ക്രെഡായ്‌ കൊച്ചി പ്രോപ്പര്‍ട്ടി എക്‌സ്‌പോ 2023: 13 വരെ

  • കേരളത്തിലെ ഏറ്റവും വലിയാ പ്രോപ്പർട്ടി എക്സ്പോ
  • 11 നു തുടങ്ങിയ എക്സ്പോ 13 നു അവസാനിക്കും
  • രാവിലെ 10 മുതൽ 8 വരെയാണ് പ്രദർശന സമയം
;

Update: 2023-08-12 06:30 GMT
ക്രെഡായ്‌ കൊച്ചി പ്രോപ്പര്‍ട്ടി എക്‌സ്‌പോ 2023: 13 വരെ
  • whatsapp icon

ക്രെഡായ് കൊച്ചി പ്രോപ്പര്‍ട്ടി എക്സ്പോ 2023 ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ്  ഉദ്ഘാടനം ചെയ്യുന്നു. ക്രെഡായ് കൊച്ചി പ്രസിഡന്റ് രവിശങ്കര്‍, ട്രഷറര്‍ റോയ് ജോസഫ്,  വര്‍മ ഹോംസ് ട്രഷറര്‍  അനില്‍ വര്‍മ്മ, ക്രെഡായ് കേരള ചെയര്‍മാന്‍ എം.ഡി. രവി ജേക്കബ്,  സെക്രട്ടറി എഡ്വേര്‍ഡ് ജോര്‍ജ്, എക്സ്പോ കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ തോമസ് എന്നിവര്‍ സമീപം.

 കേരളത്തിലെ ഏറ്റവും വലിയ പ്രോപ്പര്‍ട്ടി എക്‌സ്‌പോയായ  'ക്രെഡായ് കൊച്ചി പ്രോപ്പര്‍ട്ടി എക്‌സ്‌പോ 2023, ഓഗസ്റ്റ് 13-ന് അവസാനിക്കും.

കളമശ്ശേരി ഡെക്കാത്ലോണിന് എതിര്‍വശത്തുള്ള ചാക്കോളാസ് പവിലിയന്‍ സെന്ററില്‍ നടക്കുന്ന എക്‌സ്‌പോയില്‍ സംസ്ഥാനത്തെ പ്രമുഖ ബില്‍ഡര്‍മാരുടെ നൂറിലധികം പ്രോജക്ടുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എസ്ബിഐ ആണ് ബാങ്കിംഗ് പാര്‍ട്ണര്‍.

ഉപഭോക്താക്കള്‍ക്ക് ഭവനവായ്പ ലഭ്യമാക്കുന്നതിനായി 5 പ്രമുഖധനകാര്യസ്ഥാപനങ്ങളും, ഹൗസിങ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളും എക്‌സ്‌പോയുടെ ഭാഗമാവുന്നുണ്ട്. രാവിലെ 10 മുതല്‍ 8 വരെയാണ് പ്രദര്‍ശന സമയം.

എറണാകുളം ജില്ലാകളക്ടര്‍ എന്‍എസ്‌കെ ഉമേഷാണ് ഓഗസ്റ്റ് 11-ന് എക്‌സ്‌പോ ഉദ്ഘാടനം ചെയ്തത്.

Tags:    

Similar News