ഫെബ്രു.13 വരെയുള്ള പോളിസി ഉടമകൾക്ക് 10% എൽഐസി ഓഹരികൾ
കേന്ദ്ര സർക്കാർ ഇന്ന് എൽഐസി പ്രാഥമിക ഓഹരി വിൽപ്പനക്കുള്ള ഡ്രാഫ്റ്റ് പേപ്പർ സെബിയിൽ ഫയൽ ചെയ്തു. ഐപിഒ മാർച്ചിൽ വിപണിയിൽ എത്താനാണ് സാധ്യത. ഡിപ്പാർട്ടമെന്റ് ഓഫ് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ആൻഡ് അസറ്റ് മാനേജ്‌മന്റ് സെക്രട്ടറി ട്യുഹിന് കാന്ത പാണ്ഡെ ട്വീറ്ററിലൂടെ അറിയിച്ചതാണീ വിവരം. 31,62,49,885 ഓഹരികൾ വിൽക്കാനാണ് സർക്കാരിന്റെ ഉദ്ദേശമെന്ന് സെബിയിൽ സമർപ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്‌പെക്ട്‌സിൽ പറയുന്നു. ഐപിഒ-യുടെ ഒരു ഭാഗം ആങ്കർ ഇൻവെസ്റ്റേഴ്സിനു മാറ്റി വെച്ചിരിക്കുകയാണ്. 10% പോളിസി ഉടമകൾക്കും. ഫെബ്രുവരി 13 […]
കേന്ദ്ര സർക്കാർ ഇന്ന് എൽഐസി പ്രാഥമിക ഓഹരി വിൽപ്പനക്കുള്ള ഡ്രാഫ്റ്റ് പേപ്പർ സെബിയിൽ ഫയൽ ചെയ്തു. ഐപിഒ മാർച്ചിൽ വിപണിയിൽ എത്താനാണ് സാധ്യത.
ഡിപ്പാർട്ടമെന്റ് ഓഫ് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ആൻഡ് അസറ്റ് മാനേജ്‌മന്റ് സെക്രട്ടറി ട്യുഹിന് കാന്ത പാണ്ഡെ ട്വീറ്ററിലൂടെ അറിയിച്ചതാണീ വിവരം.
31,62,49,885 ഓഹരികൾ വിൽക്കാനാണ് സർക്കാരിന്റെ ഉദ്ദേശമെന്ന് സെബിയിൽ സമർപ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്‌പെക്ട്‌സിൽ പറയുന്നു.
ഐപിഒ-യുടെ ഒരു ഭാഗം ആങ്കർ ഇൻവെസ്റ്റേഴ്സിനു മാറ്റി വെച്ചിരിക്കുകയാണ്. 10% പോളിസി ഉടമകൾക്കും. ഫെബ്രുവരി 13 വരെയുള്ള പോളിസി ഉടമകളെയാണ് ഇതിനായി പരിഗണിക്കുക.
5,39,686 കോടി രൂപയാണ് സെപ്തംബർ 30 , 2021 വരെയുള്ള എൽഐസി-യുടെ മൊത്തം ആസ്തിയായ് കണക്കാക്കിയിട്ടുള്ളത്. മില്ലിമാൻ അഡ്‌വൈസേഴ്സ് ഇന്ത്യയാണ് വില കണക്കാക്കിയത്.
ഡെലോട്ടെയും എസ്ബിഐ ക്യാപ്സുമാണ് ഓഹരി വിൽപനക്ക് മുൻപുള്ള അഡ്വൈസർമാർ.
എൽഐസി സെബിയിൽ സമർപ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസ്: