പണപ്പെരുപ്പത്തിനെതിരെ പോരാടാന്‍ എഫ്ഡി വേണോ, ഓഹരി വേണോ?

സ്ഥിര നിക്ഷേപങ്ങള്‍, ഇപിഎഫ് തുടങ്ങിയ ധനകാര്യ ഓപ്ഷനുകളില്‍ നിക്ഷേപം നടത്തുന്നത് സമ്പത്ത് വളര്‍ത്താനാണ്. ചിലര്‍ ഓരോ നിക്ഷേപങ്ങള്‍ക്കും ചില ലക്ഷ്യങ്ങള്‍ കൂടി സെറ്റ് ചെയ്യും. ലക്ഷ്യങ്ങള്‍ക്കനുസരിച്ച് ഹ്രസ്വകാലത്തേക്കോ, മധ്യകാലത്തേക്കോ, ദീര്‍ഘകാലത്തേക്കോ നിക്ഷേപ കാലാവധിയും ഉറപ്പിക്കും. എങ്ങനെ ലക്ഷ്യം നേടാം പണപ്പെരുപ്പ നിരക്ക് മുകളിലേക്ക് തന്നെയാണ്. എന്നാൽ, നിക്ഷേപങ്ങളിൽ നിന്നു ലഭിക്കുന്ന വരുമാനമാകട്ടെ വലിയ ഉയര്‍ച്ചയില്ലാതെ തുടരുകയും ചെയ്യുന്നു. ഇപ്പോള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ വരുമാനം ഏകദേശം 5.5 ശതമാനമാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പണപ്പെരുപ്പ […]

Update: 2022-03-18 20:00 GMT
trueasdfstory

സ്ഥിര നിക്ഷേപങ്ങള്‍, ഇപിഎഫ് തുടങ്ങിയ ധനകാര്യ ഓപ്ഷനുകളില്‍ നിക്ഷേപം നടത്തുന്നത് സമ്പത്ത് വളര്‍ത്താനാണ്. ചിലര്‍ ഓരോ നിക്ഷേപങ്ങള്‍ക്കും...

സ്ഥിര നിക്ഷേപങ്ങള്‍, ഇപിഎഫ് തുടങ്ങിയ ധനകാര്യ ഓപ്ഷനുകളില്‍ നിക്ഷേപം നടത്തുന്നത് സമ്പത്ത് വളര്‍ത്താനാണ്. ചിലര്‍ ഓരോ നിക്ഷേപങ്ങള്‍ക്കും ചില ലക്ഷ്യങ്ങള്‍ കൂടി സെറ്റ് ചെയ്യും. ലക്ഷ്യങ്ങള്‍ക്കനുസരിച്ച് ഹ്രസ്വകാലത്തേക്കോ, മധ്യകാലത്തേക്കോ, ദീര്‍ഘകാലത്തേക്കോ നിക്ഷേപ കാലാവധിയും ഉറപ്പിക്കും.

എങ്ങനെ ലക്ഷ്യം നേടാം

പണപ്പെരുപ്പ നിരക്ക് മുകളിലേക്ക് തന്നെയാണ്. എന്നാൽ, നിക്ഷേപങ്ങളിൽ നിന്നു ലഭിക്കുന്ന വരുമാനമാകട്ടെ വലിയ ഉയര്‍ച്ചയില്ലാതെ തുടരുകയും ചെയ്യുന്നു. ഇപ്പോള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ വരുമാനം ഏകദേശം 5.5 ശതമാനമാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പണപ്പെരുപ്പ നിരക്കാകട്ടെ 6.07 ശതമാനമാണ്.

"കഴിഞ്ഞ നാല്‍പ്പത് കൊല്ലത്തെ അനുഭവങ്ങള്‍ നല്‍കുന്നത് അത്തരമൊരു തെളിവാണ്. പണപ്പെരുപ്പം കൂടുന്നു എന്നതിന് വില കൂടുന്നു എന്നല്ല അര്‍ഥം. വില വര്‍ധിക്കുന്നതിന്റെ നിരക്ക് കൂടുന്നു എന്നാണ്,"‌ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ കെ വിജയകുമാര്‍ പറഞ്ഞു.

നഷ്ടമോ, നേട്ടമോ?

പണപ്പെരുപ്പ നിരക്ക് വര്‍ധിച്ചു നില്‍ക്കുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന റിട്ടേണ്‍ നിക്ഷേപകന് നേട്ടമൊന്നും നല്‍കുന്നില്ല. ഈ സാഹചര്യത്തില്‍ നേട്ടമുണ്ടാക്കാന്‍, അല്ലെങ്കില്‍ ആസ്തി ഉണ്ടാക്കാന്‍, സഹായിക്കുന്നത് ഓഹരി കേന്ദ്രീകൃത നിക്ഷേപങ്ങളാണ്.

