ഫെഡ് നിരക്ക് വർദ്ധന: സെന്‍സെക്‌സിന് 850 പോയിന്റ് നേട്ടം, നിഫ്റ്റി 17000 കടന്നു
മുംബൈ: യുഎസ് ഫെഡ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയതോടെ ആഗോള ഓഹരി വിപണിയിലുണ്ടായ മുന്നേറ്റം ആഭ്യന്തര വിപണിയിലേക്കും വ്യാപിക്കുന്നു. വ്യാപാരം ആരംഭിച്ചപ്പോൾ സെന്‍സെക്‌സ് 850 പോയിന്റ് നേട്ടമുണ്ടാക്കി. വിപണിയിലേക്കുള്ള പുതിയ വിദേശ നിക്ഷേപങ്ങളുടെ വരവും, ക്രൂഡ് ഓയില്‍ വിലയിലെ കുറവും ആഭ്യന്തര ഓഹരികളെ സഹായിച്ചുവെന്ന് വ്യാപാരികള്‍ പറഞ്ഞു. സെന്‍സെക്‌സ് 846.31 പോയിന്റ് ഉയര്‍ന്ന് 57,662.96 പോയിന്റിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 236.80 പോയിന്റ് ഉയര്‍ന്ന് 17,212.15 പോയിന്റിലേക്ക് എത്തി. സെന്‍സെക്‌സിലെ എല്ലാ ഘടകങ്ങളും പോസിറ്റീവ് ട്രെന്‍ഡിലാണ്. എച്ച്ഡിഎഫ്‌സിയാണ് നേട്ടമുണ്ടാക്കിയവരില്‍ […]
മുംബൈ: യുഎസ് ഫെഡ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയതോടെ ആഗോള ഓഹരി വിപണിയിലുണ്ടായ മുന്നേറ്റം ആഭ്യന്തര വിപണിയിലേക്കും വ്യാപിക്കുന്നു. വ്യാപാരം ആരംഭിച്ചപ്പോൾ സെന്‍സെക്‌സ് 850 പോയിന്റ് നേട്ടമുണ്ടാക്കി.
വിപണിയിലേക്കുള്ള പുതിയ വിദേശ നിക്ഷേപങ്ങളുടെ വരവും, ക്രൂഡ് ഓയില്‍ വിലയിലെ കുറവും ആഭ്യന്തര ഓഹരികളെ സഹായിച്ചുവെന്ന് വ്യാപാരികള്‍ പറഞ്ഞു. സെന്‍സെക്‌സ് 846.31 പോയിന്റ് ഉയര്‍ന്ന് 57,662.96 പോയിന്റിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 236.80 പോയിന്റ് ഉയര്‍ന്ന് 17,212.15 പോയിന്റിലേക്ക് എത്തി. സെന്‍സെക്‌സിലെ എല്ലാ ഘടകങ്ങളും പോസിറ്റീവ് ട്രെന്‍ഡിലാണ്.
എച്ച്ഡിഎഫ്‌സിയാണ് നേട്ടമുണ്ടാക്കിയവരില്‍ മുന്നില്‍. ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, കൊട്ടക് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നിവര്‍ തൊട്ടു പിന്നിലുണ്ട്.
ഇന്നലത്തെ വ്യാപാരത്തില്‍ സെന്‍സെക്‌സ് 1,039.80 പോയിന്റ് ഉയര്‍ന്ന് 56,816.65 പോയിന്റിലേക്ക് എത്തിയിരുന്നു. നിഫ്റ്റിയും 312.35 പോയിന്റ് ഉയര്‍ന്ന് 16,975.35 പോയിന്റിലെത്തി. ഹോംകോഗ്, സിയോള്‍,ടോക്കിയോ ഓഹരിവിപണികള്‍ മിഡ് സെഷന്‍ വ്യാപരത്തില്‍ നേട്ടമുണ്ടാക്കിയപ്പോള്‍, ഷാങ്ഹായ് ഓഹരി വിപണിയില്‍ നഷ്ടം നേരിട്ടു.
ഫെഡറല്‍ റിസര്‍വ് 2018 നു ശേഷം പലിശ നിരക്ക് ഉയര്‍ത്തിയതോടെ യുഎസ് സ്‌റ്റോക്ക് എക്‌സചേഞ്ചുകള്‍ കാര്യമായ നേട്ടത്തോടെയാണ് രാത്രി വ്യാപാരം അവസാനിപ്പിച്ചത്. പണപ്പെരുപ്പത്തിനെതിരെയുള്ള പ്രതിരോധത്തിന് ഇനിയും വര്‍ധനവ് ആവശ്യമാണെന്നുള്ള സൂചനയാണ് ഫെഡ് റിസര്‍വ് നല്‍കുന്നത്. യുഎസ് കേന്ദ്ര ബാങ്ക് ഇന്നലെ 0.25 ശതമാനം പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 0.86 ശതമാനം ഉയര്‍ന്ന് 98.86 ഡോളറിലെത്തി.
'വിപണിപ്രതീക്ഷകള്‍ക്ക് അനുസൃതമായാണ് ഫെഡ് റിസര്‍വ് 25 ബേസിസ് പോയിന്റ് പലിശ നിരക്ക് ഉയര്‍ത്തിയത്. ഈ വര്‍ഷം ആറ് തവണകൂടി പലിശ നിരക്ക് ഉയര്‍ത്തുമെന്നുള്ള യുഎസ് ഫെഡ് സൂചന 'ഹോക്കിഷ്' ആണ്. അതുകൊണ്ട്, എസ് ആന്‍ഡ് പി 500, നസ്ഡാക് എന്നിവ യഥാക്രമം 2.24 ശതമാനവും, 3.17 ശതമാനവും ഉയര്‍ന്നത് അപ്രതീക്ഷിതമായാണെന്നും' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറഞ്ഞു.