വ്യാപാരത്തുടക്കം: സെൻസെക്‌സ് 127 പോയിന്റ് ഉയർന്നു; നിഫ്റ്റി 17,500ന് മുകളിൽ

മുംബൈ: അമേരിക്ക വൻതോതിൽ ക്രൂഡ് ഓയിൽ വിപണിയിലേക്കിറക്കുമെന്ന വാർത്തയിൽ ആഗോള എണ്ണവില കുത്തനെ ഇടിഞ്ഞു. ഇതോടൊപ്പം, എച്ച്‌ഡിഎഫ്‌സി, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളുടെ നേട്ടത്തിൽ ഇന്ത്യൻ വിപണി സജീവമായി. വ്യാഴാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്‌സ് 127 പോയിന്റ് ഉയർന്നു. വിദേശ മൂലധന ഒഴുക്ക് ആഭ്യന്തര ഓഹരി വിപണിയെ പിന്തുണക്കുന്നതായി വ്യാപാരികൾ പറഞ്ഞു. ബിഎസ്ഇ 127.38 പോയിന്റ് ഉയർന്ന് 58,811.37 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. എൻഎസ്ഇ നിഫ്റ്റി 47.1 പോയിന്റ് ഉയർന്ന് 17,545.35 […]

Update: 2022-03-31 00:47 GMT

മുംബൈ: അമേരിക്ക വൻതോതിൽ ക്രൂഡ് ഓയിൽ വിപണിയിലേക്കിറക്കുമെന്ന വാർത്തയിൽ ആഗോള എണ്ണവില കുത്തനെ ഇടിഞ്ഞു. ഇതോടൊപ്പം, എച്ച്‌ഡിഎഫ്‌സി, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളുടെ നേട്ടത്തിൽ ഇന്ത്യൻ വിപണി സജീവമായി. വ്യാഴാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്‌സ് 127 പോയിന്റ് ഉയർന്നു.

വിദേശ മൂലധന ഒഴുക്ക് ആഭ്യന്തര ഓഹരി വിപണിയെ പിന്തുണക്കുന്നതായി വ്യാപാരികൾ പറഞ്ഞു. ബിഎസ്ഇ 127.38 പോയിന്റ് ഉയർന്ന് 58,811.37 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. എൻഎസ്ഇ നിഫ്റ്റി 47.1 പോയിന്റ് ഉയർന്ന് 17,545.35 ൽ എത്തി.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി, ബജാജ് ഫിനാൻസ്, ആക്‌സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, എച്ച്‌യുഎൽ, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയവ സെൻസെക്സിൽ ആദ്യ ഘട്ട വ്യാപാരത്തിൽ വലിയ നേട്ടമുണ്ടായി. എന്നാൽ ഇൻഫോസിസ്, വിപ്രോ, പവർഗ്രിഡ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ പിന്നിലാണ്.

കഴിഞ്ഞ വ്യാപാരത്തിൽ ബിഎസ്ഇ 740.34 പോയിന്റ് (1.28%) ഉയർന്ന് 58,683.99 ൽ എത്തിയിരുന്നു. നിഫ്റ്റി 172.95 പോയിന്റ് (1%) ഉയർന്ന് 17,498.25 ലും ക്ലോസ് ചെയ്തു.

"യുദ്ധത്തി​ന്റെ തീവ്രത കുറയുമെന്ന പ്രതീക്ഷ ഹ്രസ്വകാലത്തേക്ക് മാത്രമാണെന്ന് തെളിഞ്ഞു. യുദ്ധവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ തുടരുന്നു. വിപണിയെ പിന്തുണയ്ക്കുന്ന രണ്ട് ഘടകങ്ങളുണ്ട്. ഒന്ന്, ഡോളർ ഇൻഡക്സ് 99-ന് മുകളിൽ നിന്ന് 97.7-ലേക്ക് ഇടിഞ്ഞത് ആഗോളതലത്തിൽ ഇക്വിറ്റി മാർക്കറ്റുകൾക്ക് അനുകൂലമാണ്. രണ്ട്, എഫ്പിഐകൾ 1,357 കോടി രൂപ മാർക്കറ്റിൽ ഇറക്കി. DII യും ഓഹരികൾ വാങ്ങുന്നത് വിപണിക്ക് കരുത്ത് പകരും," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റായ വി കെ വിജയകുമാർ പറഞ്ഞു.

Tags:    

Similar News