ലാഭമെടുപ്പ്: സെന്‍സെക്‌സ് 115.48 പോയിന്റ് ഇടിഞ്ഞു
മുംബൈ: സെന്‍സെക്‌സ് രാവിലത്തെ നേട്ടങ്ങള്‍ക്കു ശേഷം 115 പോയിന്റ് കുറഞ്ഞ് 2021-22 സാമ്പത്തിക വര്‍ഷത്തിലെ വ്യാപാരം അവസാനിപ്പിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളിലുണ്ടായ ലാഭമെടുപ്പാണ് മൂന്നു ദിവസത്തെ നേട്ടത്തിനുശേഷമുള്ള ഇടിവിനു കാരണമായത്. പ്രതിമാസ ഡെറിവേറ്റീവ് കരാറുകളുടെ കാലാവധി അവസാനിച്ചതിനാല്‍ സെന്‍സക്‌സ് 115.48 പോയിന്റ് ഇടിഞ്ഞ് 58,568.51 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തില്‍ സൂചിക 58,890.92 പോയിന്റിലേക്ക് ഉയരുകയും, 58,485.79 പോയിന്റിലേക്ക് താഴുകയും ചെയ്തിരുന്നു. "വിപണി സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസത്തില്‍ ശാന്തമായ […]
മുംബൈ: സെന്‍സെക്‌സ് രാവിലത്തെ നേട്ടങ്ങള്‍ക്കു ശേഷം 115 പോയിന്റ് കുറഞ്ഞ് 2021-22 സാമ്പത്തിക വര്‍ഷത്തിലെ വ്യാപാരം അവസാനിപ്പിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളിലുണ്ടായ ലാഭമെടുപ്പാണ് മൂന്നു ദിവസത്തെ നേട്ടത്തിനുശേഷമുള്ള ഇടിവിനു കാരണമായത്.
പ്രതിമാസ ഡെറിവേറ്റീവ് കരാറുകളുടെ കാലാവധി അവസാനിച്ചതിനാല്‍ സെന്‍സക്‌സ് 115.48 പോയിന്റ് ഇടിഞ്ഞ് 58,568.51 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തില്‍ സൂചിക 58,890.92 പോയിന്റിലേക്ക് ഉയരുകയും, 58,485.79 പോയിന്റിലേക്ക് താഴുകയും ചെയ്തിരുന്നു.
"വിപണി സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസത്തില്‍ ശാന്തമായ അവസ്ഥയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഈ സാമ്പത്തിക വര്‍ഷം 19 ശതമാനം റിട്ടേണ്‍ നല്‍കി. നിഫ്റ്റിയിലെ ഉപസൂചികകളായ ലോഹങ്ങളും മാധ്യമങ്ങളും ഈ വര്‍ഷം 50 ശതമാനത്തിലധികം റിട്ടേണും നല്‍കി.
മിഡ്കാപ്-100, സ്‌മോള്‍ കാപ്-100 ഈ വര്‍ഷം 25 ശതമാനം റിട്ടേണ്‍ നല്‍കി. ഇതിനിടയിലും വിദേശ നിക്ഷേപകര്‍ വലിയതോതില്‍ പണം പിന്‍വലിച്ചിരുന്നു. ഈ പ്രതികൂല സാഹചര്യത്തിലും എടുത്തുപറയേണ്ടത് ഇന്ത്യയിലെ നിക്ഷേപകരുടെ ആത്മവിശ്വാസമാണ്," എല്‍കെപി സെക്യൂരിറ്റീസ് റിസേര്‍ച്ച് ഹെഡ് എസ് രംഗനാഥന്‍ പറഞ്ഞു.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യൂണിലീവര്‍, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐടിസി, ടൈറ്റന്‍ എന്നിവരാണ് സെന്‍സക്‌സില്‍ നേട്ടമുണ്ടാക്കിയ കമ്പനികള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപ്രോ, ഡോ റെഡ്ഡീസ് ലാബ്, അള്‍ട്രടെക് സിമന്റ്, ഇന്‍ഫോസിസ് എന്നിവരാണ് നഷ്ടം നേരിട്ടവര്‍.
കഴിഞ്ഞ ദിവസത്തെ വ്യാപാരത്തില്‍ സെന്‍സക്‌സ് 740.34 പോയിന്റ് ഉയര്‍ന്ന് 58,683.99 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 172.95 പോയിന്റ് ഉയര്‍ന്ന് 17,498.25 പോയിന്റിലും.
ഷാങ്ഹായ്, ടോക്കിയോ, ഹോംകോംഗ് എന്നീ ഏഷ്യന്‍ ഓഹരി വിപണികള്‍ നഷ്ടത്തിലാണ് അവസാനിച്ചത്. എന്നാല്‍ സിയോള്‍ ഓഹരി വിപണി നേട്ടത്തിലും. യൂറോപ്പിലെ വിപണികളിലെ വ്യാപാരവും നഷ്ടത്തിലായിരുന്നു.
അമേരിക്കന്‍ ഓഹരിവിപണികളും വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിലായിരുന്നു.
യുഎസ് കരുതല്‍ ശേഖരത്തില്‍ നിന്നും 180 ലക്ഷം കോടി ബാരല്‍ എണ്ണ പുറത്തെടുക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 5.09 ശതമാനം താഴന്ന് 107.68 ഡോളറിലെത്തി.