ആര്‍ബിഐ നയപ്രഖ്യാപനം: സെന്‍സക്‌സ് 412 പോയിന്റ് ഉയര്‍ന്നു; നിഫ്റ്റി 17,700 കടന്നു

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സക്‌സ് 412.23 പോയിന്റ് ഉയര്‍ന്നു. റിസര്‍വ് ബാങ്ക് പോളിസി നിരക്കില്‍ മാറ്റം വരുത്താതിരുന്നതും നേട്ടമായി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി എന്നീ ഓഹരികളിലുണ്ടായ കനത്ത വാങ്ങലും വിപണിയ്ക്ക് തുണയായി. സെന്‍സക്‌സ് 412.23 പോയിന്റ് ഉയര്‍ന്ന് 59,447.18 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സക്‌സ് 59,654.44 പോയിന്റിലേക്ക് ഉയരുകയും 58,876.36 പോയിന്റിലേക്ക് താഴുകയും ചെയ്തിരുന്നു. നിഫ്റ്റി 144.80 പോയിന്റ് ഉയര്‍ന്ന് 17,784.35-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് പണപ്പെരുപ്പം ഉയര്‍ന്ന സാഹചര്യത്തിലും സാമ്പത്തിക […]

Update: 2022-04-08 06:35 GMT
trueasdfstory

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സക്‌സ് 412.23 പോയിന്റ് ഉയര്‍ന്നു. റിസര്‍വ് ബാങ്ക് പോളിസി നിരക്കില്‍ മാറ്റം വരുത്താതിരുന്നതും...

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സക്‌സ് 412.23 പോയിന്റ് ഉയര്‍ന്നു. റിസര്‍വ് ബാങ്ക് പോളിസി നിരക്കില്‍ മാറ്റം വരുത്താതിരുന്നതും നേട്ടമായി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി എന്നീ ഓഹരികളിലുണ്ടായ കനത്ത വാങ്ങലും വിപണിയ്ക്ക് തുണയായി.

സെന്‍സക്‌സ് 412.23 പോയിന്റ് ഉയര്‍ന്ന് 59,447.18 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സക്‌സ് 59,654.44 പോയിന്റിലേക്ക് ഉയരുകയും 58,876.36 പോയിന്റിലേക്ക് താഴുകയും ചെയ്തിരുന്നു. നിഫ്റ്റി 144.80 പോയിന്റ് ഉയര്‍ന്ന് 17,784.35-ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് പണപ്പെരുപ്പം ഉയര്‍ന്ന സാഹചര്യത്തിലും സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നത് തുടരാനുള്ള ശ്രമത്തിന്റെ ഭാഗമായി ആര്‍ബിഐ തുടര്‍ച്ചയായി പതിനൊന്നാം തവണയാണ് പോളിസി നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്.

റിസര്‍വ് ബാങ്കിന്റെ ആറംഗ പണ നയ കമ്മിറ്റി റിപ്പോ നിരക്ക് നാല് ശതമാനമായി നിലനിര്‍ത്താന്‍ വോട്ട് ചെയ്തുവെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
പണനയ അവലോകന കമ്മിറ്റി അക്കോമോഡേറ്റീവ് സ്റ്റാന്‍സ് തുടരാന്‍ തീരുമാനിച്ചു.
"വിപണി കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളില്‍ ആര്‍ബിഐയുടെ പണനയ അവലോകനത്തെയും, ഭാവി നയ നിലപാടുകളെയും സംബന്ധിച്ച ആശങ്കയിലായിരുന്നു. നടപടികള്‍ പ്രതീക്ഷകള്‍ക്ക് അനുസൃതമായതോടെ വിപണി ആശ്വാസ നേട്ടത്തിലായി. ഇപ്പോള്‍ വിപണിയുടെ ശ്രദ്ധ അടുത്ത ആഴ്ച ആരംഭിക്കുന്ന നാലാം പാദത്തിലെ വരുമാന സീസണിലേക്ക് മാറി. ഐടി, ബാങ്കിംഗ് മേഖലയോടെയാണ് ഇതിന്റെ തുടക്കം," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ റിസേര്‍ച്ച് ഹെഡ് വിനോദ് നായര്‍ പറഞ്ഞു.

ഐടിസി, ഡോ റെഡ്ഡീസ്, എംആന്‍ഡ്എം, ടൈറ്റന്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, എഷ്യന്‍ പെയിന്റ്‌സ് എന്നിവരാണ് സെന്‍സക്‌സില്‍ നേട്ടമുണ്ടാക്കിയ കമ്പനികള്‍. ടെക് മഹീന്ദ്ര, മാരുതി, എന്‍ടിപിസി, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവരാണ് നഷ്ടം നേരിട്ടവര്‍.

ഏഷ്യയിലെ ഓഹരി വിപണികളായ സിയോള്‍, ഷാങ്ഹായ്, ഹോംകോംഗ്, ടോക്കിയോ എന്നിവയും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഓഹരിവിപണിയും കഴിഞ്ഞ ദിവസത്തെ വ്യാപാരം നേട്ടത്തിലാണ് അവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.65 ശതമാനം ഉയര്‍ന്ന് 101.2 ഡോളറിലേക്ക് എത്തി.

"ഞങ്ങളെ സംബന്ധിച്ചിടത്തോളം ആര്‍ബിഐയുടെ നയപ്രഖ്യാപനത്തില്‍ നിന്നുള്ള പ്രധാനപ്പെട്ട കാര്യം പ്രധാനപ്പെട്ട ആയുധത്തെ കേടുകൂടാതെ സംരക്ഷിച്ചു എന്നുള്ളതും, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ഏതെങ്കിലും ബാഹ്യ ആഘാതങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സന്നദ്ധമാക്കിയെന്നുള്ളതുമാണ്," റെലിഗര്‍ ബ്രോക്കിംഗ് റിസര്‍ച്ച് ഹെഡ് സിദ്ധാര്‍ത്ഥ് ഭാംരെ പറഞ്ഞു.

Tags:    

Similar News