വിപണിയില്‍ കരുതലോടെയുള്ള നീക്കങ്ങള്‍ പ്രതീക്ഷിക്കുക
വിപണി ഇന്ന് ഏകീകരണ രീതിയിലുള്ള (consolidation) വ്യാപാരത്തിലേക്ക് മാറാനാണ് സാധ്യത. പ്രധാന സംഭവങ്ങളായ ബജറ്റും, വായ്പാനയ പ്രഖ്യാപനവും കഴിഞ്ഞിരിക്കെ കമ്പനികളുടെ വരുമാനവും, പ്രകടനവും വിലയിരുത്തിയുള്ള പ്രതികരണങ്ങളാവും ഉണ്ടാവുക. ശക്തമായ ആഗോള സൂചനകളുടെയും, അനുകൂലമായ ആര്‍ ബി ഐ നയപ്രഖ്യാപനങ്ങളുടെയും ചുവടുപിടിച്ച് വിപണി ഇന്നലെ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍ട്രല്‍ ബാങ്കില്‍ നിന്നും വിപണി പ്രതീക്ഷിച്ചത് മിതമായ നയതീരുമാനങ്ങളായിരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആര്‍ ബി ഐ അതിന്റെ അക്കമൊഡേറ്റീവ് നിലപാട് തുടരുകയാണ് ചെയ്തത്. ആര്‍ ബി ഐ […]
വിപണി ഇന്ന് ഏകീകരണ രീതിയിലുള്ള (consolidation) വ്യാപാരത്തിലേക്ക് മാറാനാണ് സാധ്യത. പ്രധാന സംഭവങ്ങളായ ബജറ്റും, വായ്പാനയ പ്രഖ്യാപനവും കഴിഞ്ഞിരിക്കെ കമ്പനികളുടെ വരുമാനവും, പ്രകടനവും വിലയിരുത്തിയുള്ള പ്രതികരണങ്ങളാവും ഉണ്ടാവുക.
ശക്തമായ ആഗോള സൂചനകളുടെയും, അനുകൂലമായ ആര്‍ ബി ഐ നയപ്രഖ്യാപനങ്ങളുടെയും ചുവടുപിടിച്ച് വിപണി ഇന്നലെ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍ട്രല്‍ ബാങ്കില്‍ നിന്നും വിപണി പ്രതീക്ഷിച്ചത് മിതമായ നയതീരുമാനങ്ങളായിരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആര്‍ ബി ഐ അതിന്റെ അക്കമൊഡേറ്റീവ് നിലപാട് തുടരുകയാണ് ചെയ്തത്.
ആര്‍ ബി ഐ നിലപാടിന് കാരണമായിത്തീര്‍ന്നത് ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ പണപ്പെരുപ്പം കുറയുമെന്നുള്ള പ്രതീക്ഷയാണ്. ഡോവിഷ് പോളിസി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനേക്കാള്‍ സെന്‍ട്രല്‍ ബാങ്ക് സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള എല്ലാ പിന്തുണയും നല്‍കുമെന്നാണ്. പ്രത്യേകിച്ചും യു എസ് ഫെഡറല്‍ റിസര്‍വ് ബോണ്ട് വാങ്ങല്‍ പ്രക്രിയ കുറച്ചുകൊണ്ടു വരുകയും, പലിശ നിരക്ക് ഉയര്‍ത്തുകയും ചെയ്യാന്‍ ആലോചിക്കുന്ന സാഹചര്യത്തില്‍.
അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍ ഡെയ്‌ലി ചാര്‍ട്ടില്‍ 'സ്‌മോള്‍ പോസിറ്റീവ് കാന്‍ഡില്‍' രൂപപ്പെട്ടിട്ടുണ്ട്. സാങ്കേതികമായി ഇത് സൂചിപ്പിക്കുന്നത് വലിയ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും വിപണിയിലെ മുന്നേറ്റം തുടരുമെന്നാണ്. കൂടാതെ ഉയര്‍ന്ന നിലയില്‍ നിന്നും വില്‍പ്പന സമ്മര്‍ദ്ദം ഉണ്ടായേക്കാം.
