ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസ് ഇഷ്യൂ രണ്ടാം ദിവസം 96% അപേക്ഷകൾ.
- റീറ്റെയ്ൽ നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണം
- രണ്ടാം ദിവസം 96% അപേക്ഷകൾ.
- ഓഗസ്റ്റ് 14 നു ഇഷ്യൂ അവസാനിക്കും.
ടിവിഎസ് മൊബിലിറ്റി ഗ്രൂപ്പിന്റെ ഭാഗമായ ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസിന്റെ പബ്ലിക് ഇഷ്യുവിന് നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണം. ഇഷ്യൂവിന്റെ രണ്ടാം ദിവസം. 96 ശതമാനം അപേക്ഷകളാണ് വന്നത്. കമ്പനി 2.51 കോടി ഓഹരികളാണ് ഇഷ്യു ചെയ്യുന്നത്.
റീട്ടെയിൽ നിക്ഷേപകരിൽ നിന്നാണ് മികച്ച പ്രതികരണം ലഭിച്ചത് . അവർക്കു നീക്കിവച്ചിരിക്കുന്ന ഓഹരിക്കായി 3.51 ഇരട്ടി അപേക്ഷകൾ വന്നു, ഒരു ലോട്ടിൽ 76 ഷെയറുകളാണുള്ളത്.
880 കോടി രൂപയുടെ ഇഷ്യൂ വിന് ആദ്യ ദിവസം 55 ശതമാനം അപേക്ഷകൾ ലഭിച്ചിരുന്നു. ഓഗസ്റ്റ് 14-ന് അവസാനിക്കുന്ന ഓഫറിന്റെ പ്രൈസ് ബാൻഡ് 187-197 രൂപയാണ്. ചെന്നൈ ആസ്ഥാനമായുള്ള ലോജിസ്റ്റിക് കമ്പനി 600 കോടിയുടെ പുതിയ ഇഷ്യൂവും 280 കോടിയുടെ ഓഫർ ഫോർ സെയിലുമാണ് ഉദ്ദേശിക്കുന്നത്. .