ആഗോള വിപണിയുടെ കരുത്തിൽ സെൻസെക്സും, നിഫ്റ്റിയും നേരിയ നേട്ടത്തിൽ
മുംബൈ: ആഗോള ഓഹരി വിപണികളിലെ മുന്നേറ്റങ്ങളെ പിന്തുടർന്ന് ഇന്ത്യൻ വിപണിയും നേട്ടമുണ്ടാക്കി. ഹെവിവെയ്റ്റ് ഓഹരികളായ റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, ടിസിഎസ് എന്നിവയിൽ കനത്ത വാങ്ങൽ നടന്നു. ഇതോടെ, സെൻസെക്സും നിഫ്റ്റിയും തുടക്ക വിൽപ്പനയിൽ നിന്ന് 1 ശതമാനത്തിലധികം ഉയർന്ന് ക്ലോസ് ചെയ്തു. സെൻസെക്‌സ് 696.81 പോയിന്റ് (1.22%) ഉയർന്ന് 57,989.30 ൽ ക്ലോസ് ചെയ്തു. ഇൻട്രാ-ഡേ ട്രേഡിൽ ഇത് 58,052.87 എന്ന ഉയർന്ന ലെവലിലും, 56,930.30 എന്ന താഴ്ന്ന ലെവലിലും എത്തി. സൂചിക 760.38 പോയിന്റ് (1.32%) […]
മുംബൈ: ആഗോള ഓഹരി വിപണികളിലെ മുന്നേറ്റങ്ങളെ പിന്തുടർന്ന് ഇന്ത്യൻ വിപണിയും നേട്ടമുണ്ടാക്കി. ഹെവിവെയ്റ്റ് ഓഹരികളായ റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, ടിസിഎസ് എന്നിവയിൽ കനത്ത വാങ്ങൽ നടന്നു. ഇതോടെ, സെൻസെക്സും നിഫ്റ്റിയും തുടക്ക വിൽപ്പനയിൽ നിന്ന് 1 ശതമാനത്തിലധികം ഉയർന്ന് ക്ലോസ് ചെയ്തു.
സെൻസെക്‌സ് 696.81 പോയിന്റ് (1.22%) ഉയർന്ന് 57,989.30 ൽ ക്ലോസ് ചെയ്തു. ഇൻട്രാ-ഡേ ട്രേഡിൽ ഇത് 58,052.87 എന്ന ഉയർന്ന ലെവലിലും, 56,930.30 എന്ന താഴ്ന്ന ലെവലിലും എത്തി. സൂചിക 760.38 പോയിന്റ് (1.32%) വരെ ഉയർന്നിരുന്നു. എൻഎസ്ഇ നിഫ്റ്റി 197.90 പോയിന്റ് (1.16%) ഉയർന്ന് 17,315.50 ലും എത്തി.
സെൻസെക്സിൽ, ടെക് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിൻസെർവ്, ഐടിസി, ടിസിഎസ്, ഇൻഡസ് ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ്, പവർ ഗ്രിഡ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. എന്നാൽ ഹിന്ദുസ്ഥാൻ യുണിലിവർ, നെസ്‌ലെ ഇന്ത്യ, എൻടിപിസി, സൺ ഫാർമ എന്നിവ പിന്നോക്കം പോയി.
ക്രൂഡ് വില വർദ്ധനയുടെ സൂചനകളും, പണനയം കർശനമാക്കാനുള്ള യു എസ് ഫെഡിന്റെ തീരുമാനങ്ങളുമാണ് ആഭ്യന്തര വിപണിയെ തുടക്കത്തിൽ സ്വാധീനിച്ചത്. എന്നാൽ യുക്രെയ്ൻ വെടിനിർത്തൽ ഉടമ്പടി പരിഗണിക്കുമെന്ന പ്രതീക്ഷയിൽ യൂറോപ്യൻ വിപണികൾ നല്ല നിലയിൽ ആരംഭിച്ചതോടെ ഈ പ്രവണത വിപരീതമായി, ജിയോജിത് ഫിനാൻഷ്യൽ സർവ്വീസസ് റിസർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.
തിങ്കളാഴ്ച സെൻസെക്‌സ് 571.44 പോയിന്റ് (0.99%) ഇടിഞ്ഞ് 57,292.49 എന്ന നിലയിലെത്തി. നിഫ്റ്റി 169.45 പോയിന്റ് (0.98%) ഇടിഞ്ഞ് 17,117.60 ലും എത്തി.
ഷാങ്ഹായ്, സിയോൾ, ഹോങ്കോംഗ്, ടോക്കിയോ എന്നീ എക്സ്ചേഞ്ചുകൾ കാര്യമായ നേട്ടത്തോടെ അവസാനിച്ചു. ബ്രെന്റ് ക്രൂഡ് 1.57 ശതമാനം ഇടിഞ്ഞ് ബാരലിന് 113.8 യുഎസ് ഡോളറിലെത്തി.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) അറ്റ വിൽപ്പനക്കാരായി തുടരുന്നു. സ്റ്റോക്ക് എക്സ്ചേഞ്ച് ഡാറ്റ പ്രകാരം തിങ്കളാഴ്ച 2,962.12 കോടി രൂപയുടെ ഓഹരികൾ മാർക്കറ്റിൽ വിറ്റഴിച്ചു.