എന്‍ പി എസിന്റെ രണ്ട് തരം നിക്ഷേപങ്ങൾ ഇവയാണ് 

ഇക്വിറ്റികള്‍, ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍, കോര്‍പ്പറേറ്റ് ഡെബ്റ്റ്, ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് എന്നിങ്ങനെ നാല് ആസ്തി വിഭാഗങ്ങളിലായി രണ്ട് തരം നിക്ഷേപ മാര്‍ഗങ്ങള്‍ ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ കീഴിലുണ്ട്

Update: 2022-02-04 07:03 GMT
trueasdfstory

തൊഴില്‍ എടുക്കുന്ന കാലത്ത് നിക്ഷേപം നടത്തുകയും വിരമിക്കുമ്പോള്‍ അടച്ച വിഹിതത്തിന്റെ ഒരു നിശ്ചിത ശതമാനവും മാസപെന്‍ഷനും...

തൊഴില്‍ എടുക്കുന്ന കാലത്ത് നിക്ഷേപം നടത്തുകയും വിരമിക്കുമ്പോള്‍ അടച്ച വിഹിതത്തിന്റെ ഒരു നിശ്ചിത ശതമാനവും മാസപെന്‍ഷനും ഉറപ്പാക്കുന്ന പദ്ധതിയാണ് ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍ പി എസ്).
പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (പി എഫ് ആര്‍ ഡി എ) കീഴിലാണ് എന്‍ പി എസ് പ്രവര്‍ത്തിക്കുന്നത്. ഇക്വിറ്റികള്‍, ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍, കോര്‍പ്പറേറ്റ് ഡെബ്റ്റ്, ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് എന്നിങ്ങനെ നാല് ആസ്തി വിഭാഗങ്ങളിലായി രണ്ട് തരം നിക്ഷേപ മാര്‍ഗങ്ങള്‍ ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ കീഴിലുണ്ട്.
നിക്ഷേപം നടത്താന്‍ തീരുമാനമെടുക്കുന്നതില്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വേണ്ടിയുള്ള ഒന്നാണ് ഡിഫോള്‍ട്ട് ഓട്ടോ ചോയ്സ്. മാറ്റെന്ന് ആക്ടീവ് ചോയിസ് ഓപ്ഷനാണ്. നിക്ഷേപങ്ങളുടെ നിയന്ത്രണം സ്വയം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് ഇത്.
ആക്ടീവ് ചോയിസ് ഓപ്ഷന്‍
ഈ രീതിയില്‍ എന്‍ പി എസില്‍ നിക്ഷേപിക്കുമ്പോള്‍ നിങ്ങളുടെ സ്വന്തം പോര്‍ട്ട്‌ഫോളിയോ നിങ്ങളുടെ ഇഷ്ടാനുസരണം കൈകാര്യം ചെയ്യാന്‍ സാധിക്കും. നഷ്ടസാധ്യതയെ മനസിലാക്കിക്കൊണ്ട്, ലഭ്യമായ നാല് ആസ്തി വിഭാഗങ്ങള്‍ക്കിടയില്‍ തുക അനുവദിച്ചുകൊണ്ട് നിങ്ങളുടെ പോര്‍ട്ട്ഫോളിയോ നിര്‍മ്മിക്കാം.
സാധാരണയായി, ഇത്തരത്തിലുള്ള നിക്ഷേപ സാധ്യതകളില്‍ വ്യക്തിഗത മുന്‍ഗണനകളെ അടിസ്ഥാനമാക്കി എത്ര നിക്ഷേപിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്.
ഓട്ടോ ചോയ്സ് ഓപ്ഷന്‍
ചില സമയങ്ങളില്‍ നിങ്ങളുടെ പോര്‍ട്ട്ഫോളിയോ നിര്‍മ്മിക്കുന്നത് സമയമെടുക്കുന്ന പ്രക്രിയയാണ്. അത്തരം സന്ദര്‍ഭങ്ങളില്‍, നിങ്ങള്‍ക്ക് ആക്റ്റീവ് ചോയ്സ് ഓപ്ഷന്‍ ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, ഓട്ടോ ചോയ്സ് ഓപ്ഷനിലേക്ക് മാറാം. ഇവിടെ നിങ്ങളുടെ പോര്‍ട്ട്ഫോളിയോ ഓട്ടേമാറ്റിക് ആയി സൃഷ്ടിക്കുന്നു.
നിങ്ങളുടെ പ്രായത്തെ അടിസ്ഥാനമാക്കി മുന്‍ നിശ്ചയിക്കപ്പെട്ട അനുപാതത്തില്‍ നിങ്ങളുടെ പണം നിക്ഷേപിക്കും.
ഒരു വ്യക്തിയുടെ പ്രായം കൂടുന്നതിനനുസരിച്ച്, ഇക്വിറ്റിയിലേക്കും കോര്‍പ്പറേറ്റ് ഡെറ്റിലേക്കു നിക്ഷേപിക്കുന്നതിനേക്കാള്‍ സര്‍ക്കാര്‍ സെക്യൂരിറ്റികളിലുള്ള നിക്ഷേപ സാധ്യത വര്‍ധിക്കുന്നു.
ഈ രീതിയില്‍ വരിക്കാരന്റെ നഷ്ടസാധ്യത കണക്കിലെടുത്ത്, ഓട്ടോ ചോയ്സ് ഓപ്ഷന് കീഴില്‍ അഗ്രസ്സീവ്, മോഡറേറ്റ്, കണ്‍സര്‍വേറ്റീവ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഓപ്ഷനുകള്‍ ലഭ്യമാണ്. 35 വയസ്സാകുമ്പോള്‍ അഗ്രസ്സീവ് ഓപ്ഷനില്‍ 75 ശതമാനവും മോഡറേറ്റ് ഓപ്ഷനില്‍ 50 ശതമാനവും കണ്‍സര്‍വേറ്റീവ് ഓപ്ഷനില്‍ 25 ശതമാനവുമാണ് ഇക്വിറ്റിയിലെ നിക്ഷേപ സാധ്യത.
Tags:    

Similar News