മേത്ത ഇക്വിറ്റീസിന്റെ വൈസ് പ്രസിഡന്റ് (റിസര്‍ച്ച്) പ്രശാന്ത് തപ്‌സെയുടെ അഭിപ്രായത്തില്‍ "ആര്‍ ബി ഐയുടെ ഡോവിഷ് പോളിസി കാരണം നിഫ്റ്റി അനുകൂലമായി അവസാനിച്ചു. വ്യാപാരികള്‍ ഇനി അമേരിക്കന്‍ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. 17,500 മേഖലയില്‍ നിഫ്റ്റി ഒരു ബുള്ളിഷ് ഏകീകരണ സ്വഭാവം പ്രകടിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും, ഉക്രൈനുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ യൂറോപ്പില്‍ ആശങ്ക വിതയ്ക്കുന്നുണ്ട്. ഇത് വിപണിയ്ക്ക് തിരിച്ചടിയായേക്കാം."
അമേരിക്കന്‍ വിപണിയില്‍ നിന്നുള്ള സൂചനകള്‍ അത്ര ആശാവഹമല്ല. വിപണി ഇന്നലെ നഷ്ടത്തിലാണ് അവസാനിച്ചത്. ഡൗ ജോണ്‍സ് 1.47%, S&P500 1.81%, നാസ്ഡാക് 2.10% ഇടിഞ്ഞു. സിംഗപ്പൂര്‍ എസ് ജി എക്‌സ് നിഫ്റ്റി ഇന്നുരാവിലെ 8 മണിക്ക് 81 പോയിന്റ് നഷ്ടത്തില്‍ വ്യാപാരം നടക്കുന്നു.
"ഡെയ്‌ലി ചാര്‍ട്ടില്‍ നിര്‍ണ്ണായകമായ 'ലോവര്‍ വിക്കോ'ടുകൂടിയ ഒരു സ്‌മോള്‍ ഗ്രീന്‍ കാന്‍ഡില്‍ രൂപപ്പെട്ടിട്ടുണ്ട്. ഉയര്‍ന്ന നിലയില്‍, നിഫ്റ്റി അതിന്റെ കഴിഞ്ഞ ദിവസത്തെ വീഴ്ചയുടെ 80 ശതമാനത്തോളം തിരിച്ചുകയറിയിട്ടുണ്ട്. എന്നാല്‍ അവിടെ നിന്ന് മുന്നോട്ടു പോയിട്ടില്ല. മുന്നോട്ടു പോകുമ്പോള്‍, സൂചിക 17,635 ന് താഴെ നിലനിന്നാല്‍ 'സൈഡ് വെയ്‌സ് ടു നെഗറ്റീവ്' ആയി നിലനില്‍ക്കാനാണ് സാധ്യത. താഴേക്കു വന്നാല്‍ 17,330 ല്‍ നിര്‍ണ്ണായകമായ പിന്തുണ ലഭിച്ചേക്കാം," എല്‍ കെ പി സെക്യൂരിറ്റീസിന്റെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ പറഞ്ഞു.
ഇന്നത്തെ കമ്പനി ഫലങ്ങള്‍:
ഒ എന്‍ ജി സി, ഡിവിസ് ലാബ്‌സ്, അശോക് ലേയ്‌ലാന്‍ഡ്, ഇന്ത്യ സിമന്റ്‌സ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ബജാജ് ഹിന്ദുസ്ഥാന്‍ ഷുഗര്‍, ധനലക്ഷ്മി ബാങ്ക്, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ്, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, പുറവന്‍കര
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,580 രൂപ (ഫെബ്രുവരി 10)
ഒരു ഡോളറിന് 74.85 രൂപ
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 91.15 ഡോളര്‍.
ഒരു ബിറ്റ് കോയിന്റെ വില 34,21,271 (@ 8.20 am, വസിര്‍ എക്‌സ്)