ക്ലെയിം സെറ്റില്‍മെന്റ് സുഗമമാക്കാൻ എല്‍ഐസി, ഓണ്‍ലൈന്‍ ആകാം
ഡെല്‍ഹി : ക്ലെയിം സെറ്റില്‍മെന്റ് സുഗമമാക്കുന്നതിനായി പോളിസി ഉടമകള്‍ തങ്ങളുടെ ബാങ്ക് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നറിയിച്ച് എല്‍ഐസി. ഇത്തരം ക്ലെയിമുകള്‍ വഴി ലഭിക്കുന്ന തുക ബാങ്ക് അക്കൗണ്ടിലേക്ക് സുഗമമവും സുരക്ഷിതവുമായ നെഫ്റ്റ് (നാഷണല്‍ ഇലക്ട്രോണിക്ക് ഫണ്ട് ട്രാന്‍സ്ഫര്‍) സംവിധാനത്തിലൂടെ ക്രെഡിറ്റ് ചെയ്യുകയാണ് ലക്ഷ്യം. പോളിസി പേയ്മെന്റിനായി ചെക്ക് പോലുള്ള രീതികള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് എല്‍ഐസി വെബ്സൈറ്റില്‍ വ്യക്തമാക്കിയിരുന്നു. പോളിസിയുടെ കാലാവധി സംബന്ധിച്ച വിശദ വിവരങ്ങള്‍ അറിയാന്‍ രേഖകള്‍ കൃത്യമായി പരിശോധിക്കണമെന്നും സംശയ നിവാരണത്തിന് അതാത് ബ്രാഞ്ചുമായി […]
ഡെല്‍ഹി : ക്ലെയിം സെറ്റില്‍മെന്റ് സുഗമമാക്കുന്നതിനായി പോളിസി ഉടമകള്‍ തങ്ങളുടെ ബാങ്ക് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നറിയിച്ച് എല്‍ഐസി. ഇത്തരം ക്ലെയിമുകള്‍ വഴി ലഭിക്കുന്ന തുക ബാങ്ക് അക്കൗണ്ടിലേക്ക് സുഗമമവും സുരക്ഷിതവുമായ നെഫ്റ്റ് (നാഷണല്‍ ഇലക്ട്രോണിക്ക് ഫണ്ട് ട്രാന്‍സ്ഫര്‍) സംവിധാനത്തിലൂടെ ക്രെഡിറ്റ് ചെയ്യുകയാണ് ലക്ഷ്യം. പോളിസി പേയ്മെന്റിനായി ചെക്ക് പോലുള്ള രീതികള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് എല്‍ഐസി വെബ്സൈറ്റില്‍ വ്യക്തമാക്കിയിരുന്നു.
പോളിസിയുടെ കാലാവധി സംബന്ധിച്ച വിശദ വിവരങ്ങള്‍ അറിയാന്‍ രേഖകള്‍ കൃത്യമായി പരിശോധിക്കണമെന്നും സംശയ നിവാരണത്തിന് അതാത് ബ്രാഞ്ചുമായി ബന്ധപ്പെടണമെന്നും എല്‍ഐസി അധികൃതര്‍ വ്യക്തമാക്കി. 'നെഫ്റ്റ് മാന്‍ഡേറ്റ് ഫോം' എല്‍ഐസിയുടെ എല്ലാ ഓഫീസുകളിലും ലഭ്യമാകും. ഇതിനു പുറമേ എല്‍ഐസിയുടെ വെബ്സൈറ്റില്‍ നിന്നും ഫോം ഡൗണ്‍ലോഡ് ചെയ്യാം. നെഫ്റ്റ് സംബന്ധിച്ച വിശദ വിവരങ്ങളും ഡൗണ്‍ലോഡ് ചെയ്യാം. 'ക്ലെയിം ഡിസ്ചാര്‍ജ്ജ് ഫോമുകള്‍' സമര്‍പ്പിക്കുന്നതിനൊപ്പം പോളിസി സംബന്ധിച്ച രേഖകളും ഹാജരാക്കണം. കെവൈസി സമര്‍പ്പിക്കുമ്പോള്‍ വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ കൃത്യമായി രേഖപ്പെടുത്തണം.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ എങ്ങനെ ?
എല്‍ഐസി വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക.
നെഫ്റ്റ് സേവനം എങ്ങനെ ഉപയോഗിക്കാം എന്ന് എഴുതിയ പോപ്പ് അപ്പ് ഓപ്ഷനിലോ സര്‍വീസ് റിക്വസ്റ്റ് എന്ന ഓപ്ഷന് താഴെയുള്ള നെഫ്റ്റ് രജിസ്ട്രേഷന്‍ എന്ന ലിങ്കിലോ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് വരുന്ന പേജില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത പോളിസി നമ്പര്‍ തിരഞ്ഞെടുത്ത് 'പ്രൊസീഡ്' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
ശേഷം നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പറില്‍ ലഭിക്കുന്ന ഒടിപി നമ്പര്‍ സമര്‍പ്പിക്കുക.