"ഒരാള്‍ എട്ട് ശതമാനം റിട്ടേണ്‍ ലഭിക്കുന്ന എഫ്ഡിയില്‍ നിക്ഷേപിക്കുന്നു. അതിനൊപ്പം പണപ്പെരുപ്പ നിരക്ക് എട്ട് ശതമാനമാണെങ്കില്‍ അവിടെ അയാള്‍ക്ക് സമ്പത്ത് വര്‍ധനവ് പോയിട്ട് ഇന്‍ഫ്‌ളേഷന്‍ മാനേജ്‌മെന്റ് പോലും നടക്കുന്നില്ല. അയാള്‍ ഏതെങ്കിലും നികുതി സ്ലാബിനുള്ളില്‍ വരുന്ന വ്യക്തികൂടിയാണെങ്കില്‍ പിന്നെയും സ്ഥിതി മോശമാകും. അയാളുടെ വാങ്ങല്‍ ശേഷി (പര്‍ച്ചേസിംഗ് പവര്‍) താഴേക്ക് പോകുകയാണ് ചെയ്യുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ നമ്മുടെ പണത്തെ സംരക്ഷിക്കുകയാണ് ചെയ്യേണ്ടത്,"‌ വിജയകുമാര്‍ പറഞ്ഞു.

എവിടെ നിക്ഷേപിക്കും

പലരും ഹ്രസ്വകാലത്തില്‍ ലാഭം നേടാനാഗ്രഹിക്കുന്നവരും, അതിനായി നിക്ഷേപം നടത്തുന്നവരുമാണ്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് ക്ഷമയോടെ കാത്തിരുന്നാല്‍ മികച്ച റിട്ടണ്‍ നല്‍കുന്നതാണ് ഓഹരിയധിഷ്ഠിത നിക്ഷേപങ്ങള്‍. നല്ല അസറ്റ് ക്ലാസുകള്‍ കണ്ടെത്തി ഓഹരികളില്‍ നേരിട്ടോ, മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയോ നിക്ഷേപം നടത്താം. മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം എസ്‌ഐപി വഴിയും ചെയ്യാം.

മൂന്ന് മാസം, ആറ് മാസം, ഒരുവര്‍ഷം എന്നിങ്ങനെയുള്ള കുറഞ്ഞ കാലയളവുകളിലല്ലാതെ ചുരുങ്ങിയത് മൂന്ന് വര്‍ഷത്തേക്കെങ്കിലും നിക്ഷേപം നടത്തണം. കാരണം, കുറഞ്ഞ കാലത്തേക്കാണ് നിക്ഷേപമെങ്കില്‍ അത് എഫ്ഡി, പിഎഫ് തുടങ്ങിയവ നല്‍കുന്ന റിട്ടേണ്‍ നല്‍കണമെന്നില്ല. ചിലപ്പോള്‍ റിട്ടേണ്‍ പൂജ്യത്തിലേക്കോ, അല്ലെങ്കില്‍ നെഗറ്റീവിലേക്കോ പോകാം.

സമ്പത്തി​ന്റെ വളർച്ച

"നിക്ഷേപം സമ്പാദ്യമായി മാറണമെങ്കില്‍ കുറച്ച് കാലമെടുക്കും. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നും, ബാങ്കില്‍ നിന്നും ലഭിക്കുന്ന റിട്ടേണ്‍ താഴ്ന്നുമാണെങ്കില്‍ സമ്പത്ത് നെഗറ്റീവ് ആകും. സ്വര്‍ണത്തിലെ നിക്ഷേപമാണെങ്കിലും ഇത്തരമൊരു ട്രെന്‍ഡാണ് കാണിക്കാറ്. ആശുപത്രി ചെലവുകള്‍ തുടങ്ങിയ അത്യാവശ്യങ്ങള്‍ക്കായി അടിയന്തര ഫണ്ടുകള്‍ രൂപീകരിക്കണം. സേവിംഗ്‌സ് അക്കൗണ്ടില്‍ മൂന്ന്-ആറ് മാസത്തേക്കുള്ള പണം ഇടാം. അല്ലെങ്കില്‍, ലിക്വിഡ് ഫണ്ടിലിടാം. ഇതും, എസ്ബി അക്കൗണ്ടിലെ റിട്ടേണും ഏകദേശം ഒരുപപോലെയാണ്,"‌ വിജയകുമാര്‍ അഭിപ്രായപ്പെട്ടു.

കൊവിഡിനുശേഷം ഓഹരി വിപണിയിലേക്കുള്ള ആളുകളുടെ വരവ് കൂടിയിട്ടുണ്ട്. ലോക്ഡൗണും, ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകളുടെ ലഭ്യതയും ഇതിന് സഹായിച്ചിട്ടുണ്ട്. പക്ഷേ, പലരും സ്റ്റോക്ക് മാര്‍ക്കറ്റിന്റെ ചരിത്രമോ, റിസ്‌ക് മാനേജ്‌മെന്റോ അറിയാതെയാണ് നിക്ഷേപം നടത്തുന്നത്. ഹ്രസ്വകാലത്തേക്ക് പെട്ടന്ന് റിട്ടേണ്‍ കിട്ടുന്ന ഓഹരികളില്‍ നിക്ഷേപം നടത്തി വേ​ഗം പണക്കാരനാകാനാണ് പലരും ആഗ്രഹിക്കുന്നത്. അത് നല്ലതല്ല. മധ്യ-ദീര്‍ഘ കാലത്തേക്കുവേണം നിക്ഷേപം നടത്താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News