ഉക്രെയിന്‍ തിളക്കുന്നു; ക്രൂഡ് വില 97 ഡോളർ കടന്നു
ഉക്രെയിന്‍ പ്രശ്‌നം സങ്കീര്‍ണമായി തുടരവെ, ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. വില ബാരലിന് നൂറു ഡോളറിലെത്തുമെന്നും അതേ നിലയില്‍ ദീര്‍ഘനാള്‍ തുടരുമെന്നും മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചൊവ്വാഴ്ച എണ്ണവില 97 ഡോളറില്‍ എത്തി. കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ ഇത് സര്‍വകാല റെക്കോര്‍ഡാണ്. എണ്ണ വില 100 ഡോളര്‍ കടന്നേക്കുമെന്ന് പ്രമുഖ എണ്ണ വ്യാപാര കമ്പനിയായ വൈറ്റോളിന്റെ സിഇഒ റസ്സല്‍ ഹാര്‍ഡി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഈ വര്‍ഷം പകുതിയോടെ ആഗോളതലത്തില്‍ ആവശ്യകത വര്‍ധിക്കുമെന്നും പ്രതിദിനം 100 […]
ഉക്രെയിന്‍ പ്രശ്‌നം സങ്കീര്‍ണമായി തുടരവെ, ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. വില ബാരലിന് നൂറു ഡോളറിലെത്തുമെന്നും അതേ നിലയില്‍ ദീര്‍ഘനാള്‍ തുടരുമെന്നും മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചൊവ്വാഴ്ച എണ്ണവില 97 ഡോളറില്‍ എത്തി. കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ ഇത് സര്‍വകാല റെക്കോര്‍ഡാണ്. എണ്ണ വില 100 ഡോളര്‍ കടന്നേക്കുമെന്ന് പ്രമുഖ എണ്ണ വ്യാപാര കമ്പനിയായ വൈറ്റോളിന്റെ സിഇഒ റസ്സല്‍ ഹാര്‍ഡി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഈ വര്‍ഷം പകുതിയോടെ ആഗോളതലത്തില്‍ ആവശ്യകത വര്‍ധിക്കുമെന്നും പ്രതിദിനം 100 മില്യണ്‍ ബാരലധികം ആവശ്യമായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോള എണ്ണ വിപണിയില്‍ നേരിടുന്ന അസന്തുലിതാവസ്ഥ പണപ്പെരുപ്പത്തിന് കാരണമായേക്കുമെന്നും കോവിഡില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന ലോക സമ്പദ് വ്യവ്സഥയ്ക്ക് ഭീഷണിയാകുമെന്നും ഹാര്‍ഡി ചൂണ്ടിക്കാട്ടുന്നു. റഷ്യ- ഉക്രെയിന്‍ വിഷയം ആഗോള എണ്ണവിലയെ സാരമായി ബാധിക്കുന്നുണ്ട്. ഉക്രെയിനിലെക്ക് റഷ്യ പട്ടാളത്തെ കൂടുതലായി അയയ്ക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്.
ലോകത്ത് ഏറ്റവുമധികം എണ്ണ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് റഷ്യ. കഴിഞ്ഞ ഡിസംബര്‍ ഒന്നു മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ എണ്ണ വിലയില്‍ 40 ശതമാനം വര്‍ധനയാണുണ്ടായത്. കോവിഡ് പ്രതിസന്ധി മൂലം ഒപെക്ക് രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനം കുറച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവ് വന്നതിന് പിന്നാലെ ആഗോള തലത്തില്‍ എണ്ണയുടെ ആവശ്യകത വര്‍ധിച്ചിട്ടും ഉല്‍പാദനം കൂട്ടാന്‍ പല കമ്പനികളും തയാറായില്ല. വിതരണ ശൃംഖലയില്‍ വലിയ പ്രതിസന്ധിയും കമ്പനികള്‍ നേരിടുന്നുണ്ട്.
ഒമിക്രോണ്‍ വ്യാപനം കുറഞ്ഞതിന് പിന്നാലെ ആഗോള സമ്പദ് വ്യവസ്ഥ സാധാരണ നിലയിലേക്ക് എത്തി തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ ആവശ്യവും വിതരണം തമ്മിലുള്ള അസന്തുലിതാവസ്ഥ തുടരുന്ന് വില വര്‍ധന സംബന്ധിച്ച ആശങ്ക വര്‍ധിപ്പിക്കുന്നു. വാള്‍ സ്ട്രീറ്റിലെ മുന്‍നിര ബാങ്കുകളായ ഗോള്‍ഡ് മാന്‍ സാച്ച്സ്, ബാങ്ക് ഓഫ് അമേരിക്ക, ജെ പി മോര്‍ഗന്‍, മോര്‍ഗന്‍ സ്റ്റാന്‍ലി എന്നിവര്‍ ഈ വര്‍ഷം തന്നെ എണ്ണവില ബാരലിന് 100 ഡോളര്‍ കടക്കും എന്ന പ്രതീക്ഷയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2014 ഒക്ടോബറിന് ശേഷം ആദ്യമായിട്ടാണ് ക്രൂഡിന് ബാരല്‍ വില 90 ഡോളര്‍ കടക്കുന്നത്.