ദിവസം 88 കോടി രൂപയുടെ നഷ്ടം; പേടിഎം സ്ഥാപകന്റെ ശത കോടീശ്വര പദവി തുലാസിൽ?
രാജ്യത്ത് വേഗത്തില്‍ വളര്‍ച്ച നേടിയ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരുന്നു പേടിഎം. നോയിഡ ആസ്ഥാനമായുള്ള പേടിഎമ്മിന്റെ സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ 2017 ലാണ് ഫോബ്സിന്റെ യുവ ശതകോടീശ്വര പട്ടികയില്‍ ഇടം പിടിക്കുന്നത്. പക്ഷേ, ഇപ്പോള്‍ ശര്‍മ്മയുടെ ശതകോടീശ്വര സ്ഥാനം നഷ്ടപ്പെടുമെന്ന അവസ്ഥയാണ്. ഐപിഒ 2021 നവംബറിലാണ് പേടിഎം ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഐപിഒ യില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ സ്ഥാപനമായിരുന്നു പേടിഎം. വലിയ തോതില്‍ ആവശ്യക്കാരുണ്ടായിരുന്നു ഇതിന്. എന്നാല്‍ ലിസ്റ്റിംഗ് തുടങ്ങിയ അന്നുമുതല്‍ നഷ്ടത്തിലായിരുന്നു. […]
രാജ്യത്ത് വേഗത്തില്‍ വളര്‍ച്ച നേടിയ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരുന്നു പേടിഎം. നോയിഡ ആസ്ഥാനമായുള്ള പേടിഎമ്മിന്റെ സ്ഥാപകന്‍...
രാജ്യത്ത് വേഗത്തില്‍ വളര്‍ച്ച നേടിയ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരുന്നു പേടിഎം. നോയിഡ ആസ്ഥാനമായുള്ള പേടിഎമ്മിന്റെ സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ 2017 ലാണ് ഫോബ്സിന്റെ യുവ ശതകോടീശ്വര പട്ടികയില്‍ ഇടം പിടിക്കുന്നത്. പക്ഷേ, ഇപ്പോള്‍ ശര്‍മ്മയുടെ ശതകോടീശ്വര സ്ഥാനം നഷ്ടപ്പെടുമെന്ന അവസ്ഥയാണ്.
ഐപിഒ
2021 നവംബറിലാണ് പേടിഎം ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഐപിഒ യില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ സ്ഥാപനമായിരുന്നു പേടിഎം. വലിയ തോതില്‍ ആവശ്യക്കാരുണ്ടായിരുന്നു ഇതിന്. എന്നാല്‍ ലിസ്റ്റിംഗ് തുടങ്ങിയ അന്നുമുതല്‍ നഷ്ടത്തിലായിരുന്നു. 2,150 രൂപ വിലയുണ്ടായിരുന്ന പേടിഎമ്മിന്റെ ഓഹരികള്‍ ഇപ്പോള്‍ എഴുപത് ശതമാനത്തോളം താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. ഇന്നത്തെ വില 590 രൂപയിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ നാല് മാസമായി പേടിഎമ്മിന്റെ ഓഹരി വില ഇടിഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് പേടിഎം പേയ്മെന്റ്സ് ബാങ്കിനോട് പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നത് നിര്‍ത്തിവെയ്ക്കണന്ന് ആര്‍ബി ഐ ആവശ്യപ്പെട്ടത്.. ഒരു ഐടി ഓഡിറ്റിംഗ് കമ്പനിയെ നിയമിച്ച് പേയ്മെന്റ് സംവിധാനം പൂര്‍ണമായും ഓഡിറ്റ് ചെയ്യണമെന്നും റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിച്ചു. കെ വൈസിഡാറ്റ് ചട്ടലംഘനവുമായി ബന്ധപ്പെട്ട പ്രശ്‌നമായിരുന്നു കാരണം. ഇതിനെ തുടര്‍ന്നാണ് ഓഹരി വില താഴേക്ക് പതിച്ചത്.
ശതകോടീശ്വര സ്ഥാനം നഷ്ടപ്പെടുമോ?
ഐപിഒ ലിസ്റ്റിംഗ് തീയ്യതി മുതല്‍ ശര്‍മയുടെ ദിവസ നഷ്ം 88 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കമ്പനി 18,300 കോടി രൂപ ഐപിഒയിലൂടെ നേടിയിരുന്നു. നവംബര്‍ 18 ന് കമ്പനിയുടെ മൂല്യം 1.39 ലക്ഷം കോടിയായിരുന്നു. കൂടാതെ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 50 കമ്പനികളില്‍ ഒന്നുമായി പേടിഎം മാറുകയും ചെയ്തു. ഐപിഒ ലിസ്റ്റിംഗ് തീയ്യതി മുതല്‍ കമ്പനിയുടെ മൂല്യവും താഴുകയായിരുന്നു. കമ്പനിക്ക് വിപണി മൂലധനത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. ഇപ്പോഴത് 40,000 കോടി രൂപയിലേക്ക് എത്തി. ഇപ്പോള്‍ രാജ്യത്തെ മൂല്യമുള്ള കമ്പനികളുടെ പട്ടികയില്‍ 112 ആണ് പേടിഎമ്മിന്റെ സ്ഥാനം. ഡിസംബറിലവസാനിച്ച പാദത്തില്‍ മാതൃകമ്പനിയായ വണ്‍97 കമ്യൂണിക്കേഷനിലെ വിജയ് ശേഖര്‍ ശര്‍മ്മയുടെ ഓഹരി പങ്കാളിത്തം 5,558 കോടി രൂപയുടെ ഏകദേശം 57.67 ദശലക്ഷം ഓഹരികളിലായി 8.9 ശതമാനമായിരുന്നു. ഐപിഒ ലിസ്റ്റിംഗ് സമയത്ത് സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മ്മയുടെ ആസ്തി 999 ദശ ലക്ഷം ഡോളറായിരുന്നു.
ഭാവിയും പ്രതിസന്ധിയില്‍
ഡിസംബറില്‍ പേടിഎമ്മിന് ഷെഡ്യൂള്‍ഡ് ബാങ്ക് പദവി ആര്‍ബിഐ നല്‍കയിരുന്നു.ആര്‍ബിയുടെ ഈ വിലക്ക് പേടിഎമ്മിന്റെ ബിസിനസിനെ കാര്യമായി ബാധിച്ചിട്ടില്ല. എന്നാല്‍ ഭാവിയില്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ബ്രോക്കറേജ് സ്ഥാപനം എന്നിങ്ങനെയുള്ള പേടിഎമ്മിന്റെ വളര്‍ച്ചയെ ഇത് ബാധിക്കുമെന്നാണ് ആശങ്ക.