ജനുവരിയിൽ 87,989 കോടി രൂപ കുറഞ്ഞ് പി-നോട്ട് നിക്ഷേപം
ഡെൽഹി: ഇന്ത്യൻ മൂലധന വിപണിയിൽ പാർട്ടിസിപ്പേറ്ററി നോട്ടുകൾ (പി-നോട്ട്) വഴിയുള്ള നിക്ഷേപം ജനുവരി അവസാനത്തോടെ 87,989 കോടി രൂപയായി കുറഞ്ഞു. ഉക്രെയ്ൻ പ്രതിസന്ധിക്കിടയിൽ വിദേശ നിക്ഷേപകർ ഇനിയും വിറ്റഴിക്കുന്ന പ്രവണത തുടരുമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകർക്ക് അവർ സ്വയം രജിസ്റ്റർ ചെയ്യാതെ, രജിസ്റ്റർ ചെയ്ത ഫോറിൻ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ് പി ഐ) ആണ് പി-നോട്ടുകൾ നൽകുന്നത്. ഇതിനായി സൂക്ഷ്മമായ ഒരു പ്രക്രിയയിലൂടെ നിക്ഷേപകർ കടന്നുപോകേണ്ടതുണ്ട്. സെക്യൂരിറ്റീസ് […]
ഡെൽഹി: ഇന്ത്യൻ മൂലധന വിപണിയിൽ പാർട്ടിസിപ്പേറ്ററി നോട്ടുകൾ (പി-നോട്ട്) വഴിയുള്ള നിക്ഷേപം ജനുവരി അവസാനത്തോടെ 87,989 കോടി രൂപയായി കുറഞ്ഞു. ഉക്രെയ്ൻ പ്രതിസന്ധിക്കിടയിൽ വിദേശ നിക്ഷേപകർ ഇനിയും വിറ്റഴിക്കുന്ന പ്രവണത തുടരുമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു.
ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകർക്ക് അവർ സ്വയം രജിസ്റ്റർ ചെയ്യാതെ, രജിസ്റ്റർ ചെയ്ത ഫോറിൻ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ് പി ഐ) ആണ് പി-നോട്ടുകൾ നൽകുന്നത്. ഇതിനായി സൂക്ഷ്മമായ ഒരു പ്രക്രിയയിലൂടെ നിക്ഷേപകർ കടന്നുപോകേണ്ടതുണ്ട്.
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ഡാറ്റ അനുസരിച്ച്, ഇന്ത്യൻ വിപണികളിലെ പി-നോട്ട് നിക്ഷേപങ്ങളുടെ മൂല്യം -ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ് സെക്യൂരിറ്റികളിലായി ജനുവരി അവസാനത്തോടെ 87,989 കോടി രൂപയായി കുറഞ്ഞു.
ഡിസംബർ അവസാനം ഇത് 95,501 കോടി രൂപയും നവംബറിൽ 94,826 കോടി രൂപയുമായിരുന്നു.
2022 ജനുവരി വരെ മൊത്തം 87,989 കോടി രൂപ ഇങ്ങനെ നിക്ഷേപിച്ചതിൽ ഇക്വിറ്റിയിൽ 78,271 കോടി രൂപയും ഡെബ്റ്റിൽ 9,485 കോടിയും ഹൈബ്രിഡ് സെക്യൂരിറ്റികളിൽ 232 കോടിയുമായിരുന്നു ഉണ്ടായിരുന്നത്.
പൈപർ സെറിക്കയുടെ സ്ഥാപകനും പോർട്ട് ഫോളിയോ മാനേജറുമായ അഭയ് അഗർവാളിന്റെ അഭിപ്രായത്തിൽ ജനുവരിയിലെ പി-നോട്ടുകളുടെ ഇക്വിറ്റി മൂല്യത്തിൽ 7.8 ശതമാനമാണ് ഇടിവുണ്ടായത്. നിഫ്റ്റി ഏകദേശം ഒരേ നിലയിൽ തുടരുന്നതാണ് കാരണം. 2021 ഒക്‌ടോബർ മുതൽ ഇത്തരത്തിൽ വിദേശ നിക്ഷേപകർ ഓഹരികൾ വിറ്റഴിക്കുന്ന പ്രവണത തുടരുമെന്ന് കണക്കാക്കിയിരുന്നു. ആ പ്രവണത ജനുവരിയിലും തുടർന്നു.
2021 ജനുവരിയിൽ 6,677 കോടി രൂപയുടെ കുറവിന് ശേഷം, ഇക്വിറ്റി പി-നോട്ടുകളുടെ മൂല്യം 78,271 കോടി രൂപയായി കുറഞ്ഞു. ഡെബ്റ്റ് സെഗ്‌മെന്റിലെ പി-നോട്ടുകളുടെ മൂല്യത്തിലും ഏകദേശം 9 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.
"എഫ്പിഐകൾ ഇനിയും വിൽപ്പനക്കാരായി തുടരുന്നതിനാൽ ഫെബ്രുവരി മാസത്തിലും പി-നോട്ടുകളുടെ മൂല്യം മറ്റൊരു നെഗറ്റീവ് നമ്പറിലേക്കെത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. നിഫ്റ്റി ഈ മാസം തന്നെ 3 ശതമാനം ഇടിവ് രേഖപ്പെടുത്തി," അഭയ് അഗർവാൾ തുടർന്നു.
എഫ് പി ഐ കളുടെ കസ്റ്റഡിയിലുള്ള ആസ്‌തി ഡിസംബർ അവസാനത്തോടെ 52.72 ലക്ഷം കോടി രൂപയിൽ നിന്ന് ജനുവരി അവസാനത്തിൽ 52.12 ലക്ഷം കോടി രൂപയായി കുറഞ്ഞു.