മൂന്നാം പാദ ഫലങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയർന്ന് ഉപഭോഗ മേഖല

പെയിന്റ്‌സ്, ആൽക്കഹോളിക്-ബിവറേജസ് (ആൽക്കോ-ബെവ്), ക്വിക്ക് സർവീസ് റെസ്റ്റോറന്റുകൾ (ക്യുഎസ്‌ആർ) തുടങ്ങിയ ഉപഭോക്തൃ വിവേചനാധികാര മേഖലയിലെ കമ്പനികൾ 2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ (3QFY22) മികച്ച പ്രകടനം കാഴ്ചവെച്ചതായി മൈഫിൻ ടീം നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ഈ മേഖലയിലെ മൂന്നാം പാദ സാമ്പത്തിക ഫലങ്ങൾ അവലോകനം ചെയ്യുമ്പോൾ,(പെയിന്റ്‌സ്, ആൽക്കോ-ബെവ്, ക്യുഎസ്ആർ തുടങ്ങിയ ഉപമേഖലകളും ഉൾക്കൊള്ളുന്നു) ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ വീണ്ടെടുത്ത നേട്ടം മൂന്നാം പാദത്തിൽ എത്തുമ്പോൾ ത്വരിതഗതിയിലായി എന്ന് നമുക്ക് വ്യക്തമാകും. ഉപഭോക്തൃ വിവേചനാധികാരമുള്ള […]

Update: 2022-02-23 20:02 GMT

പെയിന്റ്‌സ്, ആൽക്കഹോളിക്-ബിവറേജസ് (ആൽക്കോ-ബെവ്), ക്വിക്ക് സർവീസ് റെസ്റ്റോറന്റുകൾ (ക്യുഎസ്‌ആർ) തുടങ്ങിയ ഉപഭോക്തൃ വിവേചനാധികാര മേഖലയിലെ കമ്പനികൾ 2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ (3QFY22) മികച്ച പ്രകടനം കാഴ്ചവെച്ചതായി മൈഫിൻ ടീം നടത്തിയ പഠനം വെളിപ്പെടുത്തുന്നു.

ഈ മേഖലയിലെ മൂന്നാം പാദ സാമ്പത്തിക ഫലങ്ങൾ അവലോകനം ചെയ്യുമ്പോൾ,(പെയിന്റ്‌സ്, ആൽക്കോ-ബെവ്, ക്യുഎസ്ആർ തുടങ്ങിയ ഉപമേഖലകളും ഉൾക്കൊള്ളുന്നു) ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ വീണ്ടെടുത്ത നേട്ടം മൂന്നാം പാദത്തിൽ എത്തുമ്പോൾ ത്വരിതഗതിയിലായി എന്ന് നമുക്ക് വ്യക്തമാകും.

ഉപഭോക്തൃ വിവേചനാധികാരമുള്ള കവറേജ് കമ്പനികളുടെ വരുമാനം ഈ സാമ്പത്തിക വർഷത്തിൻറെ മൂന്നാം പാദത്തിൽ 2020 ഇതേ കാലയളവിനെ അപേക്ഷിച്ച് 16.6% വർധിച്ചു (2-വർഷ സിഎജിആർ അടിസ്ഥാനം, 35.9% കേവല അടിസ്ഥാനത്തിൽ). പെയിന്റ് കമ്പനികളുടെ നേതൃത്വത്തിൽ വിൽപ്പന വ്യാപ്തിയിലുണ്ടായ വളർച്ച ശക്തമായി തുടരുന്നു.

ആൽക്കഹോളിക്-ബിവറേജസ് കമ്പനികൾ 2 വർഷത്തെ വരുമാനം 5.2% രേഖപ്പെടുത്തികൊണ്ട് അവരുടെ വളർച്ചാ പാത പുനരാരംഭിച്ചു. ക്യുഎസ്ആർ മേഖലയുടെ വരുമാനവും 2 വർഷത്തെ സിഎജിആർ അടിസ്ഥാനത്തിൽ 6.5% വളർന്നു.

മൂന്നാം പാദത്തിൽ പ്രതീക്ഷിച്ചതുപോലെ, മൊത്തത്തിലുള്ള മാർജിൻ സമ്മർദ്ദത്തിൽ തുടരുകയും ചില കമ്പനികൾ മാർജിൻ പ്രതീക്ഷകളിൽ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.

