വിപുലീകരണം ലക്ഷ്യമിട്ട് 740 കോടി രൂപ ഐപിഒയുമായി ഐനോക്സ് ഗ്രീന്‍
രാജ്കോട്ട്: വിപുലീകരണ പദ്ധതികള്‍ക്കായി 740 കോടി രൂപ സമാഹരിക്കുന്നതിന് ഐനോക്സ് വിന്‍ഡിന്റെ അനുബന്ധ സ്ഥാപനമായ ഐനോക്സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ് ഈ വര്‍ഷം ഒക്ടോബറോടെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നതായി ഐനോക്സ് വിന്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കൈലാഷ് ലാല്‍ താരചന്ദാനി പറഞ്ഞു. കമ്പനി തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഈ രാജ്യത്ത് നിലയുറപ്പിച്ചതിന് ശേഷം വിദേശ വിപണിയില്‍ പ്രവേശിക്കാനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഐപിഒ നടത്തുന്നതിനുള്ള ഐനോക്സ് ഗ്രീന്‍ എനര്‍ജി സര്‍വീസസിന്റെ രണ്ടാമത്തെ […]
രാജ്കോട്ട്: വിപുലീകരണ പദ്ധതികള്‍ക്കായി 740 കോടി രൂപ സമാഹരിക്കുന്നതിന് ഐനോക്സ് വിന്‍ഡിന്റെ അനുബന്ധ സ്ഥാപനമായ ഐനോക്സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ് ഈ വര്‍ഷം ഒക്ടോബറോടെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നതായി ഐനോക്സ് വിന്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കൈലാഷ് ലാല്‍ താരചന്ദാനി പറഞ്ഞു.
കമ്പനി തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഈ രാജ്യത്ത് നിലയുറപ്പിച്ചതിന് ശേഷം വിദേശ വിപണിയില്‍ പ്രവേശിക്കാനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഐപിഒ നടത്തുന്നതിനുള്ള ഐനോക്സ് ഗ്രീന്‍ എനര്‍ജി സര്‍വീസസിന്റെ രണ്ടാമത്തെ ശ്രമമാണിത്. ഫെബ്രുവരിയില്‍ കമ്പനി തങ്ങളുടെ നിര്‍ദ്ദിഷ്ട ഐപിഒയ്ക്കായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഏപ്രില്‍ അവസാനത്തോടെ അത് പിന്‍വലിച്ചു.
740 കോടി രൂപയുടെ ഐപിഒയില്‍ 370 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ പുതിയ ഇഷ്യൂവും പ്രൊമോട്ടര്‍ ഐനോക്സ് വിന്‍ഡിന്റെ 370 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നു.