ഇപിഎഫ്ഒ അക്കൗണ്ടില്‍ പുതിയ വിവരങ്ങള്‍ ചേര്‍ക്കാം
ഇന്ത്യയിലെ തൊഴില്‍ നിയമ പ്രകാരം ഇരുപതോ അതിലധികമോ ജീവനക്കാര്‍ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരെ എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ടില്‍ (ഇപിഎഫ് )ചേര്‍ത്തിരിക്കണം. പ്രൊപ്രൈറ്ററി സ്ഥാപനങ്ങള്‍, പാര്‍ട്ണര്‍ഷിപ്പുകള്‍, കമ്പനികള്‍ എന്നിങ്ങനെ സംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് ഇപിഎഫില്‍ അംഗത്വം ലഭിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ എംപ്ലോയീസ് ഫണ്ട് ഓര്‍ഗനൈസഷനാണ് ഇത്തരം നിക്ഷേപങ്ങളുടെ പലിശ നിരക്ക് തീരുമാനിക്കുന്നത്. നിലവില്‍ 8.5 ശതമാനം പലിശയാണ് നിശ്ചയിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ പിന്തുണയോടെ ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നൊരു ദീര്‍ഘകാല നിക്ഷേപ
ഇന്ത്യയിലെ തൊഴില്‍ നിയമ പ്രകാരം ഇരുപതോ അതിലധികമോ ജീവനക്കാര്‍ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരെ എംപ്ലോയ്‌മെന്റ്...
ഇന്ത്യയിലെ തൊഴില്‍ നിയമ പ്രകാരം ഇരുപതോ അതിലധികമോ ജീവനക്കാര്‍ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരെ എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ടില്‍ (ഇപിഎഫ് )ചേര്‍ത്തിരിക്കണം. പ്രൊപ്രൈറ്ററി സ്ഥാപനങ്ങള്‍, പാര്‍ട്ണര്‍ഷിപ്പുകള്‍, കമ്പനികള്‍ എന്നിങ്ങനെ സംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് ഇപിഎഫില്‍ അംഗത്വം ലഭിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ എംപ്ലോയീസ് ഫണ്ട് ഓര്‍ഗനൈസഷനാണ് ഇത്തരം നിക്ഷേപങ്ങളുടെ പലിശ നിരക്ക് തീരുമാനിക്കുന്നത്. നിലവില്‍ 8.5 ശതമാനം പലിശയാണ് നിശ്ചയിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ പിന്തുണയോടെ ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നൊരു ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്.
പുതിയ വിവരങ്ങള്‍ ചേര്‍ക്കാം
അംഗങ്ങള്‍ അവരുടെ ബാങ്ക്അക്കൗണ്ട് ഇപിഎഫുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ , പിഎഫ് പിന്‍വലിക്കുക, കൈമാറ്റം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ഓണ്‍ലൈനായി ചെയ്യാം. സമ്പാദിച്ച പലിശയുടെ വിശദാംശങ്ങളും അറിയുന്നതിന് കെവൈസിയി ഇപിഎഫ് അക്കൗണ്ടിനൊപ്പം ഒരു ബാങ്ക് അക്കൗണ്ടും ആധാറും ഉണ്ടായിരിക്കണം. നിങ്ങളുടെ ഇപിഎഫ് അക്കൗണ്ട് കെവൈസി കൃത്യമാണെങ്കില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) ഇ-സേവാ പോര്‍ട്ടലി നിങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട എല്ലാ സവനങ്ങളും ഓണ്‍ലൈനായി ലഭ്യമാണ്. മൂന്ന് ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഓണ്‍ലൈനായി പുതുക്കാന്‍ കഴിയും.
പുതുക്കുന്ന രീതി
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) ഇ-സേവാ പോര്‍ട്ടലിലായ യൂണിഫൈഡ് മെമ്പര്‍ പോര്‍ട്ടലി യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പറും പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ശേഷം 'മാനേജ് ടാബി'ല്‍ ക്ലിക്ക് ചെയ്ത് 'ഡ്രോപ്പ് ഡൗണ്‍' മെനുവില്‍ നിന്ന് 'കെവൈസി' ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇനി 'ഡോക്കുമെന്റ്സ്' തിരഞ്ഞെടുത്ത് ശേഷം ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ് സി യും നല്‍കി സേവ് ചെയ്യുക. പുതിയ ബാങ്ക് വിവരങ്ങള്‍ സേവ് ചെയ്ത ശേഷം 'കെവൈസി' പെന്‍ഡിംഗ് ഫോര്‍ അപ്രൂവല്‍ ' കാണിക്കും.
പിന്നീട് തൊഴിലുടമയ്ക്ക് രേഖകള്‍ സമര്‍പ്പിക്കുക. തൊഴിലുടമ അവ പരിശോധിച്ച് കഴിഞ്ഞാല്‍ 'കെവൈസി പെന്‍ഡിംഗ് ഫോര്‍ അപ്രൂവല്‍ ' എന്നത് 'ഡിജിറ്റലി അപ്രൂവ്ഡ് കെവൈസി' ആയി മാറും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലുള്ള (എസ്ബിഐ) ബാങ്ക് അക്കൗണ്ടുകള്‍ ബാങ്ക് തന്നെ ഡിജിറ്റലായി പരിശോധിക്കും. തൊഴില്‍ ദാതാവ് അല്ലെങ്കില്‍ എസ്ബിഐ ബാങ്ക് വിശദാംശങ്ങള്‍ പരിശോധിച്ചതിന് ശേഷം അംഗങ്ങള്‍ക്ക് വിവരങ്ങള്‍ പുതുക്കിയതായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ നിന്ന് സ്ഥിരീകരണ സന്ദേശം ലഭിക്കും.