കെഎഫ്‌സി ഗിയറിങ് കുതിച്ചുയരുന്നു; മൂലധനം വർധിപ്പിക്കേണ്ടത് അനിവാര്യം

2022 സെപ്റ്റംബർ 30-ന്, കെഎഫ്‌സിയുടെ കടമെടുപ്പ് വാർഷികാടിസ്ഥാനത്തിൽ ഏകദേശം 59 ശതമാനം ഉയർന്നു 5,681.35 കോടി രൂപയായി; 2021സെപ്റ്റംബർ 30-ന് കടം വെറും 3,584.60 കോടി രൂപയായിരുന്നു. അതേസമയം മൂലധനത്തിന്റെ വളർച്ച ഇക്കാലയളവിൽ വളരെ പരിതാപകരമായിരുന്നു; അത് 584 കോടി രൂപയിൽ നിന്ന് 34 ശതമാനം മാത്രം വർധിച്ച് 783 കോടി രൂപയായി. തത്ഫലമായി ഗിയറിങ് അനുപാതം മുകളിലേക്ക് കുതിച്ചുയർന്നു.

Update: 2022-11-25 11:15 GMT
trueasdfstory

തിരുവനന്തപുരം: ബിസിനസ്സ് അർത്ഥപൂർണമായി വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) 'യുദ്ധാടിസ്ഥാനത്തിൽ'...

തിരുവനന്തപുരം: ബിസിനസ്സ് അർത്ഥപൂർണമായി വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) 'യുദ്ധാടിസ്ഥാനത്തിൽ' അതിന്റെ മൂലധന അടിത്തറ വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കയാണ്.

കെഎഫ്‌സി-യുടെ ഗിയറിങ് (gearing), അഥവാ ഡെറ്റ്-ഇക്വിറ്റി അനുപാതം, ഇതിനകം തന്നെ വളരെ ഉയർന്നതാണ്. 2022 സെപ്തംബർ 30ന് അവസാനിക്കുന്ന പാദത്തിൽ കമ്പനി പുറത്തുവിട്ട സാമ്പത്തിക കണക്കുകൾ അനുസരിച്ചു ഇത് 7.25 ശതമാനമായി ഉയർന്നിട്ടുണ്ട്. ഈ അനുപാതം ഈ മേഖലയെ സംബന്ധിച്ചിടത്തോളം തികച്ചും സുസ്ഥിരമല്ലാത്ത ഒന്നായിട്ടാണ് സാമ്പത്തിക വിദഗ്‌ധർ കാണുന്നത്.

ഒരു കമ്പനിയുമായി ബന്ധപ്പെട്ട മൂലധനവും (ഇക്വിറ്റി) കടവും (ഡെറ്റ്) തമ്മിലുള്ള അനുപാതമാണ് ഗിയറിംഗ് അഥവാ ഡെറ്റ്-ഇക്വിറ്റി അനുപാതം.


Full View


കെഎഫ്‌സിയെ സംബന്ധിച്ചിടത്തോളം അതിന്റെ മൂലധനത്തിനെ അപേക്ഷിച്ചു വായ്‌പയുടെ അനിതന്ത്രിതമായ കുതിപ്പ് ഉയർന്ന ഗിയറിങിന് കാരണമായി. കഴിഞ്ഞ കുറച്ച് കാലമായി വായ്പയെടുക്കലിലെ വളർച്ചയ്ക്കനുസരിച്ചു മൂലധനം വർധിപ്പിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവരികയാണ്.

2022 സെപ്റ്റംബർ 30-ന്, കെഎഫ്‌സിയുടെ കടമെടുപ്പ് വാർഷികാടിസ്ഥാനത്തിൽ ഏകദേശം 59 ശതമാനം ഉയർന്നു 5,681.35 കോടി രൂപയായി; 2021സെപ്റ്റംബർ 30-ന് കടം വെറും 3,584.60 കോടി രൂപയായിരുന്നു. അതേസമയം മൂലധനത്തിന്റെ വളർച്ച ഇക്കാലയളവിൽ വളരെ പരിതാപകരമായിരുന്നു; അത് 584 കോടി രൂപയിൽ നിന്ന് 34 ശതമാനം മാത്രം വർധിച്ച് 783 കോടി രൂപയായി.

