ഇലക്ട്രിക് സ്ക്കൂട്ടർ വാങ്ങാൻ പദ്ധതിയുണ്ടോ ? വില കൂടിയേക്കും
ഡെല്‍ഹി: കുതിച്ചുയരുന്ന ഇന്ധന വിലയെ തുടർന്ന് ഉപഭോക്താക്കൾ പെട്രോൾ ഇരുചക്രവാഹനങ്ങൾ ഉപേക്ഷിക്കുവാൻ നിർബന്ധിതരായതോടെ ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻഡ് ഉയരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 466 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. ഡിമാൻറ് വർധിച്ചതോടെ ഇലക്ട്രിക് വാഹനങ്ങൾക്ക് വില ഉയർന്നേക്കുമെന്നും സൂചനകളുണ്ട്. ഡിമാൻറ് ഉയർന്നതും നിർമ്മാണ ചെലവ് കൂടിയതുമാണ് വില വർദ്ധിപ്പിക്കാൻ വാഹന നിർമ്മാതാക്കളെ നിർബന്ധിതരാക്കുന്നത്. കുറച്ചു വര്‍ഷങ്ങളായി സാധാരണ ഇരുചക്ര വാഹനങ്ങളുടെ ഡിമാന്‍ഡ് ഇടിയുന്ന പ്രവണതയായിരുന്നു. എന്നാല്‍ ആഭ്യന്തര ഇലക്ട്രിക് വാഹന വ്യവസായത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ […]
trueasdfstory
ഡെല്‍ഹി: കുതിച്ചുയരുന്ന ഇന്ധന വിലയെ തുടർന്ന് ഉപഭോക്താക്കൾ പെട്രോൾ ഇരുചക്രവാഹനങ്ങൾ ഉപേക്ഷിക്കുവാൻ നിർബന്ധിതരായതോടെ ഇലക്ട്രിക്...
ഡെല്‍ഹി: കുതിച്ചുയരുന്ന ഇന്ധന വിലയെ തുടർന്ന് ഉപഭോക്താക്കൾ പെട്രോൾ ഇരുചക്രവാഹനങ്ങൾ ഉപേക്ഷിക്കുവാൻ നിർബന്ധിതരായതോടെ ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻഡ് ഉയരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 466 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. ഡിമാൻറ് വർധിച്ചതോടെ ഇലക്ട്രിക് വാഹനങ്ങൾക്ക് വില ഉയർന്നേക്കുമെന്നും സൂചനകളുണ്ട്.
ഡിമാൻറ് ഉയർന്നതും നിർമ്മാണ ചെലവ് കൂടിയതുമാണ് വില വർദ്ധിപ്പിക്കാൻ വാഹന നിർമ്മാതാക്കളെ നിർബന്ധിതരാക്കുന്നത്.
കുറച്ചു വര്‍ഷങ്ങളായി സാധാരണ ഇരുചക്ര വാഹനങ്ങളുടെ ഡിമാന്‍ഡ് ഇടിയുന്ന പ്രവണതയായിരുന്നു. എന്നാല്‍ ആഭ്യന്തര ഇലക്ട്രിക് വാഹന വ്യവസായത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ കോംപൗണ്ട് ആന്വല്‍ ഗ്രോത്ത് റേറ്റ് 205 ശതമാനമായിരുന്നു.
ഫെയിം 2 പോലുള്ള സര്‍ക്കാരിന്റെ പരിപാടികളും അധിക സബ്‌സിഡി, ഉയര്‍ന്ന ഇന്ധനവില, പുതിയ വാഹനങ്ങളുടെ വിപണി പ്രവേശനം തുടങ്ങിയവയൊക്കെ ഇലക്ട്രിക് വാഹന വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.
സര്‍ക്കാരിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം (പിഎല്‍ഐ) പ്രഖ്യാപനവും ബാറ്ററി സെല്ലിന്റെ നിര്‍മാണവും ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയും പ്രദേശികവത്കരണവും ദീര്‍ഘകാലത്തില്‍ നടപ്പിലാക്കാന്‍ സഹായിക്കും.
ആഭ്യന്തര ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഹീറോ ഇലക്ട്രിക്കാണ് 29 ശതമാനം പങ്കാളിത്തത്തോടെ മുന്നില്‍. ഒക്കിനാവയ്ക്ക് 21 ശതമാനം, ഒല ഇലകട്രിക്കിന് ആറ് ശതമാനം, റിവോള്‍ട്ട് ഇന്റലികോര്‍പിന് മൂന്ന് ശതമാനം എന്നിങ്ങനെയാണ് വിപണി പങ്കാളിത്തം. ആഭ്യന്തര പാസഞ്ചര്‍ ഇലക്ട്രിക് വാഹനങ്ങളുടെയും ഡിമാന്‍ഡ് പതുക്കെ ഉയരുന്നുണ്ട്. ടാറ്റ മോട്ടോഴ്‌സാണ് മൂന്നു മോഡലുകളുമായി 88 ശതമാനം വിപണി പങ്കാളിത്തത്തോടെ മുന്നില്‍. എംജിയാണ് തൊട്ടു പിന്നില്‍.
ആഭ്യന്തര വിപണിയില്‍ 88 ശതമാനം പങ്കാളിത്തം ടാറ്റയ്ക്കായതിനാല്‍ ഒറിജിനല്‍ എക്യുപ്‌മെന്റ് മാനുഫാക്‌ച്ചേഴ്‌സിന്റെ (ഒഇഎം) പങ്കാളിത്തം കാര്യക്ഷമമായിട്ടില്ല. എന്നിരുന്നാലും പ്രധാന ഒഇഎമ്മുകള്‍ അടുത്ത രണ്ട്-മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒന്നിലധികം ബാറ്ററി ഇലക്ട്രിക് (ബിഇവി) പ്ലാറ്റ്ഫോമുകള്‍/ മോഡലുകള്‍ ആരംംഭിക്കാന്‍ പദ്ധതിയുണ്ട്. ഇന്ത്യയില്‍ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ പുനര്‍വില്‍പ്പന മൂല്യം വളരെ പ്രധാനമാണ്.
അതുകൊണ്ടു തന്നെ പുതിയ ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനികള്‍ ബൈബാക്ക് ഓഫറുകളും പ്രഖ്യാപിക്കുന്നുണ്ട്. ആഗോളതലത്തില്‍ ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 112 ശതമാനം ഉയര്‍ന്ന് 2021 ല്‍ 4.5 ദശലക്ഷം യൂണിറ്റില്‍ എത്തിയിരുന്നു. പടിഞ്ഞാറന്‍-മധ്യ യൂറോപ്പിലും ചൈനയിലുമായിരുന്നു കൂടുതല്‍ വില്‍പ്പന. മൊത്തം പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 2021 വര്‍ഷത്തിലെ നാലാമത്തെ ക്വാര്‍ട്ടറില്‍ 16 ശതമാനവും 15 ശതമാനവുമായി ഉയര്‍ന്നു. വൈദ്യുതീകരണത്തിനായി ഒറിജിനല്‍ എക്യുപ്‌മെന്റ് മാനുഫാക്‌ച്ചേഴ്‌സ് പ്രഖ്യാപിച്ച വിവിധ നിക്ഷേപ തന്ത്രങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇലക്ട്രിക് വാഹന വില്‍പ്പന വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വേഗത കൈവരിക്കും.