര്‍ച്ചിലാണ് രൂപ ഏറ്റവും താഴ്ന്ന നിലവാരം രേഖപ്പെടുത്തിയത്. ഡോളറിനെതിരെ 77.05 രൂപയായിരുന്നു അന്ന്.

ആഗോള സമ്പദ് വ്യവസ്ഥകളില്‍ പണപ്പെരുപ്പം പിടിമുറക്കുന്നതും ഇതിനെ മറികടക്കാന്‍ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തുന്നതും ഡോളറിനെ ശക്തമാക്കുന്നു. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് അമേരിക്കയും ബാങ്ക് ഓഫ് ഇംഗ്ലണ്ടും പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. തൊട്ടു പിന്നാലെ ഇന്ത്യയും നിരക്കില്‍ 0.4 ശതമാനം വര്‍ധന വരുത്തി. ഇതെല്ലാം ഒരു മാന്ദ്യത്തിന്റെ സൂചന നല്‍കുന്നുവെന്ന ഭയമാണ് ഡോളര്‍ വില ഉയര്‍ത്തുന്നത്.

രാജ്യത്തെ ഇറക്കുമതി ബില്ലിനെ വലിയ തോതില്‍ ഇത് ബാധിക്കും. ക്രൂഡ് വില ഉയര്‍ന്ന് നില്‍ക്കുകയും രൂപ വില താഴുകയും ചെയ്യുന്നത് സമ്പദ് വ്യവസ്ഥയുടെ വിദേശ നാണ്യ കരുതല്‍ ശേഖരത്തെ ഗുരുതരമായി ബാധിക്കും.

Tags:    

Similar News