നിങ്ങള്‍ പച്ചക്കറിയും മീനും വാങ്ങിയ കടകളും അറിയാം, പിഒഎസുകള്‍ 'ജിയോ ടാഗി'ലേക്ക്
നിങ്ങളുടെ ഗ്രാമത്തില്‍ ഒരു പ്രത്യേക പച്ചക്കറിക്കടയില്‍ നടക്കുന്ന സാമ്പത്തിക ഇടപാടുകള്‍ എത്ര? അവിടെത്തെ മീന്‍കടയില്‍ നിന്ന് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തും, പെട്രോള്‍ ബങ്കിലെ പിഒഎസ് മെഷിനിലൂടെയും നടക്കുന്ന പണകൈമാറ്റങ്ങള്‍ എതയാണ്? ഇത്തരം വിവരങ്ങള്‍ ശേഖരിക്കാനും കുറവുകളുണ്ടെങ്കില്‍ പരിഹരിക്കാനും ലക്ഷ്യമിട്ട് ഇതെല്ലാം 'ജിയോടാഗ്' ചെയ്യാന്‍ നടപടി സ്വീകരിച്ചിരിക്കുകയാണ് ആര്‍ബിഐ. ആര്,എന്ത്? നിലവില്‍ ഡിജിറ്റല്‍ പണമിടപാടുകളില്‍ പണം നല്‍കുന്നത് ആരെന്നും ആരുടെ അക്കൗണ്ടിലേക്ക് പോയെന്നും അറിയാനുളള സംവിധാനം ഉണ്ട്. പ്രത്യേക ലൊക്കേഷനില്‍ നടക്കുന്ന സാമ്പത്തിക ഇടപാടുകളുടെ അളവ് […]
നിങ്ങളുടെ ഗ്രാമത്തില്‍ ഒരു പ്രത്യേക പച്ചക്കറിക്കടയില്‍ നടക്കുന്ന സാമ്പത്തിക ഇടപാടുകള്‍ എത്ര? അവിടെത്തെ മീന്‍കടയില്‍ നിന്ന് ക്യൂ ആര്‍...
നിങ്ങളുടെ ഗ്രാമത്തില്‍ ഒരു പ്രത്യേക പച്ചക്കറിക്കടയില്‍ നടക്കുന്ന സാമ്പത്തിക ഇടപാടുകള്‍ എത്ര? അവിടെത്തെ മീന്‍കടയില്‍ നിന്ന് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തും, പെട്രോള്‍ ബങ്കിലെ പിഒഎസ് മെഷിനിലൂടെയും നടക്കുന്ന പണകൈമാറ്റങ്ങള്‍ എതയാണ്? ഇത്തരം വിവരങ്ങള്‍ ശേഖരിക്കാനും കുറവുകളുണ്ടെങ്കില്‍ പരിഹരിക്കാനും ലക്ഷ്യമിട്ട് ഇതെല്ലാം 'ജിയോടാഗ്' ചെയ്യാന്‍ നടപടി സ്വീകരിച്ചിരിക്കുകയാണ് ആര്‍ബിഐ.
ആര്,എന്ത്?
നിലവില്‍ ഡിജിറ്റല്‍ പണമിടപാടുകളില്‍ പണം നല്‍കുന്നത് ആരെന്നും ആരുടെ അക്കൗണ്ടിലേക്ക് പോയെന്നും അറിയാനുളള സംവിധാനം ഉണ്ട്. പ്രത്യേക ലൊക്കേഷനില്‍ നടക്കുന്ന സാമ്പത്തിക ഇടപാടുകളുടെ അളവ് മനസിലാക്കുകയാണ്് പുതിയ നീക്കത്തിന്റെ ലക്ഷ്യം. ഡിജിറ്റല്‍ ഇടപാടുകളുടെ സാന്ദ്രത മനസിലാക്കി അതിനനുസരിച്ച് വേണ്ട മാറ്റങ്ങള്‍ കൊണ്ടുവരാം. ഉദാഹരണത്തിന് കൂടിയ സാമ്പത്തിക സാന്ദ്രത ഉള്ള പ്രദേശങ്ങളാണെങ്കില്‍ അവിടെ എടിഎം അടക്കമുള്ള കൂടുതല്‍ പേയ്‌മെന്റ് പോയിന്റുകള്‍ സ്ഥാപിക്കാനാകും. അല്ലെങ്കില്‍ ഇടപാടുകളുടെ അളവ് പരിഗണിച്ച് സാമ്പത്തിക സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാവും.
