പൊള്ളുന്ന എണ്ണവിലയിൽ തളർന്ന് വിപണി; സെൻസെക്സ് 571 പോയിന്റ് ഇടിഞ്ഞു

മുംബൈ: റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടയിൽ എണ്ണവില കുതിച്ചുയരുന്നതിനാൽ ഇന്ത്യൻ വിപണിയിൽ തളർച്ച. സെൻസെക്സും, നിഫ്റ്റിയും തുടക്കത്തിലുണ്ടാക്കിയ നേട്ടം തുടരാനാവാതെ ഒരു ശതമാനത്തോളം താഴ്ന്ന് വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്‌സ് 571.44 പോയിന്റ് (0.99%) ഇടിഞ്ഞ് 57,292.49 ൽ എത്തി. ഒരു സമയത്ത് 634.85 പോയിന്റ്(1.09%) ഇടിഞ്ഞ് 57,229.08 വരെ എത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 169.45 പോയിന്റ് (0.98%) ഇടിഞ്ഞ് 17,117.60 ലും അവസാനിച്ചു. സെൻസെക്‌സിൽ പവർ ഗ്രിഡ്, ഏഷ്യൻ പെയിന്റ്‌സ്, അൾട്രാടെക് സിമന്റ്, നെസ്‌ലെ, ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ്, എച്ച്‌സിഎൽ […]

Update: 2022-03-21 06:10 GMT

മുംബൈ: റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടയിൽ എണ്ണവില കുതിച്ചുയരുന്നതിനാൽ ഇന്ത്യൻ വിപണിയിൽ തളർച്ച. സെൻസെക്സും, നിഫ്റ്റിയും തുടക്കത്തിലുണ്ടാക്കിയ നേട്ടം തുടരാനാവാതെ ഒരു ശതമാനത്തോളം താഴ്ന്ന്
വ്യാപാരം അവസാനിപ്പിച്ചു.

സെൻസെക്‌സ് 571.44 പോയിന്റ് (0.99%) ഇടിഞ്ഞ് 57,292.49 ൽ എത്തി. ഒരു സമയത്ത് 634.85 പോയിന്റ്(1.09%) ഇടിഞ്ഞ് 57,229.08 വരെ എത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 169.45 പോയിന്റ് (0.98%) ഇടിഞ്ഞ് 17,117.60 ലും അവസാനിച്ചു.

സെൻസെക്‌സിൽ പവർ ഗ്രിഡ്, ഏഷ്യൻ പെയിന്റ്‌സ്, അൾട്രാടെക് സിമന്റ്, നെസ്‌ലെ, ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ്, എച്ച്‌സിഎൽ ടെക്‌നോളജീസ് എന്നിവ നഷ്ടത്തിലാണ്. എന്നാൽ സൺ ഫാർമസ്യൂട്ടിക്കൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, മാരുതി, ടൈറ്റൻ, എൻടിപിസി എന്നിവ മാത്രമാണ് നേട്ടമുണ്ടാക്കിയത്.

"റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘർഷങ്ങളിൽ കാര്യമായ ശമനമില്ലാത്തതും, ഗൾഫ് മേഖലയിലെ അനിശ്ചിതത്വവും ക്രൂഡ് വില ഉയരുന്നതിന് കാരണമായി.
ഇത്, സമീപകാല റാലിക്ക് ശേഷം, ആഭ്യന്തര വിപണിയിൽ വിറ്റഴിക്കലിന് കാരണമായി. എഫ്ഐഐ കൾ വീണ്ടും വാങ്ങൽ നിലയിലേക്ക് വരുന്നത് ആഭ്യന്തര ഇക്വിറ്റികൾക്ക് അനുകൂലമാണ്. എന്നാൽ, ബൾക്ക് ഡീസൽ വിലയിലെ വർധനയും, പണപ്പെരുപ്പ സമ്മർദവും ആഭ്യന്തര വിപണിയെ വളച്ചൊടിക്കുന്നു," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായർ പറഞ്ഞു.

വ്യാഴാഴ്ച ബിഎസ്ഇ സൂചിക 1,047.28 പോയിന്റ് (1.84%) ഉയർന്ന് 57,863.93 ലായിരുന്നു അവസാനിച്ചത്. നിഫ്റ്റി 311.70 പോയിന്റ് (1.84%) ഉയർന്ന് 17,287.05 ലും എത്തി. ഹോളി പ്രമാണിച്ച് വെള്ളിയാഴ്ച വിപണികൾക്ക് അവധിയായിരുന്നു.

ഏഷ്യൻ വ്യാപാരത്തിൽ ഷാങ്ഹായ് നേരിയ തോതിൽ ഉയർന്നപ്പോൾ, ഹോങ്കോങ് താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടോക്കിയോ വിപണി അവധിയായിരുന്നു. യുഎസിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വെള്ളിയാഴ്ച കാര്യമായ നേട്ടത്തോടെ ക്ലോസ് ചെയ്തു.

ബ്രെന്റ് ക്രൂഡ് 3.53 ശതമാനം ഉയർന്ന് ബാരലിന് 111.5 ഡോളറിലെത്തി.

Tags:    

Similar News