വ്യാപാരത്തുടക്കം: സെന്‍സെക്‌സ് 354 പോയിന്റ് ഇടിഞ്ഞു

ഡെല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരിവിപണി നഷ്ടത്തിലാണ്. വ്യാപാരത്തുടക്കത്തിൽ സെന്‍സെക്‌സ് 354 പോയിന്റ് ഇടിവ് രേഖപ്പെടുത്തി. എച്ച്ഡിഎഫ്‌സി ബാങ്കിന്റേയും, എച്ച്ഡിഎഫ്‌സിയുടേയും ഓഹരികളിൽ ലാഭമെടുപ്പ് നടക്കുന്നതും, ആഗോള സൂചനകള്‍ ദുര്‍ബലമാകുന്നതുമാണ് ഇതിന് കാരണം. സെന്‍സെക്സ് 354.54 പോയിന്റ് താഴ്ന്ന് 59,255.87 പോയിന്റിലെത്തി. അതേസമയം, നിഫ്റ്റി 91.35 പോയിന്റ് താഴ്ന്ന് 17,716.30 പോയിന്റിലെത്തി. ഡോ റെഡ്ഡീസ്, എന്‍ടിപിസി, ആക്സിസ് ബാങ്ക്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍ എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റന്‍, വിപ്രോ, ടിസിഎസ്, […]

Update: 2022-04-07 01:25 GMT

ഡെല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരിവിപണി നഷ്ടത്തിലാണ്. വ്യാപാരത്തുടക്കത്തിൽ സെന്‍സെക്‌സ് 354 പോയിന്റ് ഇടിവ് രേഖപ്പെടുത്തി. എച്ച്ഡിഎഫ്‌സി ബാങ്കിന്റേയും, എച്ച്ഡിഎഫ്‌സിയുടേയും ഓഹരികളിൽ ലാഭമെടുപ്പ് നടക്കുന്നതും, ആഗോള സൂചനകള്‍ ദുര്‍ബലമാകുന്നതുമാണ് ഇതിന് കാരണം.

സെന്‍സെക്സ് 354.54 പോയിന്റ് താഴ്ന്ന് 59,255.87 പോയിന്റിലെത്തി. അതേസമയം, നിഫ്റ്റി 91.35 പോയിന്റ് താഴ്ന്ന് 17,716.30 പോയിന്റിലെത്തി.

ഡോ റെഡ്ഡീസ്, എന്‍ടിപിസി, ആക്സിസ് ബാങ്ക്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍ എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റന്‍, വിപ്രോ, ടിസിഎസ്, നെസ്ലെ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ പ്രാരംഭ വ്യാപാരത്തില്‍ വലിയ തിരിച്ചടി നേരിട്ടു.

ബിഎസ്ഇ സെന്‍സെക്‌സ് 566.09 പോയിന്റ് താഴ്ന്ന് 59,610.41 പോയിന്റിലും, എന്‍എസ്ഇ നിഫ്റ്റി 149.75 പോയിന്റ് താഴ്ന്ന് 17,807.65 പോയിന്റിലുമാണ് ബുധനാഴ്ച്ച (ഇന്നലെ) വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യന്‍ വിപണികളില്‍ ഹോങ്കോംഗ്, സിയോള്‍, ഷാംഗ്ഹായ്, ടോക്കിയോ എന്നിവ മിഡ് സെഷന്‍ ഡീലുകളില്‍ താഴ്ന്ന നിലയിലാണ്. അമേരിക്കന്‍ ഓഹരികളും ഇന്നലെ രാത്രി സെഷനില്‍ താഴ്ന്നു.

"സമീപകാല വിപണിയിലെ തളര്‍ച്ചയ്ക്ക് കാരണം യുഎസ് ഫെഡിന്റെ വരാനിരിക്കുന്ന പണനയത്തെ സംബന്ധിച്ച വര്‍ധിച്ചുവരുന്ന ആശങ്കകളാണ്," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.

ബ്രെന്റ് ക്രൂഡ് 1.71 ശതമാനം ഉയര്‍ന്ന് ബാരലിന് 102.80 ഡോളറിലെത്തി.

"നാസ്ഡാക്ക് ഇന്നലെ 2.22 ശതമാനം താഴ്ന്നാണ് ക്ലോസ് ചെയ്തത്. യുഎസ് ഫെഡിന്റെ മാര്‍ച്ചിലെ മീറ്റിംഗിന്റെ മിനിറ്റ്സ് സൂചിപ്പിക്കുന്നത് പണപ്പെരുപ്പം കുറയ്ക്കാന്‍ സെന്‍ട്രല്‍ ബാങ്ക് ആക്രമണോൽസുകമായി നീങ്ങുമെന്നാണ്. യൂറോപ്യന്‍ സൂചികകളും ഇന്നലെ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. വ്യാഴാഴ്ച ആദ്യ വ്യാപാരത്തില്‍ എല്ലാ പ്രധാന ഏഷ്യന്‍ വിപണികളും നെഗറ്റീവ് ടെറിട്ടറിയിലാണ് വ്യാപാരം നടത്തുന്നത്," ഹെം സെക്യൂരിറ്റീസ് പിഎംഎസ് ഹെഡ് മോഹിത് നിഗം പറഞ്ഞു.

Tags:    

Similar News