ഇനി ഡിജിറ്റല്‍ ബാങ്കുകളുടെ കാലം, 75 എണ്ണം ഉടന്‍, സേവനങ്ങള്‍ ഇവയാണ്

രാജ്യത്ത് പ്രമുഖ ബാങ്കുകളെല്ലാം പ്രത്യേകം ഡിജിറ്റല്‍ ബാങ്കിംഗ് വിഭാഗങ്ങള്‍ ആരംഭിക്കുകയാണ്. എസിബി ഐയുടെ യോനോ ആപ്പ്, കോട്ടക് ബാങ്കിന്റെ കെ മാള്‍, ബാങ്ക് ഓഫ് ബറോഡയുടെ ബിഒബി വേള്‍ഡ്, പേടിയെ പേയ്‌മെന്റ് ബാങ്ക് ഇവയെല്ലാം ഡിജിറ്റല്‍ ബാങ്കിംഗ് മുന്‍നിരയിലുണ്ട്. ഇതിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ 75 സ്ഥലങ്ങളിലായി 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. അസാധാരണമായ സാഹചര്യങ്ങളില്‍ വായ്പ സംവിധാനത്തിന് തടസം ഉണ്ടാകാതിരിക്കാനാണ് ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകളും ബാങ്കിംഗേതര ധനകാര്യ സ്ഥാപനങ്ങളും ആരംഭിക്കുന്നതെന്നാണ് മന്ത്രി വഷിംഗടണില്‍ […]

Update: 2022-04-21 02:56 GMT

രാജ്യത്ത് പ്രമുഖ ബാങ്കുകളെല്ലാം പ്രത്യേകം ഡിജിറ്റല്‍ ബാങ്കിംഗ് വിഭാഗങ്ങള്‍ ആരംഭിക്കുകയാണ്. എസിബി ഐയുടെ യോനോ ആപ്പ്, കോട്ടക് ബാങ്കിന്റെ കെ മാള്‍, ബാങ്ക് ഓഫ് ബറോഡയുടെ ബിഒബി വേള്‍ഡ്, പേടിയെ പേയ്‌മെന്റ് ബാങ്ക് ഇവയെല്ലാം ഡിജിറ്റല്‍
ബാങ്കിംഗ് മുന്‍നിരയിലുണ്ട്. ഇതിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ 75 സ്ഥലങ്ങളിലായി 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. അസാധാരണമായ സാഹചര്യങ്ങളില്‍ വായ്പ സംവിധാനത്തിന് തടസം ഉണ്ടാകാതിരിക്കാനാണ് ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകളും ബാങ്കിംഗേതര ധനകാര്യ സ്ഥാപനങ്ങളും ആരംഭിക്കുന്നതെന്നാണ് മന്ത്രി വഷിംഗടണില്‍ അഭിപ്രായപ്പെട്ടത്. 2022-23 വര്‍ഷത്തെ ബജറ്റിലെ പ്രഖ്യാപനത്തിനാണ് കൂടുതല്‍ വ്യക്തത വരുത്തിയത്.

എന്താണ് ഡിബിയു?

ബാങ്കുകള്‍ക്ക് ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ (DBU)ആരംഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കഴിഞ്ഞ പണ നയ അവലോകന യോഗത്തില്‍ ആര്‍ബിഐ നല്‍കിയിരുന്നു. ബാങ്കുകളോട് വേഗത്തില്‍ തന്നെ ഡിബിയുകള്‍ നടപ്പിലാക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
ഡിജിറ്റല്‍ ബാങ്കിംഗ് ഉത്പന്നങ്ങളും സേവനങ്ങളും വിതരണം ചെയ്യുന്നതിനും നിലവിലുള്ള സാമ്പത്തിക ഉത്പന്നങ്ങളും സേവനങ്ങളും ഡിജിറ്റലായി ഉപഭോക്താക്കള്‍ക്ക് സ്വയമോ അല്ലെങ്കില്‍ ബാങ്കിന്റെ സഹായത്തോടെയോ വിതരണം ചെയ്യുന്നതിനുമുള്ള ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളോടെയുള്ള ഒരു നിശ്ചിത ബിസിനസ് യൂണിറ്റ് അല്ലെങ്കില്‍ ഹബ്ബാണ് ഡിബിയു.

ആര്‍ക്കൊക്കെ ഡിബിയു?

ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ നിലവില്‍ നല്‍കികൊണ്ടിരിക്കുന്ന വാണിജ്യ ബാങ്കുകള്‍ക്കെല്ലാം ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ ടിയര്‍-1 മുതല്‍ ടിയര്‍-6 നഗരങ്ങളില്‍ ആരംഭിക്കാം. റീജിയണല്‍ ഗ്രാമീണ ബാങ്കുകള്‍, പ്രാദേശിക ബാങ്കുകള്‍, പേമെന്റ് ബാങ്കുകള്‍ എന്നിവയ്ക്ക് അനുമതിയില്ല.

എന്തൊക്കെ സേവനങ്ങള്‍ ?

ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ വഴി വായ്പ സേവനങ്ങളും നിക്ഷേപ സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കണം. വിവധ പദ്ധതികളുടെ ഭാഗമായുള്ള സേവിംഗ്‌സ് അക്കൗണ്ടുകള്‍. കറന്റ് അക്കൗണ്ട്, സ്ഥിര നിക്ഷേപം, റെക്കറിംഗ് നിക്ഷേപം, മൊബൈല്‍-ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, മാസ് ട്രാന്‍സിസ്റ്റ് കാര്‍ഡുകള്‍, വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കുമുള്ള ഡിജിറ്റല്‍ ഉത്പന്നങ്ങള്‍, യുപിഐ, ക്യുആര്‍ കോഡ് സേവനങ്ങള്‍, പോയിന്റ് ഓഫ് സെയില്‍ ടെര്‍മിനല്‍, ഭീം ആധാര്‍ അടിസ്ഥാനമാക്കിയുള്ള സേവനങ്ങള്‍ തുടങ്ങിയവയെല്ലാം നിര്‍ബന്ധമായും ലഭ്യമാക്കണം.

കൂടാതെ റീട്ടെയില്‍ വായ്പകള്‍, എംഎസ്എംഇ വായ്പകള്‍, ഇത്തരം വായ്പകളുടെ അപേക്ഷ സ്വീകരിക്കുന്നതു മുതല്‍ വായ്പ തുക നല്‍കുന്നതുവരെയുള്ള സേവനങ്ങള്‍ ഡിജിറ്റലായി പൂര്‍ത്തിയാക്കല്‍, സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതികള്‍ എന്നിവയും ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്നും ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

 

 

Tags:    

Similar News