'ക്രിപ്‌റ്റോ റാണി'ക്ക് വല വീശി എഫ്ബിഐ; പറ്റിച്ചത് 39,000 കോടി രൂപ

ക്രിപ്‌റ്റോ നിക്ഷേപകരുടെ കൈയ്യില്‍ നിന്നും 490 കോടി ഡോളര്‍ (38,685 കോടി രൂപ) കബളിപ്പിച്ച രുജ ഇഗ്നാറ്റോവയെ പറ്റി വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പതിനായിരം ഡോളര്‍ നല്‍കുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ എഫ്ബിഐ. സ്വയം 'ക്രിപ്‌റ്റോ രാജ്ഞി'യെന്ന് വിശേഷിപ്പിച്ചിരുന്ന രുജയുടെ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്നും സൂചനകളുണ്ട്. എഫ്ബിഐയുടെ പത്ത് മോസ്റ്റ് വാണ്ടഡ് കുറ്റവാളികളുടെ പട്ടികയില്‍ രുജയുണ്ടേന്നും അധികൃതര്‍ വ്യക്തമാക്കി. ആഗോളതലത്തില്‍ ലക്ഷക്കണക്കിന് നിക്ഷേപകരെ ക്രിപ്‌റ്റോ വാഗ്ദാനം ചെയ്ത് കബളിപ്പിച്ച വ്യക്തിയാണ് രുജ. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് […]

Update: 2022-07-03 04:00 GMT

ക്രിപ്‌റ്റോ നിക്ഷേപകരുടെ കൈയ്യില്‍ നിന്നും 490 കോടി ഡോളര്‍ (38,685 കോടി രൂപ) കബളിപ്പിച്ച രുജ ഇഗ്നാറ്റോവയെ പറ്റി വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പതിനായിരം ഡോളര്‍ നല്‍കുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ എഫ്ബിഐ.

സ്വയം 'ക്രിപ്‌റ്റോ രാജ്ഞി'യെന്ന് വിശേഷിപ്പിച്ചിരുന്ന രുജയുടെ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്നും സൂചനകളുണ്ട്. എഫ്ബിഐയുടെ പത്ത് മോസ്റ്റ് വാണ്ടഡ് കുറ്റവാളികളുടെ പട്ടികയില്‍ രുജയുണ്ടേന്നും അധികൃതര്‍ വ്യക്തമാക്കി.

ആഗോളതലത്തില്‍ ലക്ഷക്കണക്കിന് നിക്ഷേപകരെ ക്രിപ്‌റ്റോ വാഗ്ദാനം ചെയ്ത് കബളിപ്പിച്ച വ്യക്തിയാണ് രുജ. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മിഷന്‍ രുജയ്‌ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയാണിപ്പോള്‍.

2014 ല്‍ ബള്‍ഗേറിയ കേന്ദ്രമായി വണ്‍കോയിന്‍ എന്ന സ്റ്റാര്‍റ്റപ്പ് രുജ ആരംഭിച്ചു. ബിസിനസ് പങ്കാളിയുമായി ആരംഭിച്ചതാണിത്. വണ്‍കോയിന് ബിറ്റ് കോയിന്‍ കില്ലര്‍ എന്ന പേരും ചുരുങ്ങിയ കാലം കൊണ്ട് ലഭിച്ചു. 175 രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരെ രുജ വഞ്ചിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പല രാജ്യങ്ങളില്‍ പ്രത്യേക ആഘോഷ പരിപാടികള്‍ നടത്തുകയും അതുവഴി നിക്ഷേപകര്‍ക്കിടയിലേക്ക് തന്റെ ക്രിപ്റ്റോ കറന്‍സിയായ വണ്‍കോയിന്‍ രുജ പരിചയപ്പെടുത്തുകയുമായിരുന്നു. ബിറ്റ്‌കോയിനെ കടത്തിവെട്ടുന്ന ഒന്നാണ് വണ്‍കോയിനെന്ന് പറഞ്ഞ് നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കുന്നതില്‍ രുജ വിജയിച്ചു. ഇത്തരത്തില്‍ രുജ സംഘടിപ്പിച്ച പരിപാടികളില്‍ ഒട്ടേറെയാളുകള്‍ പങ്കെടുത്ത ഒന്നാണ് 2016ല്‍ വെംബ്ലിയില്‍ നടന്നത്.

ഗ്ലാസ്‌കോയില്‍ നിന്നുള്ള ബെന്‍ മക്ആഡം എന്ന വ്യക്തി നിക്ഷേപിച്ചത് 10,000 യൂറോയാണ്. കൂടാതെ ബള്‍ഗേറിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിക്ക് തന്റെ കുടുംബാംബങ്ങളെ പറഞ്ഞു മനസിലാക്കി എത്തിച്ചുകൊടുത്ത പണത്തിന്റെ മൂല്യം ഏകദേശം 220,000 പൗണ്ടാണ്. 2017ല്‍ രുജ അപ്രത്യക്ഷയായി. ഇവരെ പിന്നീട് കണ്ടെത്താനായില്ല.

വണ്‍കോയിന്‍ കമ്പനിക്കായി 2016 ല്‍ ആറുമാസം നടത്തിയ ലോക ടൂറിലാണ് അവര്‍ കൂടുതല്‍ നിക്ഷേപവും സമാഹരിച്ചത്. ഈ യാത്രയില്‍ ബ്രിട്ടനില്‍ നിന്നു മാത്രം 26 ദശലക്ഷം പൗണ്ടാണ് നിക്ഷേപമായി എത്തിയത്. ചൈന, ദക്ഷിണ കൊറിയ, ഹോങ്കോങ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കാര്യമായ നിക്ഷേപം അവര്‍ക്കു ലഭിച്ചു. യൂറോപ്യന്‍ ഏജന്‍സിയായ യൂറോപോളിന്റെ കുറ്റവാളികളുടെ പട്ടികയിലും രുജയുണ്ട്.

Tags:    

Similar News