പ്രതികൂല ഘടകങ്ങളേറെ, വിപണി കരുതലോടെ നീങ്ങിയേക്കാം
ഇന്ത്യന്‍ വിപണിയില്‍ ഇന്ന് കരുതലോടെയുള്ള വ്യാപാരമാവും നടക്കുക. വ്യാപാരികള്‍ നാലാംപാദ ഫലങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ്. കൂടാതെ, യുഎസ് ഫെഡ് വലിയതോതില്‍ പലിശനിരക്കുയര്‍ത്തുമോ എന്ന ആശങ്കയും, അമേരിക്കയില്‍ റെക്കോര്‍ഡ് നിലവാരത്തിലുള്ള പണപ്പെരുപ്പ ഉത്കണ്ഠകളും അവരെ അലട്ടുന്നുണ്ട്. കുതിച്ചുയരുന്ന ഇന്ധനവില കാരണം ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറയുമോ എന്ന ഭയവും കമ്പനി ഫലങ്ങള്‍ പുറത്തുവരുന്ന ഈ സമയത്ത് വ്യാപാരികള്‍ക്കുണ്ട്. അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്, മാര്‍ച്ച് പാദത്തില്‍ ഓട്ടോമൊബൈല്‍, സിമന്റ്, എഫ്എംസിജി കമ്പനികളുടെ ലാഭം താരതമ്യേന കുറവായിരിക്കുമെന്നാണ്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം ഈ മേഖലയിലെ […]
ഇന്ത്യന്‍ വിപണിയില്‍ ഇന്ന് കരുതലോടെയുള്ള വ്യാപാരമാവും നടക്കുക. വ്യാപാരികള്‍ നാലാംപാദ ഫലങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ്. കൂടാതെ, യുഎസ്...
ഇന്ത്യന്‍ വിപണിയില്‍ ഇന്ന് കരുതലോടെയുള്ള വ്യാപാരമാവും നടക്കുക. വ്യാപാരികള്‍ നാലാംപാദ ഫലങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ്. കൂടാതെ, യുഎസ് ഫെഡ് വലിയതോതില്‍ പലിശനിരക്കുയര്‍ത്തുമോ എന്ന ആശങ്കയും, അമേരിക്കയില്‍ റെക്കോര്‍ഡ് നിലവാരത്തിലുള്ള പണപ്പെരുപ്പ ഉത്കണ്ഠകളും അവരെ അലട്ടുന്നുണ്ട്.
കുതിച്ചുയരുന്ന ഇന്ധനവില കാരണം ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറയുമോ എന്ന ഭയവും കമ്പനി ഫലങ്ങള്‍ പുറത്തുവരുന്ന ഈ സമയത്ത് വ്യാപാരികള്‍ക്കുണ്ട്.
അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്, മാര്‍ച്ച് പാദത്തില്‍ ഓട്ടോമൊബൈല്‍, സിമന്റ്, എഫ്എംസിജി കമ്പനികളുടെ ലാഭം താരതമ്യേന കുറവായിരിക്കുമെന്നാണ്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം ഈ മേഖലയിലെ കമ്പനികളുടെ ലാഭത്തില്‍ കുറവ് വരുത്തിയേക്കാം.
കൊട്ടക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിലെ അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത് ബിഎസ്ഇ സെന്‍സെക്‌സിലെ കമ്പനികളുടെ മൊത്തം അറ്റാദായം മാര്‍ച്ച് പാദത്തില്‍ പ്രതിവര്‍ഷം 26 ശതമാനം വര്‍ധിക്കുമെന്നാണ്. നിഫ്റ്റിയിലെ കമ്പനികളുടെ ലാഭം 27 ശതമാനവും വര്‍ധിച്ചേക്കാം.
അമേരിക്കന്‍ വിപണി ഇന്നലെ നഷ്ടത്തിലാണ് കലാശിച്ചത്. ഡൗ ജോണ്‍സ്, നാസ്ഡാക്ക്, എസ് ആന്‍ഡ് പി 500 എന്നിവ 0.3 ശതമാനം താഴ്ച്ചയിലാണ് ക്ലോസ് ചെയ്തത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്നു രാവിലെ (7.45 am) 15 പോയിന്റ് ഉയര്‍ച്ചയിലാണ്.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 3,128.39 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 870.01 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.
സാങ്കേതിക വിശകലനം:
കൊട്ടക്ക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് ഹെഡ് ശ്രീകാന്ത് ചൗഹാന്‍ പറയുന്നു: "സാങ്കേതികമായി, ഒരുപാട് കാലത്തിന് ശേഷം നിഫ്റ്റി അതിന്റെ പത്ത് ദിവസത്തെ സിംപിള്‍ മൂവിംഗ് ആവറേജിന് താഴെ ക്ലോസ് ചെയ്തു. ഞങ്ങളുടെ അഭിപ്രായത്തില്‍, ഇപ്പോഴും വിപണിയുടെ പൊതുവായ സവിശേഷത അത് ദുര്‍ബലാവസ്ഥയിലാണ് എന്നതാണ്. മുന്നോട്ടുള്ള ഏത് പോക്കും 17620 ന് മുകളില്‍ ഒരു ബ്രേക്കൗട്ട് സംഭിവക്കുന്നതിനെ ആശ്രയിച്ചിരിക്കും. ഇതിന് താഴേക്ക് പോയാല്‍, സൂചിക 17400-17350 വരെ ചെന്നെത്താം. നിഫ്റ്റി 17620 ന് മുകളിലേക്ക് പോയാല്‍ അത് 17700-17800 വരെ എത്തിച്ചേരാം. എങ്കിലും വിപണിയുടെ പൊതു സ്വഭാവം അസ്ഥിരമായതിനാല്‍ ലെവല്‍ അടിസ്ഥാനത്തിലുള്ള വ്യാപാര രീതിയാവും സുരക്ഷിതം."
ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ 'ലോംഗ് ബില്‍ഡപ്പ്' കാണിക്കുന്ന ഓഹരികള്‍-ആദിത്യ ബിര്‍ളാ കാപിറ്റല്‍, പിവിആര്‍, പിഐ ഇന്‍ഡസ്ട്രീസ്, ബന്ധന്‍ ബാങ്ക്, ജിഎന്‍എഫ്‌സി.
ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ 'ഷോര്‍ട്ട് ബില്‍ഡപ്പ്' കാണിക്കുന്ന ഓഹരികള്‍-ഇന്റലെക്റ്റ് ഡിസൈന്‍ അരേന, പേഴ്‌സിസ്റ്റന്റ് സിസ്റ്റംസ്, ഹിന്‍ഡാല്‍കോ, യുണൈറ്റഡ് ബ്രൂവറീസ്, ഇന്‍ഫോസിസ്.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,900 രൂപ (ഏപ്രില്‍ 12)
ഒരു ഡോളറിന് 75.99 രൂപ (ഏപ്രില്‍ 12)
ബ്രെന്റ് ക്രൂഡ് ബാരലിന് 105.21 ഡോളര്‍ (ഏപ്രില്‍ 13, 8.02 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 31,59,820 രൂപ (ഏപ്രില്‍ 13, 8.03 am, വസീര്‍എക്‌സ്)