മൂന്നാം ദിവസവും ഇടിവ്: സെൻസെക്സ് 233.48 പോയി​ന്റ്, നിഫ്റ്റി 69.80 പോയി​ന്റ് താഴ്ന്നു

മുംബൈ: ആഗോള ഓഹരി വിപണികളിലെ സമ്മിശ്ര പ്രവണതയ്‌ക്കിടയിൽ മുൻനിര ഓഹരികളായ എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഇൻഫോസിസ് എന്നിവ ഇന്നും താഴേക്ക് പോയി. സെൻസെക്‌സ് വെള്ളിയാഴ്ച 233.48 പോയി​ന്റ് (0.41%) ഇടിഞ്ഞ് 57,362 ൽ അവസാനിച്ചു. ആ​ദ്യ ഘട്ട വ്യാപാരത്തിൽ ഇത് 495.44 പോയിന്റ് താഴ്ന്ന് 57,100 ലെത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 69.80 പോയിന്റ് (0.40%) ഇടിഞ്ഞ് 17,153 ലും എത്തി. "ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റ് തകർച്ചയിൽ തുടരുന്നു. ആഗോള തലത്തിൽ വർദ്ധിച്ചുവരുന്ന വാർത്തകളോട് വിപണി പ്രതികരിക്കുകയും ചെയ്യുന്നു. […]

Update: 2022-03-25 06:39 GMT

മുംബൈ: ആഗോള ഓഹരി വിപണികളിലെ സമ്മിശ്ര പ്രവണതയ്‌ക്കിടയിൽ മുൻനിര ഓഹരികളായ എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഇൻഫോസിസ് എന്നിവ ഇന്നും താഴേക്ക് പോയി. സെൻസെക്‌സ് വെള്ളിയാഴ്ച 233.48 പോയി​ന്റ് (0.41%) ഇടിഞ്ഞ് 57,362 ൽ അവസാനിച്ചു. ആ​ദ്യ ഘട്ട വ്യാപാരത്തിൽ ഇത് 495.44 പോയിന്റ് താഴ്ന്ന് 57,100 ലെത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 69.80 പോയിന്റ് (0.40%) ഇടിഞ്ഞ് 17,153 ലും എത്തി.

"ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റ് തകർച്ചയിൽ തുടരുന്നു. ആഗോള തലത്തിൽ വർദ്ധിച്ചുവരുന്ന വാർത്തകളോട് വിപണി പ്രതികരിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച്, ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുമായും, ഫെഡറൽ റിസർവിന്റെ തീരുമാനങ്ങളുമായും ഇവ ബന്ധപ്പെട്ടിരിക്കുന്നു. സമീപകാലത്ത് വിപണികൾ നേരിടുന്ന രണ്ട് പ്രധാന വെല്ലുവിളികൾ നിരന്തരമായ പണപ്പെരുപ്പ സമ്മർദ്ദവും, വർദ്ധിച്ചുവരുന്ന ബോണ്ട് യീൽഡുകളുമാണ്," ജൂലിയസ് ബെയർ എക്‌സിക്യൂട്ടീവ് ഡയറക്ടറായ മിലിന്ദ് മുച്ചാല പറഞ്ഞു.

സെൻസെക്സിൽ ടൈറ്റൻ, ടെക് മഹീന്ദ്ര, മാരുതി സുസുക്കി ഇന്ത്യ, വിപ്രോ, നെസ്‌ലെ ഇന്ത്യ, ടിസിഎസ്, ലാർസൻ ആൻഡ് ടൂബ്രോ, എച്ച്‌സിഎൽ ടെക്‌നോളജീസ്, ടാറ്റ സ്റ്റീൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവ പിന്നോക്കം പോയപ്പോൾ ഡൊ റെഡ്ഡീസ്, ഏഷ്യൻ പെയിന്റ്സ്, റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവ നേട്ടത്തിലാണ്.

ഏഷ്യയിൽ ഷാങ്ഹായ്, ഹോങ്കോങ്ങ് എന്നിവിടങ്ങളിലെ വിപണികൾ നഷ്ടത്തിൽ അവസാനിച്ചപ്പോൾ, ടോക്കിയോയും, സിയോളും നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. ​യുഎസിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ ഇന്നലത്തെ സെഷനിൽ നേട്ടത്തിലാണ് അവസാനിച്ചത്.

ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.44 ശതമാനം കുറഞ്ഞ് 117.32 ഡോളറിലെത്തി. സ്റ്റോക്ക് എക്സ്ചേഞ്ച് ഡാറ്റ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 1,740.71 കോടി രൂപയുടെ ഓഹരികൾ ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചു.

Tags:    

Similar News