അറിയിക്കണം
ഇതിന്റെ ഭാഗമായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വാണിജ്യ ബാങ്കുകളോടും ബ്രാഞ്ചുകള്‍, എടിഎം മെഷിനുകള്‍ മറ്റ് ഡിജിറ്റല്‍ 'പോയിന്റ് ഓഫ് സെയില്‍' സംവിധാനങ്ങള്‍ ഇവ 'ജിയോ ടാഗ്' ചെയ്യാന്‍ ആര്‍ബി ഐ ആവശ്യപ്പെട്ടു. ഇതിന് അന്തിമ തീയതി നല്‍കിയിട്ടില്ല. ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും 'സെട്രലൈസ്ഡ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റ'ത്തിലൂടെ പിഒഎസ് വിവരങ്ങള്‍ അറിയിക്കണമെന്നാണ് ആര്‍ബി ഐ ആവശ്യപ്പെട്ടിരിക്കുന്നത്. വിവരങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം നല്‍കുന്ന സ്ഥാനപങ്ങള്‍ക്ക് തന്നെയായിരിക്കുമെന്നും ആര്‍ബി ഐ വ്യക്തമാക്കുന്നു.
കച്ചവടമറിയാം
ഇതോടെ ഒരു പ്രത്യേക സ്ഥലത്ത് നടക്കുന്ന സാമ്പത്തിക ഇടപാടുകളുടെ അളവ് കൃത്യമായി മനസിലാക്കാം. ജിയോ ടാഗ് ചെയ്താല്‍ ഒരു പ്രത്യേക ലോക്കേഷനില്‍ ഒരു ദിവസം നടക്കുന്ന ഡിജിറ്റല്‍ പണകൈമാറ്റം എത്രയെന്ന് വേഗത്തിലും കൃത്യമായും തിരിച്ചറിയാം. ഇത് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അടക്കം പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ ഇടയാക്കും. ഇതിനനുസരിച്ച് പുതിയ സേവനങ്ങള്‍ വ്യാപിപ്പിക്കാം.
കോവിഡ് മുന്നേറ്റം
അക്കൗണ്ടുടമകള്‍ നടത്തുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകളെ പൊതുവെ രണ്ടായി തിരിക്കാം. ബാങ്ക് ബ്രാഞ്ചുകള്‍, ഓഫീസുകള്‍, എക്‌സറ്റന്‍ഷന്‍ കൗണ്ടറുകള്‍, എടിഎമ്മുകള്‍, ബിസിനസ് കറസ്‌പോണ്ടന്റ്‌സ് ഉപയോഗിക്കുന്ന മൈക്രോ എടിഎമ്മുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ആദ്യത്തെ വിഭാഗം. കടകളിലും മറ്റും സാധനങ്ങള്‍ വാങ്ങുമ്പോള്‍ പണമിടപാട് നടത്തുന്ന പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) മെഷീനുകള്‍, ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും നല്‍കിയിട്ടുള്ള ക്യൂ ആര്‍ കോഡുകള്‍ ഇവ ഉള്‍പ്പെടുന്നതാണ് രണ്ടാം വിഭാഗം. കോവിഡിന് ശേഷം ഇതില്‍ രണ്ടാം വിഭാഗത്തില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്. ഇത് മേഖല തിരിച്ച് മനസിലാക്കാന്‍ പുതിയ നടപടിയിലൂടെ സാധിക്കും.