നാലിടത്ത് ബിജെപി; പഞ്ചാബിൽ ആം ആദ്മി; കോൺഗ്രസ്സ് തകർന്നു

യുപിയിൽ ബിജെപി 403-ൽ 245 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ പഞ്ചാബിൽ 117-ൽ 91 മണ്ഡലങ്ങളിലും എഎപി ലീഡ് ചെയ്യുന്നു. കോൺഗ്രസ് 5 സംസ്ഥാനങ്ങളിലും കർന്നടിഞ്ഞു. ആം ആദ്മി പാർട്ടി (എഎപി) പഞ്ചാബ് തൂത്തുവാരി.  ഉത്തർപ്രദേശിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിലെത്തി.  ഉത്തരാഖണ്ഡിൽ 40-ലധികം സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. സംസ്ഥാനത്ത് കോൺഗ്രസിന്റെ മുഖ്യമന്ത്രി മുഖമായ ഹരീഷ് റാവത്ത് പിന്നിലാണ്. ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു. ഇവിടെ ബിജെപിക്കാണ്  കോൺഗ്രസിനേക്കാൾ മുൻതൂക്കമെന്ന് ആദ്യ ലീഡുകൾ സൂചിപ്പിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനമായ […]

Update: 2022-03-10 04:43 GMT

യുപിയിൽ ബിജെപി 403-ൽ 245 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ പഞ്ചാബിൽ 117-ൽ 91 മണ്ഡലങ്ങളിലും എഎപി ലീഡ് ചെയ്യുന്നു. കോൺഗ്രസ് 5 സംസ്ഥാനങ്ങളിലും കർന്നടിഞ്ഞു.

ആം ആദ്മി പാർട്ടി (എഎപി) പഞ്ചാബ് തൂത്തുവാരി. ഉത്തർപ്രദേശിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിലെത്തി. ഉത്തരാഖണ്ഡിൽ 40-ലധികം സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. സംസ്ഥാനത്ത് കോൺഗ്രസിന്റെ മുഖ്യമന്ത്രി മുഖമായ ഹരീഷ് റാവത്ത് പിന്നിലാണ്. ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു. ഇവിടെ ബിജെപിക്കാണ് കോൺഗ്രസിനേക്കാൾ മുൻതൂക്കമെന്ന് ആദ്യ ലീഡുകൾ സൂചിപ്പിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ ബിജെപി 20-ലധികം സീറ്റുകളിൽ ലീഡ് നേടി. നിലവിലെ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഹീൻഗാംഗിൽ മുന്നിലാണ്.

അഞ്ച് സംസ്ഥാനങ്ങളിലായി 690 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ, എക്‌സിറ്റ് പോൾ പ്രവചനങ്ങൾ ശരിവയ്ക്കുന്ന പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടേത് അപ്രതീക്ഷിത ഉയർച്ചയായിരുന്നു.

ഏഴ് ഘട്ടങ്ങളിലായി നടന്ന യുപി തിരഞ്ഞെടുപ്പ് മാർച്ച് 7ന് അവസാനിച്ചപ്പോൾ, മണിപ്പൂരിലെ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടന്നത് - ഫെബ്രുവരി 28, മാർച്ച് 5 തീയതികളിൽ. പഞ്ചാബിൽ ഫെബ്രുവരി 20 ന് വോട്ടെടുപ്പ് നടന്നപ്പോൾ, ഉത്തരാഖണ്ഡിലും ഗോവയിലും ഫെബ്രുവരി 14 നാണ് തിരഞ്ഞെടുപ്പ് നടന്നത്.

Tags:    

Similar News