കടപ്പത്രങ്ങള്‍ വഴി എസ്ബിഐ 4,000 കോടി രൂപ സമാഹരിച്ചു
ഡെല്‍ഹി: പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 7.57 ശതമാനം കൂപ്പണ്‍ നിരക്കില്‍ കടപ്പത്രങ്ങള്‍ നല്‍കി 4,000 കോടി രൂപ സമാഹരിച്ചതായി ബാങ്ക് അറിയിച്ചു. ബേസല്‍ III അനുസരിച്ചുള്ള ടയര്‍ II കടപ്പത്രങ്ങള്‍ ഇഷ്യൂ ചെയ്താണ് തുക സമാഹരിച്ചത്. ഇതിന് നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ബാങ്ക് പറഞ്ഞു. 9,647 കോടി രൂപയുടെ ബിഡുകളാണ് ഉണ്ടായത്. ഇത് അടിസ്ഥാന ഇഷ്യു വിലയായ 2,000 കോടിയില്‍ നിന്ന് ഏകദേശം 5 മടങ്ങ് അധികമാണ്. 10 […]
ഡെല്‍ഹി: പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 7.57 ശതമാനം കൂപ്പണ്‍ നിരക്കില്‍ കടപ്പത്രങ്ങള്‍ നല്‍കി 4,000 കോടി രൂപ സമാഹരിച്ചതായി ബാങ്ക് അറിയിച്ചു.
ബേസല്‍ III അനുസരിച്ചുള്ള ടയര്‍ II കടപ്പത്രങ്ങള്‍ ഇഷ്യൂ ചെയ്താണ് തുക സമാഹരിച്ചത്. ഇതിന് നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ബാങ്ക് പറഞ്ഞു. 9,647 കോടി രൂപയുടെ ബിഡുകളാണ് ഉണ്ടായത്. ഇത് അടിസ്ഥാന ഇഷ്യു വിലയായ 2,000 കോടിയില്‍ നിന്ന് ഏകദേശം 5 മടങ്ങ് അധികമാണ്.
10 വര്‍ഷത്തിനു ശേഷമുള്ള കോള്‍ ഓപ്ഷനോടുകൂടി 15 വര്‍ഷത്തേക്ക് കൂപ്പണ്‍ പ്രതിവര്‍ഷം അടയ്ക്കാം. അതിനുശേഷം വാര്‍ഷിക തീയതികളിലും അടയ്ക്കാം. 2022 സെപ്റ്റംബര്‍ 20-ന് 10 വര്‍ഷത്തെ എസ്ഡിഎല്‍ (സംസ്ഥാന വികസന വായ്പകള്‍) കട്ട്-ഓഫ് 7.69 ശതമാനമായിരുന്നു.
ഈ ഉപകരണങ്ങള്‍ക്ക് ആഭ്യന്തര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളില്‍ നിന്ന് എഎഎ (AAA) ക്രെഡിറ്റ് റേറ്റിംഗ് ഉണ്ടെന്ന് എസ്ബിഐ അറിയിച്ചു.
ബേസല്‍-III മൂലധന നിയന്ത്രണങ്ങള്‍ക്ക് കീഴില്‍, ആഗോളതലത്തില്‍ ബാങ്കുകള്‍ അവരുടെ മൂലധന ആസൂത്രണ പ്രക്രിയകള്‍ മെച്ചപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.