മികച്ച റിട്ടേണ്‍ നല്‍കുന്ന മൂന്ന് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍

വിപണിയില്‍ അനിശ്ചിതാവസ്ഥ തുടരുമ്പോള്‍, പല നിക്ഷേപകരും ഓഹരികള്‍, മ്യൂച്ച്വല്‍ ഫണ്ട് എന്നിവയില്‍ നിക്ഷേപിക്കുന്നതിന് മടിക്കുന്നു. ഇത്തരം നിക്ഷേപകര്‍ക്കുള്ള സുരക്ഷിതമായ നിക്ഷേപ സാധ്യതയാണ് പോസ്റ്റ് ഓഫീസ് സ്മാള്‍ സേവിങ്‌സ് സ്‌കീമുകള്‍. ദീര്‍ഘ കാലത്തേക്ക് ഉയര്‍ന്ന വരുമാനം ഉറപ്പു തരുന്ന ഈ പദ്ധതികളില്‍ നികുതിയിളവിന്റെ ആനുകൂല്യവും ലഭിക്കും. പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് : അഞ്ചു വര്‍ഷത്തേക്ക് നിക്ഷേപിക്കാന്‍ കഴിയുന്ന ഈ സ്‌കീമില്‍ 6.8 ശതമാനമാണ് പലിശ നിരക്ക്. ചുരുങ്ങിയത് 1,000 മുതല്‍ നിക്ഷേപിക്കാന്‍ കഴിയുന്ന ഈ പദ്ധതിയില്‍ […]

Update: 2022-10-04 06:14 GMT

വിപണിയില്‍ അനിശ്ചിതാവസ്ഥ തുടരുമ്പോള്‍, പല നിക്ഷേപകരും ഓഹരികള്‍, മ്യൂച്ച്വല്‍ ഫണ്ട് എന്നിവയില്‍ നിക്ഷേപിക്കുന്നതിന് മടിക്കുന്നു. ഇത്തരം നിക്ഷേപകര്‍ക്കുള്ള സുരക്ഷിതമായ നിക്ഷേപ സാധ്യതയാണ് പോസ്റ്റ് ഓഫീസ് സ്മാള്‍ സേവിങ്‌സ് സ്‌കീമുകള്‍. ദീര്‍ഘ കാലത്തേക്ക് ഉയര്‍ന്ന വരുമാനം ഉറപ്പു തരുന്ന ഈ പദ്ധതികളില്‍ നികുതിയിളവിന്റെ ആനുകൂല്യവും ലഭിക്കും.

പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് : അഞ്ചു വര്‍ഷത്തേക്ക് നിക്ഷേപിക്കാന്‍ കഴിയുന്ന ഈ സ്‌കീമില്‍ 6.8 ശതമാനമാണ് പലിശ നിരക്ക്. ചുരുങ്ങിയത് 1,000 മുതല്‍ നിക്ഷേപിക്കാന്‍ കഴിയുന്ന ഈ പദ്ധതിയില്‍ പാരമ്ബവധി പരിധിയില്ല. അഞ്ചു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായതിനു ശേഷം മാത്രമേ ഇതില്‍ നിന്ന് തുക പിന്‍വലിക്കാന്‍ സാധിക്കൂ. എങ്കിലും വ്യവസ്ഥകള്‍ക്ക് വിധേയമായി കാലാവധിക്ക് മുന്‍പ് പണം പിന്‍വലിക്കാവുന്നതാണ്. ഈ സ്‌കീമിന് കീഴിലുള്ള നിക്ഷേപങ്ങള്‍ക്ക് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80ഇ പ്രകാരം കിഴിവ് ലഭിക്കും.

പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് : അഞ്ചു വര്‍ഷത്തെ കാലാവധിയില്‍ നിക്ഷേപിക്കാന്‍ കഴിയുന്ന ഈ സ്‌കീമില്‍ 5 .8 ശതമാനമാണ് പലിശ നിരക്ക്. ത്രൈമാസാടിസ്ഥാനത്തിലാണ് പലിശ നിരക്ക് കൂട്ടുന്നത്. പ്രതിമാസം കുറഞ്ഞത് 100 രൂപയോ അല്ലെങ്കില്‍ 10 രൂപയുടെ ഗുണിതങ്ങളിലുള്ള ഏതെങ്കിലും തുകയോ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഈ സ്‌കീമില്‍ നിക്ഷേപം ആരംഭിക്കാം. ഈ സ്‌കീമിലെ നിക്ഷേപത്തിന് പരിധിയില്ല.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് : ഈ സ്‌കീം സ്ഥിര നിക്ഷേപത്തിന് സമാനമാണ്. ഒന്ന് മുതല്‍ അഞ്ചു വര്‍ഷത്തേക്ക് ഇതില്‍ നിക്ഷേപിക്കാം. ഒന്ന്, രണ്ട്, മൂന്നു വര്‍ഷത്തെ കാലാവധിയില്‍ പൂര്‍ത്തിയാകുന്ന നിക്ഷേപത്തിന് 5.5 ശതമാനമാണ് പലിശ നിരക്ക്. അഞ്ചു വര്‍ഷത്തില്‍ പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് 6.7 ശതമാനം പലിശ ലഭിക്കുന്നു. കൂടാതെ 1961 ഇന്‍കം ടാക്‌സ് ആക്ട് 80 സി പ്രകാരമുള്ള ആദായ നികുതി ഇളവിന്റെ ആനുകൂല്യവും ലഭിക്കുന്നു. ഈ സ്‌കീമിന് കീഴില്‍ കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാവുന്നതാണ്. നിക്ഷേപത്തിന് പരമാവധി പരിധിയില്ല.

 

Tags:    

Similar News