തത്ഫലമായി ഗിയറിങ് അനുപാതം മുകളിലേക്ക് കുതിച്ചുയർന്നു. 2022 മാർച്ച് 31 വരെ അത് വെറും 6.2 ആയിരുന്നപ്പോൾ പോലും ഒരു പ്രമുഖ റേറ്റിംഗ് ഏജൻസി കെഎഫ്‌സിയുടെ 'ഉയർന്ന' ഗിയറിങ് റേഷ്യോ 'അപകടകരമാണെന്ന്' സൂചിപ്പിച്ചിട്ടുണ്ട്.

."മുന്നോട്ട് പോകുമ്പോൾ, വർദ്ധിച്ചുവരുന്ന ബിസിനസ്സ് നിലനിർത്താനായി കടം വാങ്ങുന്നത് വർദ്ധിപ്പിക്കുന്നതനുസരിച്ച് മൂലധനം സംഭരിച്ച് ഗിയറിങ് ലെവലുകൾ നിലനിർത്താനുള്ള കെഎഫ്‌സിയുടെ കഴിവ് കമ്പനിയുടെ റേറ്റിംഗ് നിരീക്ഷിക്കുന്നതിലെ ഒരു പ്രധാന ഘടകമായിരിക്കുമെന്നും" ഏജൻസി സൂചിപ്പിച്ചിരുന്നു.

ഈ ബിസിനസിലുള്ള മറ്റു കമ്പനികളെ പോലെ കെഎഫ്‌സിക്കും അതിന്റെ വായ്പാ ബിസിനസ്സ് വളർത്തുന്നതിന് കടമെടുക്കൽ ഒരു പ്രാഥമിക ആവശ്യമാണെങ്കിലും കടം കൊടുക്കുന്നയാൾ എന്ന നിലയിൽ കോർപ്പറേഷൻ അതിന്റെ മൂലധനം വർദ്ധിപ്പിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമെ ഗിയറിംഗ് അനുപാതത്തിലെ 'അഭികാമ്യമല്ലാത്ത' ഈ വളർച്ച തടയാൻ കഴിയുകയുള്ളു.

അറ്റാദായം 10 മടങ്ങ് വർധിച്ചു

2022 സെപ്റ്റംബർ 30-ന് അവസാനിച്ച രണ്ടാം പാദത്തിൽ കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കെ എഫ് സി-യുടെ അറ്റാദായം 10 മടങ്ങ് വർധിച്ചു 5.22 കോടി രൂപയിൽ നിന്ന് 55.28 കോടി രൂപയായി. ഇതേ കാലയളവിലെ മൊത്ത വരുമാനം 75 ശതമാനത്തിലധികം ഉയർന്നു 98.37 കോടി രൂപയിൽ നിന്ന് 172.87 കോടി രൂപയായി.

എന്നാൽ, ബിസിനസ്സിലെ വളർച്ചയോടെ മോശം വായ്പകളും വർധിച്ചു. ഇത് അതിന്റെ മൊത്തം എൻപിഎ-യുടെ വളർച്ചയിൽ പ്രകടമാണ്. 2021 സെപ്റ്റംബർ 30-നു 3.27 ശതമാനത്തിൽ നിന്ന് 2022 സെപ്റ്റംബർ 30 ആയപ്പോഴേക്കും എൻ പി എ 4.41 ശതമാനമായി കുതിച്ചുയർന്നു.

കെഎഫ്‌സിയുടെ ഓഹരി വിഹിതത്തിൽ 98.5 ശതമാനവും കേരള സർക്കാരിന്റെ ഉടമസ്ഥതയിലാണ്. ശേഷിക്കുന്ന ഉടമസ്ഥാവകാശം സിഡ്ബി, എൽ ഐ സി, എസ് ബി ഐ എന്നിങ്ങനെയുള്ള മറ്റ് ചില സ്ഥാപനങ്ങളുടെ കൈവശമാണുള്ളത്.

Tags:    

Similar News