എന്നിരുന്നാലും, പ്രവർത്തന സ്വാധീനവും, ചെലവ് യുക്തിസഹമാക്കാനുള്ള ശ്രമങ്ങളും EBITDA മാർജിൻ വിപുലീകരണത്തെ പിന്തുണച്ചു. വർഷാടിസ്ഥാനത്തിലുള്ള മൊത്തം മാർജിൻ കുറഞ്ഞതിൻറെ ഫലമായി, കവറേജ് EBITDA മാർജിനിൽ 460bps വാർഷികാടിസ്ഥാനത്തിൽ കുറഞ്ഞു. (പെയിന്റുകൾ -730bps, ആൽക്കഹോളിക്-ബിവറേജസ് +30bps, ക്യുഎസ്‌ആർ -120bps)

മൂന്നാം പാദ ഫലങ്ങളിലെ ചില അപ്രതീക്ഷിത നേട്ടങ്ങൾ:

യുണൈറ്റഡ് സ്പിരിറ്റ്‌സ് മൊത്തത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മക്‌ഡൊണാൾഡ് ബ്രാൻഡ് നടത്തുന്ന വെസ്റ്റ്‌ലൈഫ് ഡെവലപ്‌മെന്റും വരുമാനത്തിന്റെ കാര്യത്തിൽ ആശ്ചര്യമുളവാക്കി.

പെയിന്റ് മേഖല:

പെയിന്റ് കമ്പനികൾ മൊത്തം വരുമാനത്തിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ല. ഈ പാദത്തിൽ എടുത്ത വിലനിർണ്ണയ നടപടികളാണ് ഈ നഷ്ടത്തിന് കാരണമായത്. എന്നാൽ വോളിയം വളർച്ച വലിയ തോതിൽ പ്രതീക്ഷകൾ നിറവേറ്റി.

2 വർഷത്തെ സിഎജിആർ അടിസ്ഥാനത്തിൽ, പെയിന്റ് കമ്പനികളുടെ വോളിയം വളർച്ച ശക്തമായി തുടരുന്നു. മൂന്നാം പാദത്തിൽ കമ്പനികൾ കുത്തനെയുള്ള വിലവർദ്ധനവ് (15-20%) കൈക്കൊണ്ടെങ്കിലും, ഡിമാൻഡ് കുറഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.

ആൽക്കഹോളിക്-ബിവറേജസ് (ആൽക്കോ-ബെവ്) മേഖല:

മുൻനിര ആൽക്കോ-ബെവ് കമ്പനികൾ യഥാക്രമം 18.2%, വാർഷിക വളർച്ചയും 15.3% പാദാനുപാദ വളർച്ചയും (YY & QoQ) മെച്ചപ്പെടുത്തി. 2 വർഷത്തെ സിഎജിആർ അടിസ്ഥാനത്തിൽ, വരുമാന വളർച്ച 5.2% ആണ്.

യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ വോളിയം വളർച്ച പ്രധാനമായും എസ്റ്റിമേറ്റുകൾക്ക് അനുസൃതമായിരുന്നു, അതേസമയം യുണൈറ്റഡ് ബ്രൂവറീസിന് ഇത് അൽപ്പം കുറവായിരുന്നു, എന്നാൽ മാനേജ്‌മെന്റ് അവകാശപ്പെടുന്നത് അനുസരിച്ച് അതിന്റെ സമ്പൂർണ്ണ വോള്യങ്ങൾ ഇപ്പോൾ കോവിഡിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തി.

അടിസ്ഥാന പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ എക്സൈസ് നിരക്ക് മൂന്നാം പാദത്തിൽ രണ്ട് കമ്പനികളുടെയും വരുമാന വളർച്ചയെ സഹായിച്ചു.

ക്യുഎസ്‌ആർ മേഖല:

ടോപ്‌ലൈനിലുള്ള ക്യുഎസ്ആർ കമ്പനികളുടെ നേട്ടം പ്രതീക്ഷിച്ചതിലും അൽപ്പം കുറവായിരുന്നു. അതേസമയം ഓപ്പറേറ്റിംഗ് മാർജിനും മൊത്തത്തിലുള്ള പ്രകടനവും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നു. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ പ്രവർത്തനങ്ങൾ വീണ്ടും സജീവമായി.

കൂടുതൽ റസ്റ്റോറൻറുകൾ തുറന്നു വരുന്നു. പല കമ്പനികളും പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂബിലന്റ് ഫുഡ്സ് 60 (നെറ്റ്) ഡൊമിനോസ് സ്റ്റോറുകൾ തുറക്കുന്നു. ഈ പാദത്തിൽ ഡബ്യുഡിഎൽ 6 മക്ഡൊണാൾഡ്സ് റെസ്റ്റോറന്റുകൾ തുറക്കുന്നുണ്ട്.

Tags:    

Similar News