തുടര്‍ന്ന് വരുന്ന പേജില്‍ ബാങ്ക് ശാഖ, ഐഎഫ്എസ്സി കോഡ്, ഏത് തരം അക്കൗണ്ടാണ് ഉപയോഗിക്കുന്നത്, പാന്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ നല്‍കുക. ശേഷം സേവ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
'ഡാറ്റ സേവ് ചെയ്യപ്പെട്ടു' എന്ന് അപ്പോള്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും.
ശേഷം 'ജനറേറ്റ് ഫോം' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് നെഫ്റ്റ് സംബന്ധിച്ച ഫോം ഡൗണ്‍ലോഡ് ചെയ്യുക.
ഇത് പൂരിപ്പിച്ച് സ്‌കാന്‍ ചെയ്ത ശേഷം അപ്ലോഡ് ചെയ്യുക.
നിങ്ങള്‍ക്ക് വിജയകരമായി അപ്ലോഡ് ചെയ്യാന്‍ സാധിച്ചോ ഇല്ലയോ എന്ന് അപ്പോള്‍ തന്നെ നോട്ടിഫിക്കേഷന്‍ ലഭിക്കും.
'ട്രാക്ക് റിക്വസ്റ്റ് സ്റ്റാറ്റസ്' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നെഫ്റ്റ് രജിസ്ട്രേഷന്റെ വിശദ വിവരങ്ങള്‍ ലഭ്യമാകും.
രജിസ്ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയായ ശേഷം നിങ്ങള്‍ക്ക് മെസേജ് ലഭിക്കും.
ഇലക്ട്രോണിക്ക് ക്ലിയറന്‍സ് സര്‍വീസിലൂടെ (ഇസിഎസ്) ആനുവിറ്റി പേയ്മെന്റ് സ്വീകരിക്കുന്നവര്‍ക്കും നെഫ്റ്റിലേക്ക് മാറുവാന്‍ സാധിക്കും.
നേട്ടങ്ങള്‍
ഏറ്റവും വേഗമേറിയതും സുരക്ഷിതവുമായ പേയ്മെന്റ് രീതിയാണ് നെഫ്റ്റ്.
പോളിസി ഉടമകള്‍ക്ക് അധിക നിരക്ക് നല്‍കേണ്ടി വരില്ല.
നെഫ്റ്റ് വഴി പണം അയയ്ക്കുമ്പോള്‍ ഇ-മെയില്‍, എസ്എംഎസ് എന്നിവ വഴി അറിയിപ്പ് ലഭിക്കും.
ഓരോ തവണ നെഫ്റ്റ് വഴി ഇടപാട് നടത്തുമ്പോഴും യുണീക്ക് ട്രാസാക്ഷന്‍ റെഫറന്‍സ് നമ്പര്‍ (യുടിആര്‍) ലഭിക്കും.
പണം ക്രെഡിറ്റ് ആകുന്നതില്‍ എന്തെങ്കിലും തടസ്സം നേരിട്ടാല്‍ ബാങ്കുമായി ബന്ധപ്പെട്ട ശേഷം യുടിആര്‍ നമ്പര്‍ നല്‍കിയാല്‍ നെഫ്റ്റ് ട്രാന്‍സാക്ഷന്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ ലഭിക്കും (ട്രാക്ക് ചെയ്യാന്‍ സാധിക്കുമെന്നര്‍ത്ഥം).
ഇവയോര്‍ക്കാം
നെഫ്റ്റ് ഫോം നിങ്ങളുടെ ബ്രാഞ്ചിലേക്ക് അയയ്ച്ചു കൊടുക്കുക.
പോളിസി ക്ലെയിം ചെയ്യുമ്പോള്‍ കാന്‍സല്‍ ചെയ്ത ബ്ലാങ്ക് ചെക്ക് സമര്‍പ്പിക്കണം. പേരും അക്കൗണ്ട് നമ്പറും ചെക്കില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ പാസ്ബുക്കില്‍ നിങ്ങളുടെ വിശദവിവരങ്ങള്‍ ഉള്ള പേജിന്റെ ഫോട്ടോ കോപ്പി സമര്‍പ്പിക്കണം.
നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ ക്ലെയിം തുക ക്രെഡിറ്റ് ആയില്ല എങ്കില്‍ നിങ്ങളുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെടുക.
പോളിസി തുക ക്ലെയിം ചെയ്യുന്ന സമയത്ത് ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തുക.
എന്‍ആര്‍ഐ അക്കൗണ്ടുകളിലേക്ക് എല്‍ഐസി ഫണ്ട് ട്രാന്‍സ്ഫര്‍ നടത്തില്ല എന്നും ഓര്‍ക്കുക.
നെഫ്റ്റ് രജിസ്ട്രേഷനു ശേഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ പുതിയ 'മാന്‍ഡേറ്റ് ഫോം' വഴി അവ സമര്‍പ്പിക്കണം.